
(PART 2) കർത്താവായ യേശു പിശാചിനാൽ പരീക്ഷിക്കപ്പെട്ടു. ഒന്നാമത്തെ പരീക്ഷ ആദ്യഭാഗത്തിൽ വിവരിക്കപ്പെട്ടു . രണ്ടാമത്തെ പരീക്ഷയിലേക്കു. പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. (മത്തായി 4:5,6) ഒന്നാമത്തെ പരീക്ഷ തിരു വചനം കൊണ്ട് നേരിട്ട യേശുവിനെ പിശാച് രണ്ടാമത് തിരുവചനം കൊണ്ട് തന്നെ കർത്താവിനെ പരീക്ഷിക്കുന്നു. " നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. " (സങ്കീർത്തനങ്ങൾ 91 :11,12) യെരുശലേം ദേവാലയത്തിന്റെ ഗോപുരത്തിന്റെ ആഗ്ര ഭാഗത്തു നിന്ന് നോക്കുമ്പോൾ 450 അടിയോളം താഴെ യുള്ള കിദ്രോൻ താഴ് വര കാണാൻ സാധിക്കും. ഈ ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴെ തെക്കു ചാടിയാൽ യാതൊരു പ...