ജോനാ പ്രവാചകന്റെ അടയാളം
എന്താണ് അടയാളം ?
വിശുദ്ധ വചനപ്രകാരം അടയാളം എന്നാൽ ഒരു വെക്തി സംസാരിക്കുന്നതോ,പ്രവർത്തിക്കുന്നതോ ദൈവീകമാണോ എന്നറിയാൻ ദൈവം കൊടുക്കുന്ന മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത ഒരു സംഭവം ആണ് അടയാളം.

വിശുദ്ധ ബൈബിൾ അനേകം അടയാളങ്ങളെ കുറിച്ച് പറയുന്നു.
മോശക്ക് യെഹോവ ആയ ദൈവം പല അടയാളങ്ങളും നൽകി .കാരണം അന്നുള്ള ജനം മോശയിൽ വിശോസിക്കേണ്ടതിനു.

അതുപോലെ മറ്റു പ്രവാചകരും.

യോനാ പ്രവാചകൻ നിനവേ പട്ടണത്തിനു അടയാളം ആയി .
ഒരു തിമിംഗലം വിഴുങ്ങിയ ഒരാൾ ജീവനോടെ പുറത്തു വരുമോ.?
വരണം എങ്കിൽ ദൈവത്തിന്റെ കൈ അവിടെ വേണം .
അല്ലെ?

ശാസ്ത്രിമാരും ,പരീശൻ മാരും കർത്താവിനോടു അടയാളം കാണിക്കണം എന്ന് പറയുന്നു.
അതായതു കർത്താവായ യേശു ആരാണ് എന്ന് അവരുടെ മുൻപിൽ തെളിയിക്കണം എന്ന്.

അപ്പോൾ കർത്താവു പറയുന്ന മറുപടി
"ആരാണ് അടയാളം തിരയുന്നത്"?
കര്‍ത്താവിന്റെ മറുപടി ശ്രദ്ധിക്കുക..
(
മത്തായി 12:39) “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.

അവർക്കുള്ള അടയാളം ജോനാ പ്രവാചകന്‍ തിമിങ്ങലതിന്റെ വയറ്റില്‍ ഇരുന്നപോലെ കര്‍ത്താവു മൂന്ന് ദിവസം ഭൂമിക്കുള്ളില്‍ ഇരിക്കും എന്ന് കര്‍ത്താവായ യേശു പറയുന്നു...
ഒരു വലിയ തിമിങ്ങലം മനുഷ്യനെ വിഴുങ്ങിയാല്‍ എന്ത് സംഭവിക്കും?
അതും മൂന്നുദിവസം അതിന്റെ വയറ്റില്‍..?
ജോനാ പ്രവാചകന് തിമിങ്ങലതിന്റെ വയറ്റില്‍ വച്ച് എന്ത് സംഭവിച്ചു?
ജോനാ പ്രവാചകന്റെ പ്രാര്ത്ഥയന നമുക്ക് നോക്കാം 
ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു. 
(
യോനാ 2:2).
അതായതു പാതാളത്തിന്റെ വയറ്റില്‍ നിന്ന് പ്രവാചകന്‍ നിലവിളിച്ചു..
He said: "In my distress I called to the LORD, and he answered me. From deep in the realm of the dead I called for help, and you listened to my cry.(.NIV).
അതായതു പ്രവാചകന്‍ മരണത്തിലേക്ക് പോയി..അവിടെ വച്ച് പ്രാര്ത്ഥിവച്ചു..മൂന്നാം നാള്‍ തിമിങ്ങലം പ്രവാചകനെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു..അതായതു യോന പ്രവാചകന്‍ മരണത്തില്‍ നിന്ന് ഉയര്പ്പിക്ക പെട്ടു..
യോനാ പ്രവാചകൻ നിനവേ പട്ടണത്തിനു അടയാളം ആയി .
ഒരു തിമിംഗലം വിഴുങ്ങിയ ഒരാൾ ജീവനോടെ പുറത്തു വരുമോ.?
അതാണ് ദൈവത്തിന്റെ പദ്ധതി..അത് അടയാളമായി നിനവേ പട്ടണം സ്വീകരിച്ചു...അതായതു യോന പ്രവാചകന്‍ പറഞ്ഞത് അവര്‍ സ്വീകരിച്ചു.
അതുപോലെ കര്‍ത്താവായ യേശു വിന്റെ ശരീരം.മൂന്നുദിവസം ഭൂമിക്കു ഉള്ളില്‍..മൂന്നാം ദിവസം അവന്‍ ജീവനുള്ളവനായി പുറത്തു വന്നു...

കര്ത്താ വായ യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്.

 എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും യേശുവിന്റെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു.

 യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത്തോടുകൂടി ആയിരുന്നുവെന്ന് വിശ്വസിച്ചിരുന്ന അവർ സ്വർഗ്ഗത്തിൽനിന്നും ഒരടയാളം കാണണമെന്ന് യേശുവിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

യഹൂദർക്ക് വേണ്ടിയിരുന്നത് മോശ ഈജിപ്തിൽ ചെയ്തതുപോലെയും എലിയാ പ്രവാചകൻ സ്വർഗ്ഗത്തിൽനിന്നും അഗ്നി ഇറക്കി ബലിമൃഗങ്ങളെ ദഹിപ്പിച്ചതുപോലെയും ഒക്കെയുള്ള അത്ഭുതങ്ങളായിരുന്നു. 
എന്നാൽ അവയെക്കാളൊക്കെ വലിയൊരത്ഭുതമാണ് തങ്ങളുടെ മുൻപിൽ നിൽക്കുന്ന യേശു എന്ന യാഥാർത്ഥ്യം ഗ്രഹിക്കാൻ അവർക്ക് കഴിയാതെ പോയി.
 ദൈവം മനുഷ്യനായി അവതരിച്ചു എന്നതിലും വലുതായ ഒരത്ഭുതവും ലോകത്തിൽ അന്നുവരെയോ അതിനുശേഷമോ ഉണ്ടായിട്ടില്ല.
 നൂറ്റാണ്ടുകളായി പ്രവാചകന്മാരിലൂടെ ദൈവം നൽകിയ വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടപ്പോൾ, അതിലൂടെ ദൈവം നൽകിയ രക്ഷയുടെ സന്ദേശം ഉൾക്കൊള്ളാൻ ഹൃദയകാഠിന്യംമൂലം ആ ജനത്തിനു കഴിഞ്ഞില്ല. 

പക്ഷേ, സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് അടയാളങ്ങളുടെയും തെളിവുകളുടെയും പിൻബലം ആവശ്യപ്പെടുന്ന ധാരാളംപേർ ഇന്നും നമ്മുടെ ഇടയിലുണ്ട്. എന്നാൽ തെളിയിക്കപ്പെട്ടത് അംഗീകരിക്കാൻ വിശ്വാസത്തിന്റെ ആവശ്യമില്ല. കാണപ്പെടാത്തവയെയും യുക്തിക്കനുസൃതമായി തെളിയിക്കപ്പെടാത്തവയെയും സ്വീകരിക്കുവാനാണ് വിശ്വാസം വേണ്ടത്. 

മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ മിശ്ശിഹായാണ് കര്ത്താിവായ യേശു എന്ന് വിശ്വസിക്കാൻ ദൈവവചനങ്ങളിലൂടെ നമുക്ക് കഴിയുന്നു,....

യോനാ പ്രവാചകന്റെ പ്രസംഗം കേട്ട് നിനിവേ നിവാസികളിലുണ്ടായ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കര്ത്താസവു അന്ന് യഹൂദരെ ശാസിച്ചത്. 

നിനിവേയിൽ എത്തിയതിനുശേഷം യോനാ യാതൊരു അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുകയുണ്ടായില്ല. നാൽപതുദിവസം കഴിയുന്പോൾ നിനിവേ നശിപ്പിക്കപ്പെടും എന്ന് നഗരത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മൂന്നുദിവസം നടന്ന് വിളിച്ചുപറയുക മാത്രമാണ് യോനാ ചെയ്തത്.

 പക്ഷേ അതു കേട്ട മാത്രയിൽ, "നിനിവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു" (യോനാ 3:5). തങ്ങളുടെ പാപങ്ങളെക്കുറിച്ചു ബോധ്യം ലഭിച്ച അവർ പശ്ചാത്താപത്തോടെ ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച്‌ ദൈവത്തിന്റെ കരുണ യാചിച്ചു. "തങ്ങളുടെ ദുഷ്ടതയിൽനിന്നു അവർ പിന്തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേൽ അയക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല" (യോനാ 3:10). 

ഇസ്രായേലിന്റെ ശത്രുക്കളായ അസ്സീറിയാ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നിനിവേ. വിജാതീയരായ മനുഷ്യരാൽ തിങ്ങിനിറഞ്ഞിരുന്ന ആ പട്ടണം ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ അറിയുകപോലും ഇല്ലായിരുന്നു. 

എങ്കിലും, തങ്ങളുടെ വൈരികളിൽപെട്ട ഒരുവൻ വന്ന് ദൈവത്തിന്റെ ദൂത് അവരെ അറിയിച്ചപ്പോൾ അത് സ്വീകരിക്കാൻ അവർ ഹൃദയം തുറന്നു. അതിനുപകരമായി ദൈവം അവരെ നാശത്തിൽനിന്നും രക്ഷിച്ചു. മാത്രവുമല്ല, പാപം ചെയ്ത് ദുഷിച്ച തന്റെ സ്വന്തം ജനത്തെ ശിക്ഷിക്കാനായി കർത്താവായ ദൈവം അസ്സീറിയായെ തന്റെ കോപത്തിന്റെ ദണ് ഡും രോഷത്തിന്റെ വടിയും (cf. ഏശയ്യാ 10:5) ആക്കി മാറ്റുകയും ചെയ്തു.

യേശുവിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതിരുന്നതുമൂലം, കുരിശുമരണത്തിലൂടെ ദൈവം യഹൂദർക്കായി നൽകിയ രക്ഷ അവരിൽനിന്നും എടുക്കപ്പെട്ടു.

 ജോനായുടെ കാലത്ത് അസ്സീറിയാക്കെന്നതുപോലെ, കുരിശിന്റെ രക്ഷ ലോകമെന്പാടുമുള്ള നാനാജാതി മതസ്ഥർക്കായി നൽകപ്പെട്ടു. 

ഇതുമൂലം, യേശുക്രിസ്തുവഴിയായി ദൈവം ലോകത്തോടു കാണിച്ച കാരുണ്യം ഇന്ന് നമുക്കെല്ലാവർക്കും ലഭ്യമാണ്. വിശ്വാസംവഴി കൃപയാലാണ് നാമെല്ലാവരും രക്ഷിക്കപ്പെടുന്നത് (cf. എഫേസോസ് 2:8), അല്ലാതെ ദൃശ്യമായ അടയാളങ്ങളിലൂടെയോ അനുഭവേദ്യമായ അത്ഭുതങ്ങളിലൂടെയോ അല്ല. 

മനസിലാക്കുക.

രക്ഷയുടെ അനുഭവത്തിലേക്ക് വരിക

കര്‍ത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുക..

സത്യം മനസിലാക്കുക..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും