#യാക്കോബു് ( #സെബദിയുടെ #പുത്രൻ )
യേശുവിന്റെ ശിഷ്യൻ മാരിൽ യാക്കോബ് എന്ന പേരുള്ള രണ്ടുപേരുണ്ടെങ്കിലും സെബദി പുത്രനും യോഹന്നാന്റെ സഹോദരനുമായ യാക്കോബ് ആണ് അവരിൽ പ്രമുഖൻ .
യാക്കോബിന്റെ മാതാപിതാക്കൾ സെബദിയും ,ശാലോമിയും ആണെന്ന് ചരിത്രവും ,പാരമ്പര്യവും സാക്ഷ്യ പെടുത്തുന്നു .യാക്കോബിന്റെ 'അമ്മ ശാലോമി പരിശുദ്ധ കന്യാമറിയത്തിന്റെ സഹോദരി ആണെന്ന് അനുമാനിക്കപ്പെടുന്നു.
പത്രോസിനെ പോലെ യാക്കോബും ഗലീലയിലെ ബെത്‌സയിദാ കാരൻ ആണ്.അദ്ദേഹം ക്രിസ്‌തുവര്ഷത്തിന്റെ ആരംഭത്തിൽ ജനിച്ചു എന്ന് കരുതപ്പെടുന്നു.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പിതാവായ സെബദിയെ മീൻ പിടുത്തത്തിൽ സഹായിച്ചിരുന്നു.
സുവിശേഷങ്ങളിൽ സെബദി പുത്രനായ യാക്കോബിനെ കുറിച്ച് ഏഴു സ്ഥലങ്ങളിൽ പരാമർശങ്ങൾ ഉണ്ട്. യാക്കോബിന്റെ വിളി,തിരെഞ്ഞെടുപ്പ് ,മറുപടി ,വഞ്ചി ഉപേക്ഷിക്കൽ ,അനുഗമിക്കൽ തുടങ്ങിയവ സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പത്രോസിന്റെയും ,സെബദിയുടെയും നേതൃത്വത്തിൽ ഗന്നേസരെത്ത് തടാകത്തിൽ മീൻ പിടിക്കുന്ന ഒരു സംഘം ഉണ്ടായിരുന്നു.അതിൽ ഒരാളായിരുന്നു യാക്കോബ് . കർത്താവായ യേശു തന്റെ പരസ്യ ശുശ്രൂഷയുടെ ആരംഭത്തിൽ ഗലീല തീരത്തു ചെന്ന് പത്രോസും ,അന്ത്രയോസും കടലിൽ വല വീശുന്നത് കണ്ടു അവരെ വിളിച്ചു.
അവിടെനിന്നും മുന്നോട്ടു പോകുമ്പോൾ യാക്കോബും യോഹന്നാനും പിതാവിനോട് കൂടെ വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.അവർ ഉടനെ വലയും വെള്ളവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു.
ഇനിമുതൽ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന കർത്താവിന്റെ വചനമാണ് യാക്കോബിനെ അധികം സ്വാധീനിച്ചത്.
ശിഷ്യൻ മാരുടെ കൂട്ടത്തിൽ കർത്താവിനോടു ഏറ്റവും ഉറ്റബന്ധം പുലർത്തിയിരുന്ന മൂന്നുപേരിൽ ഒരുവനായിരുന്നു യാക്കോബ് . ശിഷ്യൻ മാരിൽ നേതൃസ്ഥാനം വഹിച്ച ഒരാളായിരുന്നു യാക്കോബ്. മാർക്കോസിന്റെ സുവിശേഷത്തിൽ പത്രോസ് കഴിഞ്ഞാൽ പിന്നത്തെ സ്ഥാനം യാക്കോബിനാണ് കൊടുത്തിരിക്കുന്നത്.
ഇടി മുഴക്കത്തിന്റെ പുത്രന്മാർ എന്നാണ് യേശു സെബദി പുത്രന്മാരെ വിളിച്ചിരുന്നത്. അവർക്കു ഈ പേര് നല്കാൻ കാരണമായ സംഭവം ഉണ്ടെന്നു ബൈബിൾ പണ്ഡിതന്മാർ പറയുന്നു.
യെരൂശലേമിലേക്കു പോകുന്നവഴി യേശുവും ശിഷ്യൻ മാരും ശമര്യയിലൂടെ കടന്നുപോയി.ശമര്യക്കാരും യഹൂദരും ആ നാളുകളിൽ ശത്രുക്കൾ ആയിരുന്നു. അതുകൊണ്ടു അവർ യേശുവിനെ കൈക്കൊണ്ടില്ല .അത് കണ്ടിട്ട് യാക്കോബും ,യോഹന്നാനും കർത്താവിനോടു " കർത്താവെ സ്വർഗ്ഗത്തിൽ നിന്ന് അഗ്നി യിറക്കി ഇവരെ നശിപ്പിക്കട്ടെ " (ലൂക്കോസ് 9 - 51 - 56) .എന്നാൽ യേശു അവരെ ശാസിച്ചു..ഇപ്രകാരം ആണ് സെബദി പുത്രന്മാർ തങ്ങളുടെ പ്രത്യേക നാമം സമ്പാദിച്ചത് എന്ന് പറയപ്പെടുന്നു.
യഹൂദരെ സംബന്ധിച്ചോളം ഇടി മുഴക്കം ദൈവ സ്വരമാണ്. കർത്താവായ യേശുവിന്റെ ഈ ലോകത്തിലേക്കുള്ള വരവിന്റെ ഉദ്ദേശം അരുമ ശിഷ്യന്മാർ പോലും ഗ്രഹിച്ചിരുന്നില്ല .അത് കേവലം ഭൗതിക
നേട്ടമായി അവർ കണക്കാക്കി.
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
“നിനക്കു എന്തു വേണം” എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
(മത്തായി 20 20 - 28)
തങ്ങൾ എന്താണ് ചോദിക്കുന്നത് എന്ന് അവർക്കു മനസിലായില്ല. അതിനു കർത്താവു "#എന്റെ #വലത്തും #ഇടത്തും #ഇരിപ്പാൻ #വരം #നല്കുന്നതു #എന്റേതല്ല; #എന്റെ #പിതാവു #ആർക്കു #ഒരുക്കിയിരിക്കുന്നുവോ #അവർക്കു #കിട്ടും” എന്നു പറഞ്ഞു." ..
യാക്കോബ് ശ്ലീഹ സ്പെയിനിൽ സുവിശേഷം പ്രചരിപ്പിച്ചു എന്നൊരു വിശ്വാസം ഉണ്ട് . യാക്കോബിനെ
കുറിച്ചുള്ള അവസാന പരാമർശം അപ്പോസ്തോല പ്രവർത്തികൾ 12 ആം അദ്ധ്യായത്തിൽ ആണ്.
ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി.
യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.(പ്രവർത്തികൾ 12:1 ,2)
അലക്സാണ്ഡ്രിയയിലെ ക്ലമന്റ് യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷ്യത്തെ കുറിച്ച് ചില വിവരങ്ങൾ നൽകുന്നുണ്ട് .
യെഹൂദന്മാരുടെ പരമാധികാര സഭയായ സന്നദ്രീം സംഘത്തിന്റെ തീരുമാനം അനുസരിച്ചു അന്നത്തെ ഹേറോദേസ് അഗ്രിപ്പാ രാജാവിന്റെ കല്പന പ്രകാരം യാക്കോബിനെ വാളുകൊണ്ട് കൊന്നു..
സാധാരണ റോമൻ പൗരത്വം ഉള്ളവർക്ക് കുരിശുമരണം വിധിക്കാറില്ല .അപ്പോൾ യാക്കോബ് ശ്ലീഹാക്ക് റോമൻ പൗരത്വമോ ,റോമൻ പൗരന്മാരോട് ബന്ധമോ കാണണം .
ശ്ലീഹ ജറുസലേമിൽ രക്ത സാക്ഷ്യത്വം വരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ സ്പൈനിലേക്കു കൊണ്ടുപോയി എന്ന് പറയപ്പെടുന്നു.
പൗരസ്ത്യ സഭ #ഏപ്രിൽ30 തിന്നും ,പാശ്ചാത്യ സഭ #ജൂലൈ25 നും യാക്കോബ് ശ്ലീഹായുടെ ഓര്മ കൊണ്ടാടുന്നു..

Comments