വിശുദ്ധ കുർബ്ബാനയുടെ നിർവചനം

                                       
https://www.facebook.com/Syrian-christians-861260567572006/
 
കുർബ്ബാനയെ അതിന്റെ അർത്ഥ വ്യാപ്തിക്കു അനുസരിച്ചു വാക്കുകളാൽ നിര്വചിക്കുവാൻ സാധിക്കില്ല എങ്കിലും ഇപ്രകാരം വിശദീകരിച്ചിരിച്ചിരിക്കുന്നു .

⛪"വിശുദ്ധ കുർബ്ബാന ,സർവ്വ ലോകത്തിന്റെയും രക്ഷക്കായി തന്നെത്തന്നെ ത്യാഗമായി അർപ്പിച്ച നമ്മുടെ കർത്താവിനെയും ,അവന്റെ മരണത്തെയും അനുസ്മരിക്കുന്നതും ,പ്രസ്താവിക്കുന്നതുമായ ഒരു കർമ്മവും ,യാഗമായി അർപ്പിക്കപ്പെട്ട ക്രിസ്തുവിനെ ഭക്ഷിച്ചു പാനം ചെയ്യുന്ന ലക്ഷ്യവും ,വിശ്വാസികൾക്ക് ക്രിസ്തുവിനോടും ,തമ്മിൽ - തമ്മിലുള്ള ഏകീകരണത്തിന്റെ ഒരു മുഖാന്തിരവും ,ക്രിസ്തുമൂലമുള്ള രക്ഷയെയും ദൈവത്തിൽ നിന്നും നാം അനുഭവിക്കുന്ന മറ്റുള്ള എല്ലാ നന്മകളെയും കുറിച്ച് ദൈവത്തോടുള്ള നമ്മുടെ കൃതജ്ഞതയെ അറിയിക്കുന്ന സ്തോത്രർപ്പണവും ,ക്രിസ്തുവിന്റെ നിത്യ യാഗത്തെ ആധാരമാക്കി കൊണ്ട് സകല അനുഗ്രങ്ങൾക്കുമായി ദൈവത്തോടുള്ള അഭ്യർത്ഥനയും ,ക്രിസ്തുവിന്റെ യാഗത്തോട് ഐക്യപ്പെട്ടു സഭ തന്നെ തന്നെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദമുള്ള ഒരു യാഗമായി അർപ്പിക്കുന്ന സമർപ്പണവും ആകുന്നു."

       സുറിയാനി സഭയുടെ തക്‌സായിൽ പെസഹാ പെരുന്നാളിന്റെ ഒരു "സെദറാ " യിൽ വിശുദ്ധ കുർബ്ബാനയെ പല വിധത്തിലും ബലിയായി ചിത്രീകരിച്ചിരിക്കുന്നു .

രക്ഷക്ക് വേണ്ടി ഞങ്ങൾക്ക് നല്കപ്പെട്ടതും ,പാപ പരിഹാരം ചെയ്യുന്നതും ,പൂർണ്ണന്മാർ തന്മൂലം സ്വർഗ്ഗത്തിലേക്ക് ഉയരുന്നതും ,ലോകത്തിന്റെ ജീവനും വേണ്ടി രക്തം കൂടാതെ അർപ്പിക്കപ്പെടുന്നതും ആയ ദൈവ ബലി ഇതാകുന്നു.

➕ ഹാബേൽ തന്റെ അംഗീകൃത ബലിമൂലം ഏതൊരു നിഷ്കളങ്ക ബലിയെ സൂചിപ്പിച്ചുവോ ആ ദൈവീക ബലി ഇതാകുന്നു.

വിശ്വാസികളായ ഞങ്ങൾക്ക് സ്വർഗീയ വാഗ്ദാനങ്ങളുടെ സങ്കേത സ്ഥാനം നിർദ്ദേശിച്ചു തന്നതും ഞങ്ങളുടെ ആത്മാക്കൾക്കും ശരീരങ്ങൾക്കും ,രക്ഷയുടെ ആയുധം പ്രധാനം ചെയ്തതും ,കർത്താവു നല്ലവൻ എന്നും അവനെ രുചിച്ചറിവിൻ എന്നും ദാവീദ് സൂചിപ്പിച്ചതുമായ ദിവ്യ ബലി ഇതാകുന്നു.

➕മഹാ പുരോഹിതനായ യൂസദോക്കിന്റെ പുത്രൻ യോശുവ ഏതൊന്നിനാൽ തന്റെ മലിന വസ്ത്രം ഉരിഞ്ഞു കളഞ്ഞുവോ ആ ദൈവീക ബലി ഇതാകുന്നു.

ഏലിയാ ദീര്ഘദര്ശിക്കു അഗ്നി കൊടിലുകൊണ്ടു എടുത്തുകൊടുത്തതും ,മഹാ പുരോഹിതനായ മൽക്കീസദേക് താൻ അർപ്പിച്ച അപ്പവും ,വീഞ്ഞും ഏതൊരു നിർമ്മല ബലിയെ സൂചിപ്പിച്ചുവോ ആ ദൈവീക ബലി ഇതാകുന്നു.

➕സന്ധ്യ സമയത്തു അറുക്കപ്പെട്ട കുഞ്ഞാടുമൂലം കർത്താവിന്റെ ദീര്ഘദര്ശി ദൃഷ്ടാന്തമായി കാണിച്ചതും ,നീതിമാന്മാർക്കും ,പുണ്യവാൻ മാർക്കും ,പ്രത്യക്ഷമായി കാണുവാൻ കാത്തിരിക്കയും എന്നാൽ കാണാൻ കഴിയാതിരിക്കുകയും ചെയ്തതുമായ ദൈവിക ബലി ഇതാകുന്നു .

പരിശുദ്ധമായ ശരീരത്തെയും പാപപരിഹാര പ്രദമായ രക്തത്തെയും വിശ്വാസികൾക്കു പ്രദാനം ചെയ്‌യുന്ന ദൈവീക ബലി ഇതാകുന്നു .

➕വീണ്ടും ജനനം പ്രാപിച്ച വിജാതീയരുടെ കടങ്ങൾ യാതൊന്നിനാൽ പരിഹരിക്കപ്പെടുകയും കുറ്റങ്ങൾ ക്ഷമിക്ക പ്പെടുകയും ചെയ്യുന്നുവോ ആ ദൈവീക ബലി ഇതാകുന്നു .

ദീർഘദർഷിമാരിൽ തലവനായ മോശ പീഠത്തിന്മേൽ സൂക്ഷിച്ചു വെച്ച കഴ്ചയപ്പം മൂലം സൂചിപ്പിച്ച ദൈവീക ബലി ഇതാകുന്നു .

➕അഗ്നിമയരും ,ആത്മീയരുമായക്രൊബെൻമാരും ,സ്രോപ്പെന്മാരും യാതൊന്നിന്റെ മുൻപിൽ വിറച്ചു കൊണ്ട് നിൽക്കുന്നുവോ ആ ദിവ്യ ബലി ഇതാകുന്നു

പിതാവിനോടും ,ഏകപുത്രനോടും ഒന്നായിരുന്ന പരിശുദ്ധ റൂഹാ ഏതൊന്നിന്മേൽ ആവസിച്ചു അതിനെ ശുദ്ധീകരിക്കുന്നുവോ ആ ദൈവീക ബലി ഇതാകുന്നു .

➕അനാദ്യന്തനായ പിതാവ് പൂർത്തിയാക്കുകയും ,പുത്രൻ അനുഷ്ഠിക്കുകയും ,പരിശുദ്ധ റൂഹാ ശുദ്ധീകരിക്കുകയും ചെയ്ത ദൈവീക ബലി ഇതാകുന്നു .

ദൈവീക ത്രിത്വത്തിൽ മധ്യവർത്തി ആയവൻ തന്റെ തിരുമേനിയുടേ കഷ്ടാനുഭാവം മൂലം നിർവഹിച്ചതായ ദൈവീക ബലി ഇതാകുന്നു .

➕ നാമും ,നമ്മുടെ വിശ്വാസികളായി വാങ്ങി പോയവരും തന്റേയും ,തൻറെ പിതാവിന്റെയും പരിശുദ്ധ റൂഹായുടെയും ശ്രേഷ്ടതയുടെ മഹിമക്കും നൽവര സമൃദ്ധിക്കും അർഹരായി തീരുവാൻ വേണ്ടി ബലഹീനരും പാപികളുമായ നാം തിരു സന്നിധിയില് നടത്തുന്ന ദൈവീക മായ ബലി ഇതാകുന്നു .

https://www.facebook.com/Syrian-christians-861260567572006/
        പഴയ നിയമത്തിലെയും ,പുതിയ നിയമത്തിലെയും പൊരുളുകളെ ദൃഷ്ടാന്തമാക്കി ഏഴുതിയുണ്ടാക്കിയ ഈ സെദറാ ,വിശുദ്ധ കുർബ്ബാനയെ വിശദമായി നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു .

    കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയ സംഭവത്തിൽ ,കർത്താവിന്റെ വാക്കിനാൽ ഭൗതിക വസ്തുവായ വെള്ളത്തിന് ഭൗതിക വസ്തു ആയ വീഞ്ഞായി രൂപാന്തരം ഉണ്ടായി .

      അതേ കർത്താവ് "ഇതിന്റെ ശരീരം എന്നും ,ഇതെന്റെ രക്‌തം എന്നും അപ്പ വീഞ്ഞുകളെ കൈയിലെടുത്തു അരുളി ചെയ്‌തപ്പോൾ അവ യെഥാർത്ഥമായും ശരീര രക്തങ്ങൾ ആയി തീർന്നു.

      ക്രിസ്‌തു പറയുന്നതെന്തോ അവ സത്യവും അനിഷേദ്യവും ആണ് .

    പരിശുദ്ധ റൂഹാ ആവസിക്കുന്നതോടെ ഇന്ന് നാം അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന ,കർത്താവു അന്ന് നമുക്ക് നൽകിയ അപ്പ വീഞ്ഞുകളുടെ ഭൗതിക പിന്തുടർച്ചയാണ് .

    നമ്മുടെ രക്ഷകൻ തന്റെ മരണത്തിൻറെ തലേ ദിവസം പ്രീയ ശിഷ്യന്മാരോടോപ്പം കഴിച്ച അത്താഴ വിരുന്നിൽ അവർക്കു നൽകിയ ജീവന്റെ അപ്പവും വീഞ്ഞും ,ലോകാന്ത്യത്തിൽ താൻ വരുവോളം വരുവാനിരിക്കുന്ന ജനത്തിന് ദാനം ചെയ്തുകൊണ്ടാണ് "ഇതെൻറെ ഓർമ്മക്കായി ചെയ്യുവീൻ "എന്നു കല്പിച്ചതു .

       പഴയ നിയമത്തിലെ രക്തബലിക്കു അന്ത്യം വരുത്തികൊണ്ടു താൻ സ്വന്ത രക്തം ചീന്തി അർപ്പിച്ച ബലിയാൽ പുതിയ നിയമത്തിന്റെ രക്ത രഹിത ബലി തുടങ്ങി വയ്‌ക്കുകയും ചെയ്‌തു .

      അതാണ്‌ നാം അന്നുമുതൽ ആവർത്തിച്ചു വരുന്ന വിശുദ്ധ കുർബ്ബാന .
https://www.facebook.com/Syrian-christians-861260567572006/

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും