(PART 2)
കർത്താവായ യേശു പിശാചിനാൽ പരീക്ഷിക്കപ്പെട്ടു.

ഒന്നാമത്തെ പരീക്ഷ ആദ്യഭാഗത്തിൽ വിവരിക്കപ്പെട്ടു .
രണ്ടാമത്തെ പരീക്ഷയിലേക്കു.

പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:

നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
(മത്തായി 4:5,6)

ഒന്നാമത്തെ പരീക്ഷ തിരു വചനം കൊണ്ട് നേരിട്ട യേശുവിനെ പിശാച് രണ്ടാമത് തിരുവചനം കൊണ്ട് തന്നെ കർത്താവിനെ പരീക്ഷിക്കുന്നു.

" നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; 
നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. "
(സങ്കീർത്തനങ്ങൾ 91 :11,12)

യെരുശലേം ദേവാലയത്തിന്റെ ഗോപുരത്തിന്റെ ആഗ്ര ഭാഗത്തു നിന്ന് നോക്കുമ്പോൾ 450 അടിയോളം താഴെ യുള്ള കിദ്രോൻ താഴ് വര കാണാൻ സാധിക്കും.

ഈ ഗോപുരത്തിന്റെ
മുകളിൽ നിന്ന് താഴെ തെക്കു ചാടിയാൽ യാതൊരു പരിക്കും കൂടാതെ താഴെ എത്തുന്ന വെക്തി വെക്തി ദൈവ പുത്രനാണ് എന്ന് എല്ലാവര്ക്കും സമ്മതിക്കേണ്ടി വരും .

അങ്ങനെ മറ്റുള്ളവരുടെ അംഗീകാരം നേടുവാൻ കർത്താവിനു കഴിയും .
എന്നാൽ സാത്താന്റെ തന്ദ്രം കർത്താവായ യേശുവിലൂടെ മാനവ രാശിക്ക് വരാനുള്ള രക്ഷയെ തടയുക എന്നതായിരുന്നു.
എന്നാൽ തിരുവചനം ഉദ്ധരിച്ചു കൊണ്ട് തന്നെ കർത്താവു പിശാചിനെ പരാജയ പെടുത്തുന്നു.
"യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു."( മത്തായി -4,7).
യിസ്രായേല്‍ മക്കളോട് പിതാവായ ദൈവം അരുളിച്ചെയ്ത അതെ വചനങ്ങള്‍ തന്നെ കര്‍ത്താവായ യേശു ഉപയോഗിച്ച് താന്‍ ആരാണ് എന്ന് വെളിപ്പെടുത്തുന്നു..
നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.
(ആവർത്തനം -6:16)
ശക്തമായ തിരുവചനം കേട്ടിട്ടും
സാത്താൻ പിന്മാറാൻ തയാറാകുന്നില്ല.
പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. (മത്തായി -4:8,9)
ലോകത്തിലെ സകലരാജ്യ ങ്ങളും യേശുവിനെ കാണിക്കുന്ന സാത്താൻ
ഒരു പ്രാവശ്യം തന്നെ വണങ്ങിയാൽ ആരാധിച്ചാൽ സകലതും തരാം എന്ന വാക്കിനാൽ സാത്താൻ ദൈവത്തിനു മാത്രം കിട്ടേണ്ട ആരാധന ആഗ്രഹിക്കുന്നു.
എന്നാൽ കർത്താവു അതി ശക്തമായി പ്രതികരിക്കുന്നു.
യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
(മത്തായി -4:10)
സത്യാ ദൈവ ആരാധനയുടെ മഹത്വം തിരുവചനം ഉദ്ധരിച്ചു കൊണ്ടുതന്നെ കർത്താവു സാത്താനെ പരാജയ പെടുത്തുന്നു.
അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ. (പുറപ്പാടു് -34,14)
അപ്പോൾ പിശാച് അവനെ വിട്ടു പോയി
അങ്ങനെ മൂന്നാമത്തെ പരീക്ഷയിലും കർത്താവു വിജയിക്കുന്നു.
ദൈവ പുത്രനായിട്ടു പോലും ഉപവസിച്ചു ,സാത്താന്റെ പരീക്ഷകളെ ജയിച്ച കർത്താവു വലിയ ഒരു മാതൃക നമ്മുടെ മുൻപിൽ വക്കുന്നു.
നാം ദൈവത്തോട് അടുക്കുമ്പോൾ ,പരിശുദ്ധാത്മ ശക്തിയിൽ മുന്നോട്ടു പോകുമ്പോൾ സാത്താൻ നമ്മെ വീഴ്ത്താൻ ശ്രമിക്കും .
അത് പലരീതിയിൽ നമ്മുടെ മുൻപിൽ വരും.അവരവരുടെ ബലഹീനത സാത്താന് അറിയാം .
അവിടെ ഒക്കെയും സാത്താന്റെ തന്ത്രങ്ങളെ തോൽപ്പിച്ചു ,ദൈവ ഹിതത്തിനു സ്വയം അർപ്പിച്ചു മുന്നോട്ടു പോയാൽ ക്രിസ്തീയ ജീവിതം പരിപൂർണ വിജയം ആയി പര്യഅവസാനിക്കും .
നമുക്ക് പ്രാർത്ഥിക്കാം
കർത്താവായ യേശുവേ അങ്ങ് ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ വലിയൊരു മാതൃക ഞങ്ങളുടെ മുൻപിൽ അങ്ങ് തന്നല്ലോ.
അങ്ങ് കാണിച്ചു തന്ന ആ മാതൃക മുറുകെ പിടിച്ചു നിത്യജീവൻ നേടുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ .

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും