"വെഭിചാരം ചെയ്യരുത്"

ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികവേഴ്ച അവരെ പരസ്പരം ഒന്നാക്കി മാറ്റും.

 ദൈവവചനം ഇപ്രകാരം പറയുന്നു: ''വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു് നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുല്ലോ'' (1 കൊരി. 6:16).

പഴയനിയമത്തില്‍ ,ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികവേഴ്ചയെ 'അറിയുക' എന്ന പദംകൊണ്ട് കുറിക്കുന്നു.

 ലൈംഗിക വേഴ്ച കേവലം ശാരീരികമായ ഫലങ്ങള്‍ മാത്രമുളവാക്കുന്ന ഒരു പ്രവര്‍ത്തനമല്ല. അതിനെ നിഷ്പ്രയാസം വിസ്മരിക്കുവാനും സാധ്യമല്ല.

അത് വെക്തികളെ ഒന്നാക്കി മാറ്റുന്നു...

 ഇതു കൊണ്ടാണു് ലൈംഗികമായി വഴിതെറ്റിപ്പോകുന്നതിനെതിരേ അനേകം തടസ്സങ്ങള്‍ ദൈവം വച്ചിട്ടുള്ളതു്.

രണ്ടെണ്ണെത്തിന്‍റെ മാത്രം പേരു പറയാം: സിഫിലിസ്, ഗൊണോറിയ എന്നീ മാരകരോഗങ്ങള്‍.

  വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.  (എബ്രാ. 13:4 )

ചെറുപ്പക്കാര്‍ സാധാരണയായി ഉത്തരവാദിത്വം കൂടാതെയുള്ള പദവിയും ആനന്ദവും ഇഷ്ടപ്പെടുന്നവരാണു്. ഈ കാരണത്താലാണു് അവര്‍ വിവാഹജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ കൂടാതെ ലൈംഗികാനുഭൂതിയുടെ സന്തോഷം അന്വേഷിക്കുവാന്‍ പ്രലോഭിപ്പിക്കപ്പെടുന്നതു്.

 സ്ത്രീപുരുഷബന്ധത്തെ ഈ വിധത്തില്‍ അധഃപതിപ്പിക്കുന്നവര്‍ക്കു് ദൈവശാപവും ന്യായവിധിയുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുവാനില്ല.

ദുഷ്ടബുദ്ധികളും ലൗകികരുമായ ചില സ്‌നേഹിതന്മാര്‍ ചിലപ്പോള്‍ യുവാക്കന്മാരെ തങ്ങളുടെ പുരുഷത്വം തെളിയിക്കുവാന്‍വേണ്ടി ലൈംഗികവേഴ്ചയ്ക്കായി പ്രേരിപ്പിക്കാറുണ്ട്.

 ഒരു യുവാവു് ഏതെങ്കിലും പെണ്‍കുട്ടിയുമൊത്തു് പ്രേമസല്ലാപത്തിലേര്‍പ്പെടുകയോ ഏതെങ്കിലും ലൈംഗികവീരകൃത്യങ്ങള്‍ കാട്ടിയതായി അവകാശപ്പെടുകയോ ചെയ്യുന്നില്ലെങ്കില്‍ അയാളെ അവര്‍ പരിഹസിക്കുക പതിവാണു്.

എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള പുരുഷത്വം തെളിയിക്കപ്പെടുന്നതു് ലൈംഗികമായ ദുസ്സ്വാതന്ത്ര്യത്തിലൂടെയല്ല, പിന്നെയോ ആത്മനിയന്ത്രണത്തിലൂടെയാണു്.

തന്റെ ദുര്‍മ്മോഹത്തിലൂടെ വിശുദ്ധി നഷ്ടപ്പെടുത്തിയ ദാവീദിനെപ്പറ്റി ദൈവവചനത്തില്‍ നാം വായിക്കുന്നു.

 അദ്ദേഹത്തിന്‍റെ വീഴ്ചയ്ക്കു വഴിതെളിച്ച സാഹചര്യങ്ങള്‍ ശ്രദ്ധിക്കുക. താന്‍ യുദ്ധരംഗത്തില്‍ ആയിരിക്കേണ്ട സമയത്തു് അദ്ദേഹം അലസനായി ഭവനത്തില്‍ താമസിച്ച തിനെപ്പറ്റി 2 ശമൂ. 11:1,2വാക്യങ്ങള്‍ പറയുന്നു.

 അദ്ദേഹം തന്‍റെ കര്‍ത്തവ്യം  അവഗണിക്കുകയും അലസതയ്ക്കും സുഖേച്ഛയ്ക്കും വഴങ്ങിക്കൊടുക്കുകയും ചെയ്തു.

 ആ സമയത്താണു് അദ്ദേഹം ബേത്ത്‌ശേബയെ കണ്ടതു്. തന്‍റെ കണ്ണുകളെ നിയന്ത്രിക്കേണ്ടതിനുപകരം ദാവീദ് അവളെ പിന്നെയും നോക്കിക്കൊണ്ടിരിക്കുകയും അങ്ങനെ പാപത്തില്‍ വീഴുകയും ചെയ്തു.
അനിയന്ത്രിതമായ ഭോഗാസക്തി നിമിത്തം സമ്പൂര്‍ണ്ണവിനാശത്തെ നേരിടേണ്ടിവന്ന ശിംശോനെപ്പറ്റിയും നാം ബൈബിളില്‍ കാണുന്നുണ്ട് (ന്യായാ. 14,16 അധ്യായങ്ങള്‍ നോക്കുക).

സൗന്ദര്യമുള്ള സ്ത്രീകളെ കാണുമ്പോള്‍ ഒരു ദൈവഭൃത്യനെന്ന നിലയിലുള്ള തന്‍റെ വിളിയെപ്പറ്റി അവന്‍ തികച്ചും മറന്നുപോകുക പതിവായിരുന്നു.

തന്മൂലം അവനു് തന്‍റെ ശുശ്രൂഷ നഷ്ടപ്പെട്ടു.

 പില്‍ക്കാലത്തും അനേകര്‍  ഈ വിധത്തില്‍ വീണുപോകയും തങ്ങളുടെ ശുശ്രൂഷ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നേരേമറിച്ചു് നാം യോസേഫിനെ നോക്കുക.

 ദാവീദിന്‍റെ ആഡംബരജീവിതമോ സുഖസൗകര്യങ്ങളോ സ്ഥാനമാനങ്ങളോ അവനു് ഉണ്ടായിരുന്നില്ല. ശിംശോനെപ്പോലെ ശുശ്രൂഷയ്ക്കായുള്ള ഉയര്‍ന്ന ദൈവവിളിയും അവനു ലഭിച്ചിരുന്നില്ല.

 എന്നിട്ടും ലൈംഗികദുര്‍മ്മോഹത്തിന്‍റെമേല്‍ അവന്‍ സമ്പൂര്‍ണ്ണവിജയം നേടി. ഉല്‍പ. അധ്യായം 39-ല്‍ ഓരോ യുവാവും വായിച്ചുപഠിക്കേണ്ടതാവശ്യമാണു്.

 അവിടെ യാതൊരു മുന്നറിവും കൂടാതെ പൊടുന്നനവേ ഒരു ദിവസം യോസേഫിനു പരീക്ഷ നേരിട്ടതായി വാക്യം 7-ല്‍ നാം വായിക്കുന്നു.

 ഇതേ വിധം തന്നെ നമുക്കും സംഭവിക്കാം.

മുന്‍കൂട്ടിത്തന്നെ അതിനെ നേരിടുവാനുള്ള ഒരുക്കം നാം നടത്തിയിട്ടില്ലെങ്കില്‍ നാം തീര്‍ച്ചയായും വീണുപോകും.

തന്‍റെ സ്വകാര്യജീവിതത്തില്‍ യോസേഫ് ദുര്‍മ്മോഹചിന്തകളെ താലോലിച്ചിരുന്നുവെങ്കില്‍ വളരെ വേഗത്തില്‍ അവന്‍ വീണുപോകുമായിരുന്നു.

 എന്നാല്‍ യോസേഫ് ദൈവസാന്നിദ്ധ്യബോധം ശീലിച്ചിരുന്നു. അതിനാല്‍ പരീക്ഷ വന്നപ്പോള്‍ മറ്റാരുടെയെങ്കിലും സാന്നിദ്ധ്യത്തെക്കാളധികം ദൈവത്തിന്‍റെ സാന്നിദ്ധ്യം അവനു കൂടു തല്‍ യഥാര്‍ത്ഥമായി അനുഭവപ്പെട്ടു.

യോസേഫിന്‍റെ ആത്മീയജീവിതം യഥാര്‍ത്ഥമായ ഒന്നായിരിക്കാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനുള്ള ഒരു നാട്യം മാത്രമായിരുന്നുവെങ്കില്‍, അത്തരമൊരു ശക്തമായ പരീക്ഷണത്തിന്‍റെ മുമ്പില്‍ അവന്‍ തീര്‍ച്ചയായും വശീകരിക്കപ്പെട്ടുപോകുമായിരുന്നു.


പാപത്തില്‍ വീഴാതെ യോസേഫിനെ പിന്നോക്കം പിടിച്ചുനിര്‍ത്തിയതു് താന്‍ കണ്ടെത്തപ്പെട്ടുപോകുമെന്ന ഭയമോ അഥവാ ശിക്ഷയേക്കുറിച്ചുള്ള ഭീതിയോ (വാക്യം 9-ല്‍ ) ആയിരുന്നില്ലെന്നും നേരേമറിച്ചു് ദൈവഭയമായിരുന്നുവെന്നുമുള്ള കാര്യവും ശ്രദ്ധിക്കുക.

 ഹാ! കഷ്ടം! മാനുഷഭയമോ ശിക്ഷാഭയമോ ആണു് ഇന്നു പലരെയും പാപത്തില്‍നിന്നകറ്റിനിര്‍ത്തുന്നതു്.

 എങ്കിലും നമ്മുടെ ഈ കാലത്തു് ദൈവത്തോടു് പല ആളുകള്‍ക്കുമുള്ള ഉപരിപ്ലവമായ ബന്ധത്തെക്കാള്‍ വളരെയധികം ആഴമുള്ള ഒരു ബന്ധമാണു് യോസേഫിനു് ദൈവവുമായി ഉണ്ടായിരുന്നതു്.


പോത്തീഫറിന്‍റെ ഭാര്യ അവനെ പാപത്തില്‍ വീഴിക്കുവാന്‍ വീണ്ടും വീണ്ടും നടത്തിയ പരിശ്രമത്തെയെല്ലാം യോസേഫ് ചെറുത്തുനിന്നതായും നാം വായിക്കുന്നു (വാക്യം 10).

ആദ്യത്തെ പ്രാവശ്യം അവന്‍ 'ഇല്ല' എന്നു് ഉത്തരം പറഞ്ഞതുകൊണ്ട് രണ്ടാമത്തെ പ്രാവശ്യം 'ഇല്ല' എന്നു പറയുവാന്‍ അവനു് കൂടുതല്‍ എളുപ്പമായിരുന്നു. മൂന്നാം പ്രാവശ്യം അതിലും നിഷ്പ്രയാസം അവനതു സാധിച്ചു.

 നമുക്കുള്ള മാതൃക ജോസഫ്‌ ആണ്.
മറക്കരുത്.
ദൈവം ജോസെഫിനെ എത്രമാത്രം ഉയര്‍ത്തി എന്നും ഓര്‍മിക്കുക.

അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, 
കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.(1 കൊരിന്ത്യർ 9,10)




Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും