Posts

Showing posts from March, 2017

"വെഭിചാരം ചെയ്യരുത്"

Image
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികവേഴ്ച അവരെ പരസ്പരം ഒന്നാക്കി മാറ്റും.  ദൈവവചനം ഇപ്രകാരം പറയുന്നു: '' വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു് നിങ്ങള്‍ അറിയുന്നില്ലയോ ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുല്ലോ '' ( 1 കൊരി. 6:16 ). പഴയനിയമത്തില്‍ , ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികവേഴ്ചയെ ' അറിയുക ' എന്ന പദംകൊണ്ട് കുറിക്കുന്നു.  ലൈംഗിക വേഴ്ച കേവലം ശാരീരികമായ ഫലങ്ങള്‍ മാത്രമുളവാക്കുന്ന ഒരു പ്രവര്‍ത്തനമല്ല. അതിനെ നിഷ്പ്രയാസം വിസ്മരിക്കുവാനും സാധ്യമല്ല. അത് വെക്തികളെ ഒന്നാക്കി മാറ്റുന്നു...  ഇതു കൊണ്ടാണു് ലൈംഗികമായി വഴിതെറ്റിപ്പോകുന്നതിനെതിരേ അനേകം തടസ്സങ്ങള്‍ ദൈവം വച്ചിട്ടുള്ളതു്. രണ്ടെണ്ണെത്തിന്‍റെ മാത്രം പേരു പറയാം: സിഫിലിസ് , ഗൊണോറിയ എന്നീ മാരകരോഗങ്ങള്‍.     വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.   ( എബ്രാ. 13:4   ) ചെറുപ്പക്കാര്‍ സാധാരണയായി ഉത്തരവാദിത്വം കൂടാതെയുള്ള പദവിയും ആനന്ദവും ഇഷ്ടപ്പെടുന്നവരാണു്. ഈ കാരണത്താലാണു്

"ദൈവത്തെ കാണും "

Image
ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരന്പുകളില്ലാതെ എല്ലാകാലത്തുമുള്ള ജനങ്ങൾ ഒന്നുപോലെ ചെയ്തുവരുന്ന ഒരു പ്രവൃത്തിയാണ് ദൈവത്തിനു വേണ്ടിയുള്ള അന്വേഷണം. ബാഹ്യനേത്രങ്ങൾ ഉപയോഗിച്ച് ദൈവത്തെ അന്വേഷിക്കുന്നവർ മഠയന്മാരാണ്; കാരണം, ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണുന്നത്. തെളിവുകളും സിദ്ധാന്തങ്ങളുമുപയോഗിച്ചു ദൈവം ഉണ്ടെന്നും ഇല്ലെന്നും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് ഈ വചന ഭാഗം. എന്താണ് ഹൃദയശുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്? കർദീയഹ് (Kardeeah) എന്ന ഗ്രീക്ക് പദമാണ് ഹൃദയം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഹൃദയം എന്ന ശാരീരിക അവയവത്തെ ഈ പദംകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത്‌ നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. കതാരോസ് (Katharos) എന്ന ഗ്രീക്ക് വാക്കിന്റെ മലയാള പരിഭാഷയാണ് ശുദ്ധി എന്ന വാക്ക്. വൃത്തിയുള്ളതും, കുറ്റമറ്റതും, യാതൊരു പിഴവുകളും ഇല്ലാത്തതുമായവയെ ആണ് ഈ വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്. രസകരമായ വസ്തുത, അഗ്നിയിലൂടെയും വെട്ടിയോരുക്കലിലൂടെയും

SEX AND CHRISTIAN LIFE PART 2

Image
നമ്മുടെ ജീവിതത്തിലെ നിയന്ദ്രനമില്ലായ്മ ശരീരത്തിലെ ലൈംഗികാഭിലാഷത്തിന്റെദ കാര്യത്തില്‍ ശിക്ഷണം കൂടാതെയുള്ള പെരുമാറ്റങ്ങള്ക്കു് വഴിയൊരുക്കും. ഒരു ക്രിസ്ത്യാനി ഒരിക്കലും ഇതു ചെയ്യുവാന്‍ പാടില്ല. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''അങ്കം പൊരുതുന്നവന്‍ ഒക്കെയും സകലത്തിലും വര്ജ്ജനനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ. ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നതു്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിനു് എന്റെത ശരീരത്തെ ദണ്ഡിപ്പിച്ചു് അടിമയാക്കുകയത്രേ ചെയ്യുന്നതു്'' (1 കൊരി. 9:25-27). വീണ്ടും അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക: ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. (1 തെസ്സ. 4:4-5 ) ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഓരോ രഹസ്യ സോഭാവം കാണും.സോയം ലൈംഗികാനുഭൂതിയും അതില്‍ പെടും. അങ്ങനെ നാം ചെയ്യുമ്പോള്‍ ക്രെമേണ അതൊരു ലക്ഷ്യം ആയി മാറുന്നു.

"നമുക്ക് കരുണ കാണിക്കാം കര്‍ത്താവിനെ പോലെ "

Image
മറ്റുള്ളവരോട് കരുണ കാണിക്കണം എന്നുള്ളത് നമുക്ക് അറിയാം..ലോകത്തിന്റെ തത്വം അതാണ്.. എന്നാൽ, എന്താണ് കരുണ എന്നതിന് വ്യക്തമായ ഒരു ഉത്തരം നല്കാൻ ഈ ലോകത്തിനു കഴിയുകയില്ല. കാരണം, ഇന്നത്തെ ലോകം സഹതാപത്തെ കരുണയായി തെറ്റിദ്ധരിച്ചവരുടെ ഒരു കൂട്ടായ്മയാണ്. അന്യരുടെ വേദനകൾ കാണുന്പോൾ അതുമൂലം വേദനിക്കുന്നവരാണ് നാമെല്ലാം. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും രോഗങ്ങളും എല്ലാം പല അളവിലുള്ള വേദന നമ്മുടെ മനസ്സിന് പ്രദാനം ചെയ്യാറുണ്ട്. ഈ വേദനയെ അനുകന്പയായും കരുണയായുമൊക്കെ നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ വേദനയിൽനിന്നും പ്രചോദനമുൾക്കൊണ്ട് അവർക്കുവേണ്ടി ചില സഹായങ്ങളൊക്കെ നമ്മൾ ചെയ്യാറുമുണ്ട്. എന്നാൽ, അവരെ സഹായിക്കാൻ നമ്മൾ പ്രത്യേകിച്ചു യാതൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും കാലക്രമേണ ഈ വേദന നമ്മിൽനിന്നും അപ്രത്യക്ഷമാകാറുണ്ട്. അതോടുകൂടി നമ്മൾ ആ പ്രശ്നങ്ങളെയും അവസ്ഥകളെയും മറക്കുന്നു. പക്ഷേ, അതിനർത്ഥം ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ വേദനയോ കഷ്ടപ്പാടുകളോ ഇല്ലാതായി എന്നല്ല. നമ്മള്‍ മലയാളികള്‍ക്ക് മറക്കാനുള്ള കഴിവ് അപാരം ആണ്.. മറ്റുള്ളവരുടെ വേദനകളിൽ അവരെ സഹായിക്കാൻ നമ്മ

പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.

Image
ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (മത്തായി 12:32) കര്ത്താവായ യേശുവിനു എതിരെ ഒരു വാക്ക് പറഞ്ഞാല്‍ അത് ക്ഷമിക്കും.എന്നാല്‍ പരിശുധത്മവിനു എതിരെ പറഞ്ഞാല്‍ ഈ ലോകത്തിലും ക്ഷമിക്കില്ല..വരുവാനുള്ള ലോകത്തിലും ക്ഷമിക്കില്ല.. ഈ വചനം വായിക്കുമ്പോള്‍ പല സംശയങ്ങളും നമ്മുടെ ഉള്ളിലേക്ക് കടന്നു വരും.. വിശുദ്ധ വചനം പറയുന്നു എല്ലാ പാപവും പോരുക്കപ്പെടും..അപ്പോള്‍ ഈ വചനം?? നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. (യെശയ്യാ 1:18). എന്തുകൊണ്ടാണ് കര്ത്താ വായ യേശു ഇതു പറഞ്ഞത്? എന്താണ് കര്ത്താവായ യേശു അര്ത്ഥമാക്കിയത്? നമുക്ക് വചനതിലേക്ക് പോകാം പരീശന്‍ മാര്‍ karthavil കുറ്റം കണ്ടെത്തുവാന്‍ കൂടെ നടക്കുന്നു. അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാണ്കയും തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ് പുത്രൻ ത