2) ധൂപക്കുറ്റി (ധൂപ കലശം )
വിശുദ്ധ വസ്തുക്കളിൽ ധൂപരാധനക്കു ഉപയോഗിക്കുന്ന വസ്തു ആണ് ധൂപക്കുറ്റി
ധൂപക്കുറ്റിക്ക് ഒരു കീഴ്തട്ടും ,അതിനു അടപ്പായി ഒരു മേൽത്തട്ടും ഉണ്ട്.കീഴ്ത്തട്ടു മൂന്ന് ചങ്ങലകളാൽ ഒരു പിടിയുമായി യോജിപ്പിച്ചിരിക്കുന്നു .നാലാമത്തെ ചങ്ങല മുകൾ തട്ടിന്റെ മുകളിൽ നിന്നും ,മറ്റു മൂന്നു ചങ്ങലകളും ബന്ധിച്ചിരിക്കുന്ന പിടിയുടെ ഇടയിൽ കൂടി ഒരു വളയവും ആയി ബന്ധിച്ചിരിക്കുന്നു .
ഈ വളയം ഉയർത്തുമ്പോൾ മേൽത്തട്ട് ഉയരുകയും ,വളയം താഴ്ത്തുമ്പോൾ മേൽത്തട്ട് താഴുകയും ചെയ്യുന്നു..
കീഴ്ത്തട്ടിൽ കരിക്കട്ട ഇട്ടു അതിൽ അഗ്നി കൊളുത്തും .അങ്ങനെ ഉണ്ടാകുന്ന അഗ്നി കനലിൽ സുഗന്ധ ദ്രവ്യങ്ങൾ ഇടുമ്പോൾ പുക ഉയരുന്നു.
ചങ്ങലയുടെ പിടിയിൽ പിടിച്ചു മുമ്പോട്ടും ,പുറകോട്ടും വീശികൊണ്ടാണ് ധൂപാർപ്പണം നടത്തുന്നത്.
കീഴ്ത്തട്ടു ഭൂമിയെയും ,മേൽത്തട്ട് ആകാശത്തെയും പ്രതിനിധാനം ചെയ്യുന്നു.കീഴ്ത്തട്ടിലെ കരിക്കട്ട പാപികളായ ഭൂമിയിൽ വസിക്കുന്നവരെയും ,അഗ്നി ദൈവ വിശ്വാസത്തെയും ,തീക്കനൽ വിശുദ്ധൻ മാരെയും ,സുഗന്ധ ദ്രവ്യങ്ങൾ സുവിശേഷത്തെയും ,പ്രതിനിധീകരിക്കുന്നു.
പുക പ്രാര്ഥനയെയും ,ആരാധനയെയും കുറിക്കുന്നു.വിശ്വാസികളായ ജനങ്ങളിൽ സുവിശേഷം പ്രവർത്തിക്കുമ്പോൾ അവരിൽ നിന്നും പ്രാർത്ഥനയും ,സ്തുതിപ്പുകളും ഉയരും എന്ന് സാരം .
ചങ്ങലകളെ യോജിപ്പിക്കുന്ന പിടി സ്വർഗ്ഗത്തെയും,
കീഴ്ത്തട്ടിനെ പിടിയും ആയി യോജിപ്പിക്കുന്ന മൂന്നു ചങ്ങലകൾ വിശുദ്ധ ത്രിത്വത്തെയും സൂചിപ്പിക്കുന്നു.
മുകൾ തട്ടിനെ ഉയർത്താൻ ഉപയോഗിക്കുന്ന ചങ്ങല കർത്താവായ യേശു ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു.
ഭൂമിയുടെ സൃഷ്ടി വിശുദ്ധ ത്രിത്വം ആണ് നടത്തിയത് എന്നും ,സൃഷ്ടാവിന്റെ ബലത്തിൽ അത് സ്ഥിതി ചെയ്യുന്നു എന്നും മൂന്ന് ചങ്ങലകളിൽ തൂങ്ങുന്ന കീഴ്ത്തട്ടു സൂചിപ്പിക്കുന്നു.
കർത്താവായ യേശുവിന്റെ മനുഷ്യാവതാരത്തെ നാലാമത്തെ ചങ്ങല പ്രതിനിധാനം ചെയ്യുന്നു..യേശു മാത്രം ആണ് സ്വർഗത്തിലേക്കുള്ള വഴി എന്നും ഈ ചങ്ങല പ്രഖ്യാപിക്കുന്നു.
നാലു ചങ്ങലകളിൽ ആയി അനേകം ചെറിയ ചങ്ങല കണ്ണികൾ ഉണ്ട് .ലോകാരംഭം മുതൽ ജനത്തെ നയിക്കുകയും ,ദൈവവും ആയി സംയോജിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ദീർഘ ദർഷിമാരേയും ,വിശുദ്ധന്മാരെയും ,അറിയിപ്പു കാരേയും ഈ ചെറു കണ്ണികൾ പ്രതിനിധീകരിക്കുന്നു.
ഇതിൽ തൂങ്ങി കിടക്കുന്ന പന്ത്രണ്ടു കിങ്ങിണികൾ പന്ത്രണ്ടു ശ്ളീഹൻ മാരെയും ,പ്രതിനിധാനം ചെയ്യുന്നു.
ആരാധനയിൽ ധൂപം അർപ്പിക്കുന്നത് ദൈവത്തിനു മാത്രം ആണ്..ജനങ്ങളുടെ നേരെ ധൂപം വീശുന്നത് ,ക്രിസ്തു ധൂപം സ്വീകരിക്കുന്നവരിൽ വസിക്കുന്നതിനാലാണ്..
ജനങ്ങൾ കുരിശു വരയ്ക്കുമ്പോൾ ,തങ്ങൾ ക്രിസ്തുവിന്റെ ശരീരംശികൾ ആണ് എന്ന് പ്രഖ്യാപിക്കുന്നു.
ധൂപം ജനത്തിന് നേരെ വീശുമ്പോൾ ,നാം ഇതെല്ലം ഓർക്കുകയും ,കർത്താവിനായി മരിക്കാനും ,തയ്യാറാണ് എന്ന് പ്രതിജ്ഞ എടുത്തുകൊണ്ടു കുരിശു വരയ്ക്കണം .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും