
ജോനാ പ്രവാചകന്റെ അടയാളം എന്താണ് അടയാളം ? വിശുദ്ധ വചനപ്രകാരം അടയാളം എന്നാൽ ഒരു വെക്തി സംസാരിക്കുന്നതോ , പ്രവർത്തിക്കുന്നതോ ദൈവീകമാണോ എന്നറിയാൻ ദൈവം കൊടുക്കുന്ന മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത ഒരു സംഭവം ആണ് അടയാളം. വിശുദ്ധ ബൈബിൾ അനേകം അടയാളങ്ങളെ കുറിച്ച് പറയുന്നു. മോശക്ക് യെഹോവ ആയ ദൈവം പല അടയാളങ്ങളും നൽകി .കാരണം അന്നുള്ള ജനം മോശയിൽ വിശോസിക്കേണ്ടതിനു. അതുപോലെ മറ്റു പ്രവാചകരും. യോനാ പ്രവാചകൻ നിനവേ പട്ടണത്തിനു അടയാളം ആയി . ഒരു തിമിംഗലം വിഴുങ്ങിയ ഒരാൾ ജീവനോടെ പുറത്തു വരുമോ. ? വരണം എങ്കിൽ ദൈവത്തിന്റെ കൈ അവിടെ വേണം . അല്ലെ? ശാസ്ത്രിമാരും , പരീശൻ മാരും കർത്താവിനോടു അടയാളം കാണിക്കണം എന്ന് പറയുന്നു. അതായതു കർത്താവായ യേശു ആരാണ് എന്ന് അവരുടെ മുൻപിൽ തെളിയിക്കണം എന്ന്. അപ്പോൾ കർത്താവു പറയുന്ന മറുപടി "ആരാണ് അടയാളം തിരയുന്നത്"? കര്‍ത്താവിന്റെ മറുപടി ശ്രദ്ധിക്കുക.. ( മത്തായി 12:39) “ ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു ; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. അവർക്കുള്ള അടയാളം ജോനാ പ്രവാചകന്‍ തിമിങ്ങലതിന്റെ വയറ്റില്‍ ഇരുന്...