സഭയുടെ കൂദാശകളിൽ ആദ്യത്തേതാണ്
ആദിമ ക്രിസ്ത്യൻ സഭയിൽ സുവിശേഷ ഘോഷണത്തിലൂടെ വിശ്വാസം ലഭിക്കുന്നവർ വിശ്വാസ സ്നാനം ഏൽക്കുക ആയിരുന്നു പതിവ് .
അത്തരത്തിൽ സ്നാനം സ്വീകരിച്ചിരുന്നത് ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് ഒരാൾ കടന്നു വരുമ്പോൾ ആയിരുന്നു.അപ്രകാരം വിശ്വസിച്ചു സ്നാനം ഏറ്റ ഒരാൾ തന്റെ പുത്രീ പുത്രന്മാരെ വളർത്തേണ്ടത് ക്രിസ്തീയ ശിക്ഷണത്തിൽ തന്നെ ആയിരിക്കണം .
തന്റെ മക്കളെ തിരു സഭയുടെ വിശ്വാസത്തിൽ വളർത്താം എന്ന് ഉത്തമ വിശ്വാസം ഉള്ള മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ ശിശു ആയിരിക്കുമ്പോൾ തന്നെ സ്നാനം നടത്താം .അപ്രകാരം ക്രിസ്തീയ വിശ്വാസങ്ങളെ പഠിപ്പിക്കാം എന്ന് ഒരു പ്രതിജ്ഞ കൂടി മാതാപിതാക്കൾ എടുക്കുവാൻ സഭ അനുശാസിക്കുന്നു.ഇത്തരം പ്രതിജ്ഞ എടുക്കുന്ന പിതാക്കൾ ആണ് "#തല #തൊട്ടപ്പൻ #മാർ ".
ശിശുക്കൾക്ക് സ്നാനം കൊടുക്കരുത് എന്ന് വിശുദ്ധ വേദ പുസ്‌തകം ഒരിടത്തും അനുശാസിച്ചിട്ടില്ല .
കുളിയിൽ കൂടി ശരീര ശുദ്ധി വരുത്തുന്ന പോലെ മാതൃ ഗർഭത്തിൽ പിറന്നവർ മാമോദീസ തൊട്ടിയിൽ വീണ്ടും ജനിച്ചു കർത്താവിനോടു ചേരുന്നു.അതിനോടൊപ്പം സഭയുടെ ആത്മീയ കൂട്ടായ്മയിൽ പങ്കാളികൾ ആയി തീരുകയും ചെയ്യുന്നു .
സഭയിൽ അംഗം ആകുന്നതോടെ പരിശുദ്ധാത്മാവിനെ നമുക്ക് ദാനമായി നൽകുന്നു. വി.മൂറോൻ അഭിഷേകം വഴി പരിശുദ്ധാത്മാവിനെ നാം പ്രാപിക്കുന്നു.
മാമോദീസ തൊട്ടിയിൽ തണുത്ത വെള്ളവും ,ചൂടുള്ള വെള്ളവും ഉപയോഗിക്കുന്നു.സ്നാനം നടക്കുമ്പോൾ ശിശു തണുത്തു കരയാതിരിക്കാനല്ല ഇങ്ങനെ ചെയ്യുന്നത്.
തണുത്ത ജലം സാധാരണ മനുഷ്യനെയും ,ചൂടുള്ള വെള്ളം ആത്മാവിനെയും സൂചിപ്പിക്കുന്നു . കർത്താവിന്റെ മനുഷ്വത്തവും ,ദൈവത്വവും കൂടി യോജിക്കുന്നതിന്റെ പ്രതീകം ആയിട്ടാണ് ഇപ്രകാരം ചെയ്യുന്നത് എന്നും വ്യാഘ്യാനം ഉണ്ട്.
വിശുദ്ധ മാമോദീസ മൂലം #പാപ #മോചനം ,#നിത്യജീവൻ ,#വീണ്ടും #ജനനം ,#പരിശുദ്ധാത്മാവിന്റെ #ആവാസം ,#പുത്ര #സ്വീകാരം എന്നിവ ലഭ്യം ആകുന്നു.
Comments