2016 ന്റെ അവസാന പ്രഭാതത്തിലേക്ക്‌ നാം എത്തിയിരിക്കുന്നു.

ഭൂമിയിലുള്ള നമ്മുടെ ആയുസിന്റെ ഒരു വര്ഷം കൂടി കൊഴിഞ്ഞു പോയിരിക്കുന്നു.

നമ്മേപോലെ ഈ വര്‍ഷത്തിന്റെ ആരംഭം കണ്ട എത്രയോ സ്നേഹിതരും നമ്മുടെ പ്രീയപ്പെട്ടവരും ഈ 2016 ന്റെ അവസാന പുലരി കാണാന്‍ കഴിയാതെ നമ്മളില്‍ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു.

ആരോഗ്യത്തോടെ നമ്മോടൊപ്പം പുതുവര്‍ഷം ആഘോഷിച്ച നമ്മുടെ പല സ്നേഹിതരും സഹോദരങ്ങളും രോഗികളായി വീടുകളിലും ,ആശുപത്രികളിലും കഴിയുന്നു.

കഴിഞ്ഞുപോയ ദിവസങ്ങളില്‍ എത്രയോ സഹോദരങ്ങള്‍ കണ്ണുനീരിലും തീരാത്ത ദുഖത്തിലും ആയി പോയി..

ഇവയുടെ ഒക്കെ നടുവില്‍ നമ്മെ കാത്തു സൂഷിച്ച നമ്മുടെ കാരുണ്യവാനായ പിതാവായ ദൈവത്തെ നമുക്ക് വാഴ്ത്തി സ്തുതിക്കാം .

നമ്മുടെ കര്‍ത്താവു നമുക്ക് ചെയ്ത എല്ലാ ഉപകരങ്ങളെയും ഓര്‍ത്തു അവന്റെ വിശുദ്ധ നാമത്തിനു സ്തോത്രം ചെയ്യാം.

നമ്മുടെ മേല്‍ അവന്‍ ചെയ്ത കൃപകളെ ഓര്‍ത്തു അവനെ മഹത്വ പെടുത്താം.

പരിശുധത്മാവ് നമ്മെ അനുദിനം സകല സത്യത്തിലും വഴി നടത്തിയത് ഓര്‍ത്തു സ്തോത്രം ചെയ്യും.

നമുക്ക് പ്രാര്‍ത്ഥിക്കാം

സ്നേഹ നിധിയായ ഞങ്ങളുടെ വാഴ്ത്തപ്പെട്ട കര്‍ത്താവെ
അടിയങ്ങളുടെ ജീവിതത്തിന്റെ ഈ നിമിഷം വരെയും സുരഷിതമായി പോറ്റി പുലര്‍ത്തിയ എല്ലാ നന്മകള്‍ക്കും നന്ദി യോടെ സ്തോത്രം ചെയ്യാം.

മനസോടും ,മനസുകൂടതെയും അറിവോടും അറിവുകൂടതെയും അടിയങ്ങിളില്‍ നിന്ന് വന്നുപോയ സകല പാപങ്ങളെയും ക്ഷമിക്കേണമേ.
ഇനി പാപങ്ങള്‍ ചെയ്യാതിരിക്കാനുള്ള കൃപ തരേണമേ.

ഈ വരുന്ന പുതുവര്‍ഷത്തില്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.

അങ്ങയുടെ തിരുഹിതം അനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള പരിശുധാത്മ ശക്തി നല്‍കേണമേ.

അങ്ങയുടെ രണ്ടാമത്തെ വരവിലേക്ക് ഞങ്ങളെ ഒരുക്കേണമേ...
യേശുവിന്റെ നാമത്തില്‍ തന്നെ 

ആമീന്‍..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും