#വിശുദ്ധപത്രോസ്ശ്ലീഹ
നമ്മുടെ കർത്താവു തിരെഞ്ഞെടുത്ത ശ്ലീഹന്മാരിൽ പ്രധാനി യാണ് വിശുദ്ധ പത്രോസ് ശ്ലീഹ .
#മറ്റുപേരുകൾ
ശീമോൻ ,ശിമയോൻ ,കേഫാ
#ജനനം
യോർദാൻ നദീതീരത്തുള്ള ബെത്സയിതാ എന്ന ചെറിയ ഗ്രാമത്തിൽ
പിതാവിന്റെ പേര് യോഹന്നാൻ (യോനാ )
മാതാവിന്റെ പേര് യോവന്ന
ബെത്സയിതാ എന്ന വാക്കിന്റെ അർഥം "#മുക്കുവന്റെസ്വർഗ്ഗം "എന്നാണ് .
ജനനം എ ഡി 1 ഇൽ ആണെന്ന് ചരിത്രകാരന്മാർ ഏകദേശം കണക്കാക്കിയിരുന്നു.
#നഫ്ത്താലി എന്ന ഗോത്രത്തിൽ ആണ് പത്രോസ് ജനിച്ചത്.
ക്രിസ്തുവർഷം 64 വരെ പലസ്തീനിലെ കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നൽകിയിരുന്നില്ല . യെഹൂദ റാബി മാർ എല്ലാ യെഹൂദാർക്കും പ്രബോധനം നല്കിയിരുന്നതിനാൽ മറ്റു വിദ്യാഭ്യാസത്തിന്റെ ആവശ്യം ഒരു സാധാരണ യെഹൂദന് ഇല്ലായിരുന്നു.
എന്നാൽ പ്രാദേശിക സിന്നഗോഗിലുള്ള വിദ്യാലയത്തിൽ ആറാമത്തെ വയസിൽ തന്നെ പത്രോസിനെ അയക്കുകയും ,13 വയസുവരെ പ്രാഥമിക വിദ്യാഭ്യാസം നടത്തുകയും ചെയ്തു. അങ്ങനെ ഗണിതം ,ചരിത്രം ,ശാസ്ത്രം എന്നിവയോടൊപ്പം തിരുവചനത്തിലും ശീമോൻ പ്രാവണ്യം നേടി.
ഇരുപതാമത്തെ വയസിനോടടുത്തു അന്നത്തെ യഹൂദർ വിവാഹം കഴിച്ചിരുന്നു. വിവാഹം പലപ്പോഴും ബന്ധുക്കളുമായിട്ടാണ് നടത്തിയിരുന്നത്.
പത്രോസിന്റെ ഭാര്യയുടെ പേര് പെർഫത്‍വ (perpetua) എന്നാണ് എന്ന് ആദിമ പിതാക്കന്മാർ പറയുന്നു. 'പത്രോസിന്റെ നടപടികൾ' എന്ന ഗ്രന്തത്തിൽ പത്രോസിന് "പെട്രോണിലെ" (Petronile) എന്ന ഒരു മകളും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.അഞ്ചടി
നാലിഞ്ച് മാത്രം ഉയരം ഉള്ള ആളായിരുന്നു പത്രോസ്.
വിശുദ്ധ അന്ത്രയോസ് ആണ് ശീമോനെ കർത്താവിന്റെ അടുക്കലേക്കു കൊണ്ടുപോയത്. കർത്താവു ശീമോന് പത്രോസ് എന്ന പുതിയ പേര് നൽകുന്നു.
അത്ഭുദമാകുന്ന മീന്പിടിത്തത്തിൽ സാക്ഷി ആകേണ്ട വന്ന പത്രോസ് കർത്താവിന്റെ വലിയ ശക്തിയെ മുഖാമുഖം ദർശിക്കുകയും ,തന്റെ പാപാവസ്ഥ ഏറ്റു പറയുകയും ,മനുഷ്യനെ പിടിക്കുന്നവനാക്കാം എന്ന കർത്താവിന്റെ ആഹ്വാനത്തിൽ സകലതും ഉപേക്ഷിച്ചു കർത്താവിനെ അനുഗമിക്കുന്നു.
പത്രോസിന്റെ വിശ്വാസ ജീവിതം വലിയതാണ്. അഞ്ചപ്പം കൊണ്ട് 5000 പേരെ കർത്താവു തൃപ്തി പെടുത്തിയതിനു ശേഷം കർത്താവു "വിശുദ്ധ കുർബ്ബാനയെ കുറിച്ച് പ്രഭാഷണം നടത്തി .
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
(യോഹന്നാൻ 6 51 - 66)
ഈ വചനങ്ങൾ ആർക്കും കാര്യമായി മനസിലായില്ല . കഠിനമായ വചങ്ങൾ എന്ന് പറഞ്ഞു അനുഗാമികളിൽ പലരും കർത്താവിനെ വിട്ടുപോയി.
അപ്പോൾ കർത്താവു ശിഷ്യൻ മാറോടു ചോദിക്കുന്നു.."നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ". അതിനു പത്രോസാണ് മറുപടി നൽകിയത്.
"കർത്താവെ ഞങ്ങൾ ആരുടെ പക്കൽ പോകും"?..നിത്യ ജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടല്ലോ .നീ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശോസിക്കുന്നു.
കേസരിയ ഫിലിപ്പിൽ വച്ചാണ് പത്രോസ് തന്റെ പ്രശസ്തമായ വിശ്വാസ പ്രഖ്യാപനം നടത്തിയത് . ഹെർമോൻ മലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് "#കേസരിയ #ഫിലിപ്പി ".
അവിടെ വച്ച് കർത്താവു ശിഷ്യൻ മാറോടു ചോദിച്ചു "മനുഷ്യ പുത്രൻ ആരാണ് എന്നാണ് ജനങ്ങൾ പറയുന്നത് ?..
#(#മത്തായി 16 13 -20) .
കർത്താവിനെ പറ്റി പലതാണ് സാധാരണ ജനങ്ങൾ വിശ്വസിച്ചിരുന്നത് . അവൻ യോഹന്നാൻ ശ്ലീഹ ആണെന്നോ ,ഏലിയാവ് ആണെന്നോ,ഏതോ ഒരു പ്രവാചകൻ ആണെന്നോ ഒക്കെ യാണ് ജനങ്ങൾ കരുതിയിരുന്നത്.
അപ്പോൾ കർത്താവു അവരോടു എന്നാൽ "നിങ്ങൾ ഞാൻ ആരെന്നാണ്‌ വിശ്വസിക്കുന്നത് ?
അപ്പോൾ പത്രോസ് "#നീ #ജീവനുള്ള #ദൈവത്തിന്റെ #പുത്രനായ #മിശിഹാ #ആകുന്നു"..അങ്ങനെ കർത്താവു ആരാണ് എന്ന് വെക്തമായി മനസിലാക്കിയത് ,അത് ഏറ്റു പറഞ്ഞതു വിശുദ്ധ പത്രോസ് ആണ് .
കർത്താവായ യേശുവിൽ നിന്ന് ഏറ്റവും കൂടുതൽ ശാസന കേൾക്കേണ്ടി വന്നതും പത്രോസിനായിരുന്നു..ആരൊക്കെ തള്ളിപ്പറഞ്ഞാലും താൻ തള്ളിപ്പറയില്ല എന്ന് പറഞ്ഞിട്ട് "തന്റെ അരുമ നാഥനെ തള്ളി പറഞ്ഞതും പത്രോസായിരുന്നു.
യേശു ശിഷ്യ സമൂഹത്തിന്റെ പ്രതിനിധി യായി പത്രോസിനെ തിരഞ്ഞെടുക്കുകയും തന്റെ ആടുകളെ നയിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്യുന്നു.
യെഹൂദ്യ യും പരിസര പ്രദേശങ്ങളും ,അന്ത്യോക്യയും ചുറ്റുപാടും ,ഏഷ്യ മൈനർ ,റോം തുടങ്ങ്യ സ്ഥലങ്ങളിൽ അദ്ദേഹം സുവിശേഷം അറിയിച്ചു. അദ്ദേഹത്തിന്റെ സുവിശേഷ ഘോഷ യാത്രയിൽ സന്തത സഹചാരി യായി മാർക്കോസും ഉണ്ടായിരുന്നു.മാർക്കോസിന്റെ സുവിശേഷത്തിന്റെ പ്രധാന അടിസ്ഥാനസമായി കരുതപ്പെടുന്നത്‌ പത്രോസിന്റെ സ്മരണകളാണ്.
ക്രിസ്തുവർഷം 54 മുതൽ റോമാ ഭരിച്ചിരുന്നത് നീറോ ചക്രവർത്തി ആയിരുന്നു.അദ്ദേഹം ഒരു ദ്രവ്യാഗ്രഹി ആയിരുന്നു.തന്നെ പ്രീതി പെടുത്താതെ സകലരെയും അദ്ദേഹം വാളിനിരയാക്കി .
ക്രിസ്തുവർഷം 64 ജൂലൈ 19 താം തീയതി റോമയിലെ കീലിയൻ ,വാലെന്റൈൻ എന്നീ കുന്നുകളിലുണ്ടായിരുന്ന തടിപ്പുരകൾക്കു തീ പിടിച്ചു . 9 ദിവസം അഗ്നിബാധ നിയന്ത്രണാതീതമായി തുടർന്നു .റോമാ
നഗരത്തിന്റെ മുന്നിൽ രണ്ടു ഭാഗം കത്തിച്ചാമ്പലായി .
അഗ്നിബാധയുടെ ഉത്തരവാദിത്വം ക്രിസ്ത്യാനികൾക്ക് ആണെന്ന് നീറോ പ്രഖ്യാപിച്ചു..ദൈവം ആകാശത്തു നിന്ന് തീ ഇറക്കി സകലരെയും നശിപ്പിക്കുമെന്ന് പത്രോസും ,പൗലോസും പ്രസംഗിച്ചതായി നീറോ ആരോപിച്ചു.
ക്രിസ്തീയത അന്ധവിശ്വാസമായി മുദ്രകുത്തപ്പെട്ടു .അങ്ങനെ നീറോയുടെ കാലത്തു ക്രിസ്ത്യാനികളെ തിരിഞ്ഞു പിടിച്ചു പീഡിപ്പിക്കാൻ അദ്ദേഹം ഉത്തരവിട്ടു.
അങ്ങനെ നീറോ ചക്രവർത്തിയുടെ തീരുമാനപ്രകാരം പത്രോസിനെ കുരിശിൽ തറക്കുവാൻ വിധിക്കപ്പെട്ടു.
അപ്പോൾ പത്രോസിനു ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു..തന്റെ ഗുരുവിന്റെ കാലുകളെ ചുംബിക്കുന്ന രീതിയിൽ തലകീഴായി കുരിശിക്ക പ്പെടണം എന്നായിരുന്നു.
എ ഡി 67 ജൂൺ മാസം 29 താം തീയതി വിശുദ്ധ പത്രോസും ,വിശുദ്ധ പൗലോസും രക്തസാക്ഷികൾ ആയി എന്നാണ് വിശ്വോസിക്കുന്നതു.
വിശുദ്ധ പത്രോസിന്റെ ഭൗതിക അവശിഷ്ടങ്ങൾ സംസകരിച്ചിരിക്കുന്ന സ്ഥാനത്താണ് റോമിലെ സുപ്രസിദ്ധമായ സൈന്റ്റ് പീറ്റേഴ്സ് ബസലിക്ക സ്ഥിതി ചെയ്യുന്നത്.
സകലതും വെടിഞ്ഞു ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ അടുത്തെത്താനുള്ള സഹിസകതയും ധൈര്യവും വിശുദ്ധ പത്രോസിൽ നിന്ന് ഇന്നത്തെ സഭാ വിശ്വാസികൾ കണ്ടുപഠിക്കണം .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും