Popular posts from this blog
മുടിയനായ പുത്രൻ ...
മുട്ടുവിൻ തുറക്കപ്പെടും
പ്രാർത്ഥന എന്നാൽ പലർക്കും പലതാണ് - ആരാധിക്കാനും സ്തുതിക്കാനും നന്ദിപറയാനും സഹായം ചോദിക്കാനുമൊക്കെ നമ്മൾ പ്രാർത്ഥനകൾ ഉപയോഗിക്കുന്നു. ഒരു വിശ്വാസിയുടെ എല്ലാ പ്രാർത്ഥനകളും സർവശക്തനായ ദൈവവുമായി നടത്തുന്ന സംഭാഷണങ്ങൾ തന്നെയാണ്. ഏതൊരു സംഭാഷണത്തിനും കുറഞ്ഞത് രണ്ടുപേരെങ്കിലും ആവശ്യമുണ്ട്, രണ്ടുപേരിൽനിന്നും പ്രതികരണങ്ങളും ആവശ്യമുണ്ട്. ദൈവവുമായുള്ള മൂന്നുതരം സംഭാഷണങ്ങളും അവയ്ക്ക് ദൈവം നൽകുന്ന പ്രതികരണങ്ങളുമാണ് ഈ വചനഭാഗത്തിലൂടെ യേശു നമുക്ക് വെളിപ്പെടുത്തി തരുന്നത്. ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും -------------------------------------------------------- നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു പ്രാർത്ഥനാരീതിയാണിത്. എന്നാൽ, ദൈവത്തോട് ചോദിച്ചിട്ട് ലഭിച്ചതിലും അധികം ലഭിക്കാത്തതിനെക്കുറിച്ചായിരിക്കും നമുക്ക് പറയാനുള്ളത് നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. (യാക്കോബ് 4:3). നന്മയായിട്ടുള്ളത് നമുക്ക് നൽകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ ഹൃദയങ്ങൾ വിശുദ്ധീകരിക്കപ്പെടുന്പോഴാണ് നമ്മിലെ ദുരാശകളും സ്വാർത്ഥത...
Comments