SEX AND CHRISTIAN LIFE PART 2

നമ്മുടെ ജീവിതത്തിലെ നിയന്ദ്രനമില്ലായ്മ ശരീരത്തിലെ ലൈംഗികാഭിലാഷത്തിന്റെദ കാര്യത്തില്‍ ശിക്ഷണം കൂടാതെയുള്ള പെരുമാറ്റങ്ങള്ക്കു് വഴിയൊരുക്കും. ഒരു ക്രിസ്ത്യാനി ഒരിക്കലും ഇതു ചെയ്യുവാന്‍ പാടില്ല.
അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''അങ്കം പൊരുതുന്നവന്‍ ഒക്കെയും സകലത്തിലും വര്ജ്ജനനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ. ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നതു്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിനു് എന്റെത ശരീരത്തെ ദണ്ഡിപ്പിച്ചു് അടിമയാക്കുകയത്രേ ചെയ്യുന്നതു്''
(1 കൊരി. 9:25-27).
വീണ്ടും അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക:
ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,
വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. (1 തെസ്സ. 4:4-5 )
ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഓരോ രഹസ്യ സോഭാവം കാണും.സോയം ലൈംഗികാനുഭൂതിയും അതില്‍ പെടും.
അങ്ങനെ നാം ചെയ്യുമ്പോള്‍ ക്രെമേണ അതൊരു ലക്ഷ്യം ആയി മാറുന്നു.
തല്ഫനലമായി ഒരു പുരുഷനോ സ്ത്രീയോ തന്റെണ തന്നെ ആഗ്രഹങ്ങളുടെ യജമാനനായിട്ടല്ല, ദാസനായി ഭവിക്കുന്നു.
ഇങ്ങനെ യുള്ള ചിന്ത ആത്മീയമായ ഉള്ക്കാതഴ്ചയെയും ശക്തിയെയും നശിപ്പിക്കുന്നു എന്ന വസ്തുത ഒരു സാമാന്യ തത്വമാണു്.
ശരീരത്തിന്റെ. ഇച്ഛകള്‍ നമ്മുടെ ജീവിതത്തെ ഭരിക്കുന്നപക്ഷം ആത്മാവിനു് നമ്മുടെ ജീവിതത്തിന്മേലുള്ള ആധിപത്യം നഷ്ടപ്പെടും.
മനശ്ശാസ്ത്രപരമായിപ്പറഞ്ഞാല്‍ ഇത്തരം പാപങ്ങള്‍ പക്വത വരാത്ത സ്വഭാവനിഷ്ഠയുടെ ലക്ഷണമാണു്.
നമ്മെപ്പറ്റി മാത്രമുള്ള ചിന്ത, സ്വാര്ത്ഥപനിഷ്ഠമായുള്ള സ്വഭാവം എന്നിങ്ങനെ നാം ജയിച്ചടക്കേണ്ട ഒരു പ്രവണതയുടെ അടയാളവുമാണതു്.
മറ്റൊരു വ്യക്തിയെ ബാധിക്കുന്നതല്ലായ്കയാല്‍ അതു് പരസംഗമെന്ന പാപത്തോളം ഗൗരവമുള്ള ഒരു പ്രശ്‌നമല്ലായിരിക്കാം.
എങ്കിലും അതു് ഒരു മനുഷ്യന്റെ് ശാരീരികസന്തുഷ്ടിയെ കെടുത്തിക്കളയുന്നു. എന്തെന്നാല്‍ തന്റെു മനസ്സിന്റെവ തന്നെ ഒരു ദുഷ്‌പ്രേരണയുടെമേല്‍ തനിക്കു തന്നെ നിയന്ത്രണമില്ലെന്ന വസ്തുത അയാള്‍ സമ്മതിക്കേണ്ടിവരുന്നു.
അതു് അയാളെ മാനം കെടുത്തുന്നു. അങ്ങനെ സ്വാഭിമാനം നഷ്ടപ്പെടുന്നതുമൂലം ഒരു ക്രിസ്ത്യാനിയെന്ന നിലയിലുള്ള അയാളുടെ സാക്ഷ്യം വിലയറ്റതായിത്തീരുന്നു.
ഇച്ഛാശക്തിയുടെ പ്രവര്ത്ത നത്തിലൂടെയും ലൈംഗികപ്രകോപനത്തെ ആരംഭത്തില്ത്തിന്നെ ഒഴിവാക്കുന്നപക്ഷം അതിനെ വിജയകരമായി ചെറുത്തുനില്ക്കു വാന്‍ സാധിക്കുമെന്നുള്ള സാമാന്യബുദ്ധിയിലൂടെയുമാണു് ഈ പ്രശ്‌നം പരിഹരിക്കേണ്ടതു്.''
സ്വയംഭോഗം ഏതെങ്കിലും രോഗത്തിനിടയാക്കുന്നില്ല. എങ്കിലും അതു വിഷാദചിന്തയിലേക്കും ഇച്ഛാശക്തിയെ ദുര്ബ്ബ ലമാക്കുന്ന ഒരുതരം കുറ്റബോധത്തിലേക്കും ഒരുവനെ നയിക്കുന്നു.
ഇതെല്ലാം ചേര്ന്നു് അന്തിമമായി അവനു് ദൈവത്തോടുള്ള കൂട്ടായ്മയെയും ആത്മീയമായ കാര്യക്ഷമതയെയും നശിപ്പിക്കുന്നു.
ഈ ശീലം ക്രമാധികമായിത്തീര്ന്നാ ല്‍ വിവാഹാനന്തരമുള്ള ഒരുവന്റെ് ലൈംഗികജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നുവരാം.
സ്വയംഭോഗം ദൈവദത്തമായ ലൈംഗികവാസനയുടെ ഒരു ദുര്വിവനിയോഗമാകയാല്‍ അതു പാപം തന്നെ. അതിനെപ്പറ്റി അനുതപിച്ചു് ദൈവമുമ്പാകെ ഏറ്റുപറഞ്ഞു് ഉപേക്ഷിക്കേണ്ടതു് ആവശ്യമത്രേ.
യുവജനങ്ങള്‍ പലപ്പോഴും ലൈംഗികജീവിതത്തെപ്പറ്റിയുള്ള വസ്തുതകള്‍ തങ്ങളുടെ ആത്മീകര്‍ അല്ലാത്ത സ്‌നേഹിതരിലൂടെ വളഞ്ഞ വഴിയില്‍ പഠിക്കുന്നതുകൊണ്ടാണു് അവര്‍ വേഗത്തില്‍ ഈ ദുശ്ശീലത്തിന്റെമ പിടിയിലകപ്പെടുന്നതു്.
ഒരിക്കല്‍ ഈ ദുശ്ശീലം ബാധിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും ഇതിനു കീഴ്‌പ്പെട്ടു പോകുവാന്‍ ചെറുപ്പക്കാര്‍ നിര്ബ ന്ധിതരായിത്തീരുമാറു് അതിന്റെച സ്വാധീനശക്തി അത്ര പ്രബലമായിത്തീരുന്നു.
എങ്കിലും ക്രിസ്തുവിനു് അവരെ സ്വതന്ത്രരാക്കുവാന്‍ കഴിയും.
സ്വയംഭോഗം ചെയ്യേണ്ടതു് ഒരാവശ്യമാണെന്നു് അനേകം യുവജനങ്ങളോടു് അവരുടെ കൂട്ടുകാര്‍ ഉപദേശിക്കാറുണ്ട്.
അതിനു് അവര്‍ കാണിക്കുന്ന യുക്തി വിചിത്രമാണു്. ഒരു മാംസപേശി അനേകവര്ഷുക്കാലം ഉപയോഗിക്കാതെ വച്ചിരുന്നാല്‍ അതു് കാലാന്തരത്തില്‍ ശക്തിഹീനമായിത്തീരുമാറുള്ളതുപോലെ ലൈംഗികാവയവങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ശക്തിയറ്റതായിത്തീരുമെന്നതാണു് ആ യുക്തി.
എന്നാല്‍ സമ്പൂര്ണ്ണ്മായും തെറ്റായ ഒരാശയമാണതു്. ലൈംഗികാവയങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിലൂടെ അവ ക്ഷീണിതമാകയോ അവയുടെ പ്രവര്ത്ത്നക്ഷമത കുറയുകയോ ചെയ്യുകയില്ല എന്നു് വൈദ്യശാസ്ത്രവിദഗ്ദ്ധന്മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു.
ലൈംഗികമായ ആഗ്രഹത്തെ നിയന്ത്രിക്കുന്നതു് മാനസികമായിത്തന്നെയും യാതൊരു വൈകല്യത്തിനും കാരണമാകുകയില്ല.
ലൈംഗികാഭിലാഷത്തെ നിയന്ത്രണാധീനമാക്കി വയ്ക്കുന്നതുമൂലം വാസ്തവത്തില്‍ യാതൊരു ഹാനിയും സംഭവിക്കുകയില്ല.
നേരേമറിച്ചു് ഒരുവന്‍ ഈ വിധത്തില്‍ ശിക്ഷണം ശീലിക്കുന്നതിലൂടെ അവന്റെ‍ ഇച്ഛാശക്തി കൂടുതല്‍ പ്രബലമാകുകയും മനസ്സു് കൂടുതല്‍ സജീവമായി വ്യാപരിക്കയും ചെയ്യും.
ഒരു മനുഷ്യനു് തന്റെൂ ആയുഷ്‌കാലത്തില്‍ ഒരിക്കല്പ്പോസലും ലൈംഗികാവയവങ്ങള്‍ ഉപയോഗിക്കാതിരിക്കുവാനും എന്നിട്ടും മനസ്സിലും ശരീരത്തിലും പൂര്ണ്ണായരോഗ്യവും ശക്തിയും നിലനിര്ത്തുരവാനും കഴിയും.
ഉറക്കത്തില്‍ സംഭവിക്കുന്ന ഇന്ദ്രിയസ്ഖലനത്തെപ്പറ്റി ചില യുവാക്കന്മാര്‍ ഭാരപ്പെട്ടേക്കാം. ഇതു് ആവശ്യത്തില്ക്കതവിഞ്ഞുള്ളതിനെ പുറന്തള്ളുന്ന സ്വാഭാവികമായ ശാരീരികപ്രവര്ത്ത നത്തിന്റെള ഒരു ഭാഗം മാത്രമാണു്. അതിനാല്‍ ഇതില്‍ അസ്വാഭാവികത ഒന്നുമില്ല; പരിഭ്രമിക്കേണ്ട ആവശ്യവുമില്ല.
ഓരോ യുവാവും വിവാഹിതനായിത്തീരുന്നതിനുമുമ്പു് തന്റെഗ ലൈംഗികാസക്തിയെ നിയന്ത്രിക്കുവാന്‍ ശീലിച്ചിരിക്കണം. കാരണം, അതിനുശേഷമുള്ള ജീവിതത്തില്‍ ആത്മനിയന്ത്രണം വളരെ ആവശ്യമായിത്തീരും.
വിവാഹത്തിനു ശേഷവും ലൈംഗികബന്ധത്തില്‍ സ്വയംശിക്ഷണത്തിനു് ഒരു സ്ഥാനമുണ്ട്; എന്തെന്നാല്‍ വിവാഹം അനിയന്ത്രിതമായ ലൈംഗികവേഴ്ചയ്ക്കുള്ള ഒരു അനുവാദപത്രമല്ല.
വിവാഹത്തിനുമുമ്പു് ആത്മനിയന്ത്രണം ശീലിച്ചിട്ടില്ലാത്ത ഒരുവന്‍ പിന്നീടു് അതു ശീലിക്കുക എന്നതു് സംഭവ്യവുമല്ല.
ഈ ദുസ്സ്വഭാവത്തിന്റെപ പിടിയിലകപ്പെട്ടുപോയവര്‍ എങ്ങനെ ഇതില്നി്ന്നു വിമോചനം നേടേണ്ടു എന്നോര്ത്തുപ വിഷമിക്കുന്നുണ്ടാവും. വിമോചനത്തിനുള്ള മാര്ഗ്ഗം ഇതാണു്:
ക്രിസ്തുവുമായി അവിടത്തെ മരണത്തിലും ഉയിര്ത്തെ ഴുന്നേല്പിണലും നാം ഒന്നായിത്തീര്ന്നി്രിക്കുന്നു എന്ന വസ്തുത അംഗീകരിക്കുന്നതി ലൂടെ നമ്മുടെ മേലുള്ള പാപത്തിന്റെക പിടി തകര്ന്നു പോകുന്നു.
ഇപ്പോള്‍ അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കപ്പെടുന്നതിനുവേണ്ടി നമ്മെത്തന്നെ സമര്പ്പി ക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ വിജയം ഒരു യാഥാര്ത്ഥ്യെമായിത്തീരും (റോമര്‍ 8:2).
മാത്രമല്ല, നമ്മുടെ ജീവിതത്തില്‍ മുഴുവന്‍ സമയവും തിരക്കോടെ പ്രവര്ത്തിയക്കുന്ന ഒരു പ്രതിദിനപരിപാടി നാം തയ്യാറാക്കണം.
നമ്മുടെ മനസ്സും പ്രത്യേകിച്ചു ശരീരവും ഏതെങ്കിലും ഒരു പ്രവൃത്തിയില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ ദിവസം മുഴുവനും വ്യാപരിച്ചുകൊണ്ടിരിക്കണം.
അലസമായും ഒന്നും ചെയ്യാനില്ലാതെയുമിരിക്കുന്ന ശരീരം മാത്രമാണു് ലൈംഗികാഭിലാഷത്തിനു് ഇരയായിത്തീരുന്നതു്.
അധ്വാനജീവിതം നയിക്കുന്ന ഒരു മനുഷ്യനു് ഈ രംഗത്തു് വളരെ ക്കുറച്ചു വൈഷമ്യമേ അനുഭവപ്പെടുകയുള്ളു.
മനുഷ്യന്‍ കഠിനാധ്വാനം ചെയ്യണമെന്നു് ദൈവം ആഗ്രഹിക്കുന്നു.
ആദാം നെറ്റിയിലെ വിയര്പ്പോ ടെ തന്റെച ആഹാരം സമ്പാദിക്കുവാന്‍ ബാധ്യസ്ഥനായിരുന്നു (ഉല്പപ. 3:19). എങ്കിലും ഇന്നു് സമയം ലാഭിക്കുവാനുള്ള അനേകം മാര്ഗ്ഗുങ്ങള്‍ ശാസ്ത്രം നമുക്കു നല്കിായിട്ടുണ്ട്.
തല്ഫനലമായി ആധുനികയുഗത്തിലെ ഒരു യുവാവിനു് അലസമായിരിക്കുവാനുള്ള ധാരാളം സമയം സ്വായത്തമായിത്തീരുന്നു. പിശാചു് തക്കത്തില്‍ ഈ സമയം പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.
അതുകൊണ്ട് സമയം മിച്ചപ്പെടുത്തുവാനുപകരിക്കുന്ന യാതൊരു മാര്ഗ്ഗസങ്ങളും നാം സ്വീകരിക്കരുതു് എന്നു പറയുന്നില്ല. തീര്ച്ച്യായും അത്തരം മാര്ഗ്ഗാങ്ങള്‍ സ്വീകരിച്ചുകൊള്ളുക.
എങ്കിലും നമുക്കു മിച്ചമായിക്കിട്ടുന്ന സമയം പ്രയോജനകരമായി ഏതെങ്കിലും രചനാത്മകമായ പ്രവര്ത്തമനത്തിനായി വിനിയോഗിക്കുവാന്‍ നാം ശ്രമിക്കണം.
ശരീരത്തിന്റെ‍ ഊര്ജ്ജംി നമുക്കു് നാലുതരത്തില്‍ ചെലവഴിക്കാന്‍ കഴിയും. ശാരീരികാധ്വാനം, മാനസികപ്രവര്ത്തമനം, വൈകാരികാനുഭവങ്ങള്‍, ലൈംഗികാശാപൂരണം (sexual indulgence) എന്നിവയാണവ.
ശാരീരികോര്ജ്ജ്ത്തെ ആദ്യത്തെ മൂന്നുമാര്ഗ്ഗപങ്ങളില്ക്കൂ ടി നാം ചെലവഴിക്കുന്നില്ലെങ്കില്‍ നാലാമത്തെ മാര്ഗ്ഗഗത്തില്ക്കൂ ടി അതിനെ ചെലവിടുവാനുള്ള സമ്മര്ദ്ദം വളരെ കൂടുതലായിത്തീരും.
എന്നാല്‍ അപ്രകാരമുള്ള ലൈംഗികപ്രവര്ത്ത നം മറ്റെന്തിനെക്കാളുമധികം ശരീരത്തിലും അതിന്റെക നാഡിവ്യൂഹത്തിലും ഉള്ള പ്രവര്ത്തലനശക്തിയെയും ഓജസ്സിനെയും ചോര്ത്തി ക്കളയുന്നതാണു്.
ചില പുരുഷന്മാര്‍ ശരാശരിയില്ത്താ്ണ ലൈംഗികശക്തിയോടുകൂടിയവരാണു്. അവര്ക്കു് മറ്റുള്ളവരോളം ലൈംഗികമായ സമ്മര്ദ്ദംയ ഉള്ളില്‍ അനുഭവിക്കേണ്ടിവരുന്നില്ല.
എന്നാല്‍ ക്രമത്തിലധികം ലൈംഗികാഭിലാഷം അനുഭവപ്പെടുന്നവര്‍ തങ്ങള്‍ വിലക്ഷണരായ (abnormal) വ്യക്തികളാണെന്നു ചിന്തിക്കേണ്ടതില്ല.
സൃഷ്ടിപരമായ അധികോര്ജ്ജംണ അവരില്‍ കുടികൊള്ളുന്നുവെന്നും അതിനെ ഉന്നതമാര്ഗ്ഗ ത്തിലുള്ള പ്രവര്ത്തുനങ്ങളിലേക്കു തിരിച്ചുവിട്ടു് പ്രയോജനകരമായി ചെലവിടേണ്ടതാവശ്യമാണെന്നും മാത്രമേ കരുതേണ്ടതുള്ളു. നിരന്തരമായി നാം ലൈംഗികമോഹത്തോടു പോരാടിക്കൊണ്ടിരിക്കണമെന്നു് ദൈവം ആഗ്രഹിക്കുന്നില്ല.
നമ്മുടെ ശാരീരികോര്ജ്ജുത്തെ ദൈവമഹത്വത്തിനും മനുഷ്യ സേവനത്തിനും ഉപകരിക്കുന്ന മാര്ഗ്ഗ ങ്ങളിലേക്കു തിരിച്ചുവിടണമെന്നതാണു് ദൈവഹിതം.
തന്മൂലം ഓരോ ക്രിസ്തീയയുവാവും തന്റെജ ശരീരത്തെ ദിനംതോറുമുള്ള ശാരീരികവ്യാപാരങ്ങളിലൂടെ പ്രവര്തിമുളപ്പിച്ചുകൊണ്ടിരിക്കേണ്ടതു് ആവശ്യമാണു്.
അലസമായ സംഭാഷണത്തിലേര്പ്പെ ടാതെ ഗൗരവമായ ബൈബിള്പസഠനത്തിലും പ്രാര്ത്ഥ നയിലും അയാള്‍ തന്റെഭ സമയം ചെലവിടട്ടെ.
അങ്ങനെ ചെയ്യുന്നപക്ഷം താന്‍ വളരെക്കാര്യങ്ങള്‍ ചെയ്തുതീര്ത്തു്വെന്ന സംതൃപ്തി ദിവസത്തിന്റൊ അവസാനമണിക്കൂറുകളില്‍ അയാള്ക്കു ണ്ടാകുമെന്നു മാത്രമല്ല, നന്നെ ക്ഷീണിച്ചിരിക്കുന്നതുമൂലം കിടക്കയില്ച്ചെകന്നു കിടന്നാലുടന്ത്ന്നെ അയാള്‍ ഉറക്കത്തില്‍ ലയിക്കുകയും ചെയ്യും.
രാത്രിസമയം കിടക്കയില്വഅച്ചു് ദുര്മ്മോ്ഹചിന്തകളാല്‍ പീഡിതനാകുവാനോ സ്വയംഭോഗത്തിനായി പ്രലോഭിപ്പിക്കപ്പെടുവാനോ ഇടയാകാതെ സുഖപൂര്ണ്ണുമായ ഗാഢനിദ്രയില്‍ അയാള്‍ പെട്ടെന്നുതന്നെ മുഴുകിക്കൊള്ളും.
''വേലചെയ്യുന്ന മനുഷ്യനു് അവന്റെെ ഉറക്കം സുഖകരമാകുന്നു'' എന്നു് ദൈവവചനം പറയുന്നു (സഭാ. 5:12).
ഭക്ഷണം, ഉറക്കം എന്നിങ്ങനെ താരതമ്യേന കൂടുതല്‍ ലളിതമായ കാര്യങ്ങളില്‍ നാം നമ്മെത്തന്നെ ശിക്ഷണത്തിനു് വിധേയരാക്കുന്നപക്ഷം ലൈംഗികാസക്തിയെ നിയന്ത്രിക്കുക എന്നതു് കൂടുതല്‍ എളുപ്പമായിത്തീരും.
ഈ രണ്ടു കാര്യങ്ങളില്‍ തങ്ങളെത്തന്നെ ശിക്ഷണാധീനരാക്കാത്തതുമൂലം ലൈംഗികജീവിതരംഗത്തു് പലരും പരാജയപ്പെടുവാന്‍ ഇടയാകുന്നു.
അമിതഭക്ഷണവും ലൈംഗികാഭിലാഷത്തിന്റെട ഉത്തേജനവും തമ്മില്‍ വാസ്തവമായ ഒരു ബന്ധമുണ്ട്. ആഹാരത്തിന്റെ‍ അതിസമൃദ്ധി, സമ്പത്തിന്റെ് വര്ദ്ധവനവുമൂലമുള്ള സ്വൈരജീവിതം, അലസത എന്നിവ മൂലമാണു് പ്രാചീനകാലത്തെ സോദോം നഗരത്തില്‍ ലൈംഗികപാപങ്ങള്‍ വര്ദ്ധിംക്കുവാനിടയായതു് (യെഹെ. 16:49).
ലൈംഗികാസക്തിക്കു് അടിമപ്പെട്ടുപോകുന്ന ആളുകള്‍ തങ്ങളുടെ ഭക്ഷണരീതി ക്രമപ്പെടുത്തുകയും ഉപവാസത്തോടുകൂടിയ പ്രാര്ത്ഥ നയില്‍ കര്ത്താിവിന്റൊ മുഖമന്വേഷിക്കുകയും ചെയ്യട്ടെ. അങ്ങനെയെങ്കില്‍ വളരെ വേഗം അവര്ക്കുപ വിടുതല്‍ ലഭിക്കും.
എല്ലാറ്റിനുമുപരി എല്ലായ്‌പ്പോഴും ദൈവസാന്നിദ്ധ്യബോധം പരിപാലിക്കുവാന്‍ നാം മനസ്സിരുത്തണം. എന്നുവച്ചാല്‍ കര്ത്താകവു് എപ്പോഴും നമ്മോടുകൂടെയുണ്ടെന്നും നമ്മെ നോക്കിക്കൊണ്ടിരിക്കുന്നുവെന്നുമുള്ള യാഥാര്ത്ഥ്യ്ത്തെപ്പറ്റി നാം ബോധമുള്ളവരായിത്തീരണം.
മറ്റൊരു വിശ്വാസി നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നപക്ഷം നാം സ്വയംഭോഗം ചെയ്കയില്ലല്ലോ. അതിലും എത്രയോ അധികമായി നാം ദൈവത്തെ ഭയപ്പെടേണ്ടതാണു്.
എത്രയധികം പരിശ്രമിച്ചിട്ടും ഏതെങ്കിലുമൊരു സമയത്തു് ഈ പരീക്ഷയില്‍ ജയം നേടുവാന്‍ നിങ്ങള്ക്കുര കഴിയാതെ വരുന്നപക്ഷം അപ്പോള്‍ നിങ്ങള്ക്കുമ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മറ്റൊരു വ്യക്തിയുടെ (സാധ്യമെങ്കില്‍ ഒരു വിശ്വാസിയുടെ) സാന്നിധ്യം തേടുക എന്നതാണു്. ഇതു് വിജയം നേടുവാന്‍ നിങ്ങളെ സഹായിക്കും.കര്ത്താ്വായ യേശു ഈ ദുശീലത്തില്‍ നിന്നും ഇതില്‍ വീണുപോയ മക്കളെ രക്ഷിക്കട്ടെ എന്ന് പ്രാര്ത്ഥി ക്കുന്നു..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും