വിശുദ്ധ പത്രോസിന്റെ സഹോദരനും ,ബെത്സയിതാ ദേശക്കാരനും ,മുക്കുവനും ആയിരുന്നു വിശുദ്ധ അന്ത്രയോസ്
പത്രോസിനെ പോലെ തന്നെ അന്ത്രയോസിനും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരിക്കണം .അന്ത്രയോസ് അവിവാഹിതൻ ആയിരുന്നു എന്ന് കണക്കാക്കുന്നു.
കർത്താവിന്റെ വഴി ഒരുക്കുവാൻ
വന്ന യോഹന്നാൻ സ്നാപകന്റെ ശിഷ്യൻ ആയിരുന്നു അന്ത്രയോസ് ആദ്യം .ദൈവരാജ്യത്തിന്റെ ആഗമനത്തിനു വേണ്ടിയും മിശിഹായുടെ വരവിനു വേണ്ടിയും ആഗ്രഹിച്ച അന്ത്രയോസിന് യോഹന്നാന്റെ ശിഷ്യത്വം ഒരു വലിയ ഒരുക്കത്തിന്റെ അവസരമായിരുന്നു.
സുവിശേഷകനായ യോഹന്നാൻ ആണ് അന്ത്രയോസിനെ യോഹന്നാൻ സ്നാപകന്റെ ശിഷ്യൻ ആയി രേഖപ്പെടുത്തിയിരിക്കുന്നത്. "ഇതാ ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന കുഞ്ഞാട് എന്ന് കർത്താവിനെ സ്നാപകൻ ചൂണ്ടി കാണിച്ചപ്പോൾ അന്ത്രയോസ് തന്റെ ഗുരുവിന്റെ നിർദ്ദേശാനുസരണം യേശുവിനെ അനുഗമിച്ചു.
അന്ത്രയോസ് കപ്പദോക്യ , ബിദുൻയാ ,ഗലാത്യ , അഖായ ,റഷ്യ യുടെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം സുവിശേഷം അറിയിച്ചു.
അന്ത്രയോസ് സുവിശേഷം പ്രസംഗിച്ച സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് വൈവിധ്യം നിറഞ്ഞ പാരമ്പര്യങ്ങൾ നിലവിൽ ഉണ്ട്.
ചരിത്ര കാരനായ എവുസേബിയസിന്റെ അഭിപ്രായത്തിൽ അന്ത്രയോസ് സ്കീനിയയിൽ വച്ചാണ് രക്തസാക്ഷിത്വം വരിച്ചത്.
അദ്ദേഹത്തിന്റെ മരണം ഒരു റോമൻ ഗവർണർ ന്റെ കോപം മൂലമായിരുന്നു. അഖായി ലെ പ്പത്രോസ് എന്ന സ്ഥലത്തു ശ്ലീഹ എത്തിയപ്പോൾ അവിടുത്തെ ഗവർണർ ആയിരുന്ന ഈജിയൂസിന്റെ ഭാര്യ മാക്സിമില്ല രോഗം ബാധിച്ചു അത്യാസന്ന നിലയിൽ കിടക്കുകയായിരുന്നു.
അത്ഭുത പ്രവർത്തകനായ ശ്ലീഹായെ കുറിച്ച് കേട്ടറിഞ്ഞ അവർ ശ്ലീഹായെ വിളിപ്പിച്ചു..ശ്ലീഹ എത്തുമ്പോൾ കണ്ട കാഴ്ച ,ഭാര്യ മരിക്കുമ്പോൾ ആത്മഹത്യ ചെയ്യാനായി ഈജിയൂസ് വാൾ ഊരിപിടിച് നിൽക്കുന്നതാണ്..
ശ്ലീഹ അവൾക്കു സൗഖ്യം നൽകി .തത് ബലമായി അവൾ മിശിഹായെ രക്ഷകനായി സ്വീകരിച്ചു.അവളുടെ ഭർത്താവിന്റെ സഹോദരനും ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു..
പുതിയ ഒരു മതം തന്റെ സാമ്രാജ്യത്തിൽ വരുവാൻ ഈജിയൂസ്
ഇഷ്ടപ്പെട്ടില്ല. ഇതിനു കാരണക്കാരനായ ശ്ലീഹായെ അവൻ
തടവിലാക്കി. അന്ത്രയോസിന്റെജയിലിൽ ഉള്ള സാനിദ്ധ്യം ജയിലുള്ളവരെ മുഴുവൻ മനസാന്തര പ്പെടുത്തി.ഇതറിഞ്ഞു കോപിഷ്ഠനായ ഭരണാധികാരി ശ്ലീഹായെ എ ഡി 68 നവംബര് 28 ആം തീയതി അന്ത്രയോസിനെ കുരിശി ൽ തറച്ചു കൊല്ലാൻ തീരുമാനിച്ചു.
അദ്ദേഹത്തിന്റെ ഭാര്യയും ,അനുജനും ഇതിനെ ശക്തമായി എതിര്ത്തു .എന്നാൽ ഗവർണർ എതിർപ്പുകളെ വകവച്ചില്ല .
തന്നെ ക്രൂശിക്കുന്നതിന് മുൻപ് ഒരപേക്ഷ ശ്ലീഹാക്ക് ഉണ്ടായിരുന്നു.തന്റെ അരുമ നാഥൻ മരിച്ചത് പോലെയുള്ള കുരിശിൽ മരിക്കാന് തനിക്കു യോഗ്യത ഇല്ലാത്തതിനാൽ ഗുണന ചിഹ്നത്തിന്റെ ആകൃതിയിൽ ഉള്ള ഒരു കുരിശിൽ തന്നെ തൂക്കണമെന്നു അപേക്ഷിച്ചു.ആയതിനാൽ ആ ആകൃതിയിലുള്ള കുരിശിനെ "#സൈന്റ്റ് #ആന്ദ്രൂസ് #ക്രോസ്സ് " എന്നറിയപ്പെടുന്നു.
അദ്ദേഹം കുരിശിക്കപ്പെടാൻ പോകുന്നു എന്നറിഞ്ഞ ഇരുപതിനായിരത്തോളം ക്രിസ്ത്യാനികൾ കൂട്ടം ചേർന്ന് അദ്ദേഹത്തെ മോചിപ്പിക്കാൻ അപേക്ഷ നൽകി .
ന്യായാധിപൻ അദ്ദേഹത്തെ മോചിപ്പിക്കാൻ കല്പന കൊടുത്തു..എന്നാൽ ശ്ലീഹായുടെ താല്പര്യ പ്രകാരം അദ്ദേഹം രക്തസാക്ഷ്യത്തെ ധീരമായും ,ശാന്തമായും സന്തോഷത്തോടും കൂടെ നേരിട്ടു .
ഒലിവു മരം കൊണ്ട് ഉണ്ടാക്കിയ മരത്തിൽ ആണ് അദ്ദേഹത്തെ കുരിശിൽ തറച്ചത് എന്ന് ഹിപ്പോളിറ്സ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നു.
പൗരസ്ത്യ സഭയും ,പാശ്ചാത്യ സഭയും നവംബര് 30 നു വിശുദ്ധ അന്ത്രയോസിന്റെ ഓർമ്മ കൊണ്ടാടുന്നു.

Comments