3) മെഴുകു തിരികൾ
ആദിമ ക്രിസ്ത്യാനികൾ ,പീഡന കാലത്തു ഗുഹകളിലും സ്വകാര്യ ഭവനങ്ങളിലും വിശുദ്ധ കുർബ്ബാന അർപ്പിച്ചു ആരാധിച്ചിരുന്നു
അക്കാലത്തു ഗുഹകളിൽ ശുശ്രൂഷകളിൽ പ്രകാശത്തിനായി മെഴുകുതിരി ഉപയോഗിക്കുകയും ,അത് പിന്നീട് പാരമ്പര്യം ആയി തുടരുകയും ചെയ്തു പൊന്നു എന്ന് വിശോസിക്കപ്പെടുന്നു.
അങ്ങനെ ആദിമ കാലം മുതൽ വിശുദ്ധ ആരാധനക്ക് മെഴുകു തിരി ഉപയോഗിച്ച് വരുന്നു.
ചിലപള്ളികളിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന "മെഴുകു തിരി വിളക്കുകൾ ഉപയോഗിക്കുന്നത് കാണാം. ഇങ്ങനെ ചെയ്യുന്നത് പഴമക്കു നിരക്കുന്നതോ ,പിതാക്കന്മാർ അനുവദിച്ചിട്ടുള്ളതോ അല്ല .
ആരാധനക്ക് മെഴുകു തിരി തന്നെ ഉപയോഗിക്കണം
പലപ്പൂക്കളിൽ നിന്ന് തേനീച്ച ശേഖരിച്ച മെഴുകു ,പല സ്വഭാവങ്ങൾ അടങ്ങുന്ന വ്യക്തികൾ ഉള്ള സഭയുടെ വിശ്വാസത്തെ സൂചിപ്പിക്കുന്നു.
വിശ്വാസത്താൽ സഭാമക്കൾ ഒന്നായി തീരുന്നു എന്ന് മെഴുകുതിരി സൂചിപ്പിക്കുന്നു.
ഭൗമികമായി തങ്ങൾക്കുള്ളതെല്ലാം എരിഞ്ഞു ആത്മീയ പ്രകാശമായി തീരണമെന്നും ആ പ്രകാശം ലോകർക്ക് വഴികാട്ടി ആയി തീരണമെന്നും മെഴുകുതിരി നമ്മെ പഠിപ്പിക്കുന്നു.
ത്രോണോസിൽ ഇരിക്കുന്ന പന്ത്രണ്ടു മെഴുകു തിരികൾ പന്ത്രണ്ടു ശിഷ്യന്മാരെ പ്രതിനിധാനം ചെയ്യുന്നു.അവരുടെ പ്രാർത്ഥനയുടെയും ,പ്രവചനകളുടെയും വെളിച്ചത്തിൽ ആണ് നാം ക്രിസ്തുവിനെയും അവന്റെ മനുഷ്യാവതാര പ്രവർത്തനങ്ങളെയും (വിശുദ്ധ കുർബ്ബാന) കാണുന്നത് .
ഈ മെഴുകു തിരികൾ പന്ത്രണ്ടു മെഴുകുതിരി കാലുകളിൽ ആണ് ഉയർത്തി വക്കുന്നത് .ഈ കാലുകൾ യിസ്രായേലിന്റെ പന്ത്രണ്ടു സിംഹാസങ്ങളെ സൂചിപ്പിക്കുന്നു.
അവസാന നാളിൽ കർത്താവായ യേശുവിന്റെ രാജ്യത്വത്തിൽ യിസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടിനെയും ന്യായം വിധിക്കാനിരിക്കുന്ന പന്ത്രണ്ടു ശിഷ്യന്മാരുടെ സിംഹാസനങ്ങൾ ആകുന്നു ഇവ എന്നും വ്യാഖ്യാനം ഉണ്ട്..
സാധാരണ ദിവസ പ്രാർഥനക്കും നാം മെഴുകു തിരി ഉപയോഗിക്കാറുണ്ട്. കല്ലറകളിലും ,കബറുകളിലും ,കുരിശടികളിലും ,നാം മെഴുകു തിരി കത്തിക്കാറുണ്ട്.
മധ്യസ്ഥ പ്രാർത്ഥനകളിൽ മെഴുകു തിരികൾ കത്തിച്ചു പിടിക്കാറുണ്ട്..തീ നാളം പരിശുത്മാവിനെ പ്രതിനിധാനം ചെയ്യുന്നു.
നമ്മുടെ പ്രാര്ഥനകളാൽ വാങ്ങിപോയ വിശ്വാസികളിൽ ഉണ്ടാകുന്ന ദൈവ കൃപയാണ് കല്ലറകളിലും ,കബറുകളിലും കത്തിക്കാറുള്ള മെഴുകുതിരി സൂചിപ്പിക്കാറുള്ളത്.
ആ തിരികൾ നമുക്ക് തരുന്ന പ്രകാശം പോലെ അവരുടെ പ്രാർത്ഥനകൾ നമുക്കും ഉപയോഗപ്രദമാകുമെന്നു വ്യാഖ്യാനിക്കപ്പെടുന്നു.
ദേവാലയങ്ങളിൽ മധ്യസ്ഥ പ്രാർത്ഥനക്കിടയിൽ നാം കത്തിച്ചു പിടിക്കുന്ന തിരികൾ നമ്മുടെ പിതാക്കന്മാരുടെ ആത്മാക്കളെ പ്രതിനിധാനം ചെയ്യുന്നു.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും