പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.

ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (മത്തായി 12:32)
കര്ത്താവായ യേശുവിനു എതിരെ ഒരു വാക്ക് പറഞ്ഞാല്‍ അത് ക്ഷമിക്കും.എന്നാല്‍ പരിശുധത്മവിനു എതിരെ പറഞ്ഞാല്‍ ഈ ലോകത്തിലും ക്ഷമിക്കില്ല..വരുവാനുള്ള ലോകത്തിലും ക്ഷമിക്കില്ല..
ഈ വചനം വായിക്കുമ്പോള്‍ പല സംശയങ്ങളും നമ്മുടെ ഉള്ളിലേക്ക് കടന്നു വരും..
വിശുദ്ധ വചനം പറയുന്നു എല്ലാ പാപവും
പോരുക്കപ്പെടും..അപ്പോള്‍ ഈ വചനം??
നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. (യെശയ്യാ 1:18).
എന്തുകൊണ്ടാണ് കര്ത്താ വായ യേശു ഇതു പറഞ്ഞത്?
എന്താണ് കര്ത്താവായ യേശു അര്ത്ഥമാക്കിയത്?
നമുക്ക് വചനതിലേക്ക് പോകാം
പരീശന്‍ മാര്‍ karthavil കുറ്റം കണ്ടെത്തുവാന്‍ കൂടെ നടക്കുന്നു.
അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാണ്കയും തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.
പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ് പുത്രൻ തന്നേയോ എന്നു പറഞ്ഞു.
(മത്തായി -12-22,23)
യേശു കുരുടന് കാഴ്ച കൊടുത്തു.
ഊമനായ അവന്‍ സംസാരിക്കാനും തുടണ്ടി.
അതായതു ആ മനുഷ്യനിലുള്ള ഭൂതത്തെ യേശു പുറത്താക്കി..
അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. (മത്തായി 12:24).
അതായതു കര്ത്താവായ യേശു ചെയ്ത പ്രവര്ത്തി യെ പരീശന്‍ മാര്‍ ഭൂതത്തിന്റെ പ്രവര്ത്തി ആയി കാണുന്നു.
.
യേശു പറയുന്നത് ശ്രദ്ധിക്കുക
“ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;
(മത്തായി 12:25).
ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. (മത്തായി 12:28).
അതായതു ദൈവത്തിന്റെ ആത്മാവിനു എതിരെ പരീശന്‍ മാര്‍ സംസാരിക്കുന്നു..പരിശുധത്മാവ് ചെയ്ത പ്രവര്ത്തി യെ ആശുധത്മാവ് ചെയ്തതാണ് എന്ന് പറയുന്നു..
അങ്ങനെ പരിശുധത്മവിനു എതിരെ സംസാരിക്കുന്നു..
അങ്ങനെ ഓരോ മനുഷ്യനും കിട്ടേണ്ട രക്ഷയെ തടയുന്നു...
ആരാണ് പരിശുധത്മാവ് ?
"അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും."
(യോഹന്നാൻ 16:8).
അപ്പോള്‍ ചിന്തിക്കുക പരിശുധത്മാവ് ആണ് നീതിയെ കുറിച്ചും ,ന്യായ വിധിയെ കുറിച്ചും നമുക്ക് ബോധം വരുത്തുന്നത്..
ആ പരിശുധത്മവിനു എതിരെ പാപം ചെയ്താല്‍?
നാം പാപത്തില്‍ മരിക്കും.
സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും
(യോഹന്നാൻ 16:13,14).
a)പരിശുധത്മാവ് ആണ് നമ്മെ സത്യത്തില്‍ വഴി നടത്തുന്നത്..
b) വരുവാനുള്ളത് നമ്മെ അറിയിക്കുന്നത് പരിശുധത്മാവ് ആണ്..
അങ്ങനെയുള്ള പരിശുധത്മവിനു എതിരെ സംസാരിച്ചാല്‍ ,എതിരെ പാപം ചെയ്താല്‍ പരിശുധത്മാവ് നമ്മുടെ യുള്ളില്‍ പ്രവര്ത്തിക്കുമോ?
ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു.
(പ്രവൃത്തികൾ 7:51).
പരിശുധത്മവിനെ എതിര്ത്താ ല്‍ ഒരു വെക്തിക്ക് കര്ത്താ വായ യേശു വിലേക്ക് കടന്നുവരാന്‍ പറ്റുമോ?
കര്ത്താ്വായ യേശുവില്‍ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. (യോഹന്നാൻ 3:18).
അതാണ് കര്ത്താ വായ യേശു അരുളി ചെയ്തത്..
"പരിശുധത്മവിനു എതിരെ സംസാരിച്ചാല്‍ ക്ഷമിക്കയില്ല..".
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. (ഗലാത്യർ 5:22,23).
അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. (യെശയ്യാ 11:2).
ഓര്മിഞക്കുക പരിശുധത്മവിനു എതിരെ സംസാരിച്ചാല്‍ ,പരിശുധത്മവിന്റെ പ്രവര്ത്ത്നത്തിന് എതിരെ സംസാരിക്കുന്നു..
അങ്ങനെ ഒരു വെക്തിക്ക്, നമുക്ക് ലഭിക്കേണ്ട നിത്യ രക്ഷക്ക് എതിരെ സംസാരിക്കുന്നു..
അത് പോരുക്കപെടാത്ത പാപം ആണ്...

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും