മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”

പരിശുധത്മവിനാല്‍ നിറഞ്ഞ കര്‍ത്താവാണ് പരീഷിക്കപ്പെടുവനായി മരുഭൂമിയിലേക്ക് ആത്മാവിനാല്‍ നയിക്ക പ്പെടുന്നത് .

സാത്താന്റെ വഞ്ചനയില്‍ ആദ്യത്തെ ആദം പരാജയപ്പെട്ട സ്ഥാനത് രണ്ടാമത്തെ ആദം ആയ കര്‍ത്താവു സാത്താനെ പരാജയ പ്പെടുതെണ്ടത് ആവശ്യം ആയിരുന്നു..
അപ്പോസ്തോലനായ യോഹന്നാന്‍ പറയുന്നു 

പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.(1 യോഹന്നാൻ 3:8).

പിശാചിന്റെ വലയില്‍ വീഴാതെ അവനെ നശിപ്പിക്കുവാന്‍ കഴിയണം എങ്കില്‍ അവന്റെ പരീഷകളെ നേരിട്ട് വിജയിക്കണം..

സാത്താന്‍ നമ്മുടെ ബലഹീനതകള്‍ അറിയുന്നവനും അത് മുതെലെടുക്കാന്‍ ശ്രമിക്കുന്നവനും ആണ്.

നാം പരിശുധത്മവില്‍ നിറെഞ്ഞു പുതിയ സൃഷ്ടികള്‍ ആയിതീരുമ്പോള്‍ നമ്മിലെ മാനുഷിക ബലഹീനതകള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും..

അവയെല്ലാം പിശാചിന്റെ തന്ദ്രങ്ങള്‍ ആണ് എന്ന് നാം തിരിച്ചറിയാറില്ല.
അത് പുകവലി ആകാം..
മദ്യപാന ശീലം ആകാം
ധന മോഹം ആകാം
ആസൂയയും ,പിണക്കവും ,പകയും ആകാം
ലൈംഗീക മോഹം ആകാം..

ഇവയെല്ലാം ഓരോരുത്തരുടെയും ബലഹീനതകള്‍ അനുസരിച്ച് കടന്നുവരുമ്പോള്‍
നമ്മെ തെറ്റിക്കുവാന്‍ സാത്താന്‍ ശ്രമം തുടങ്ങി എന്ന് നാം തിരിച്ചറിയണം..

ദൈവത്തെ പോലെ ആകുവാനും,ജ്ഞാനം പ്രാപിക്കുവാനും ആയി ഭക്ഷണത്തോടുള്ള ആസക്തി ഹവ്വയുടെ വീഴ്ചക്ക് കാരണം ആയി തീര്‍ന്നു..
ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു.(ഉല്പത്തി 3:6).
അത് അവളുടെ സന്തതി പരമ്പരകളുടെ നിത്യ ശിക്ഷ വിധിക്ക് കാരണമായി തീര്‍ന്നു..
നാല്‍പതു രാവും നാല്‍പതു പകലും ഉപവസിച്ചു പ്രാര്‍ത്ഥിച്ച കര്‍ത്താവിനു വിശന്നു.
ആ സമയത്ത് ഭക്ഷണത്തിനുള്ള ആവശ്യം നന്നായി മനസിലാക്കിയ സാത്താന്‍ കര്‍ത്താവിന്റെ അടുത്ത് വന്നു..

അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.(മത്തായി 4:3).

കര്‍ത്തായ യേശുവിനോട് വിശക്കുന്നുണ്ടോ എന്നല്ല സാത്താന്‍ ചോദിച്ചത്
ബലഹീനമായ ശരീരത്തിലെ ആസക്തിയെ കീഴ്പ്പെടുത്തുവാനുള്ള തന്ത്രം ആണ് സാത്താന്‍ പ്രയോഗിച്ചത്..

വിശന്നിരിക്കുന്ന കര്‍ത്താവിനു സോഭാവികം ആയും ആസക്തി ഉണ്ടാകും എന്ന് സാത്താന്‍ കരുതി..

ഭക്ഷണം ഇല്ലാത്ത വിജനമായ മരുഭൂമിയില്‍ ,തന്റെ മുന്‍പില്‍ പറന്നു കിടക്കുന്ന വെള്ളാരം കല്ലുകളെ ദൈവീക ശക്തിയാല്‍ അപ്പമാകുന്നതിനു
ജടീക ശക്തിയുടെ ആഗ്രഹത്തിന് ദൈവ കൃപ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിക്കുകയാണ്‌ സാത്താന്‍ ചെയ്തത്..

എന്നാല്‍
അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.(മത്തായി 4:4).

അങ്ങനെ സാത്താന്റെ ആദ്യ പരീഷണത്തില്‍ കര്‍ത്താവായ യേശു വിജയിച്ചു.

ദൈവത്തിന്റെ ശ്രേഷ്ടമായ കൃപകള്‍ വെക്തിപരമായ ആവശ്യങ്ങള്‍ക്ക് അല്ല ഉപയോഗിക്കേണ്ടത് എന്ന വലിയ പാഠം കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു.
പിശാചിനോട്‌ എതിര്‍ത്ത് വിജയിക്കുന്നതിന് യെഹോവ ആയ ദൈവം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്റെ ജനത്തോടു അരുളിച്ചെയ്ത വാക്കുകള്‍ തന്നെയാണ് കര്‍ത്താവായ യേശു ഉദ്ധരിച്ചത് .

അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു. (ആവർത്തനം 8 : 3).

നമുക്ക് പ്രാര്‍ത്ഥിക്കാം
കര്‍ത്താവായ യേശുവേ ദൈവത്തിന്റെ ശ്രേഷ്ഠ കൃപകള്‍ വെക്തിപരമായ ആവശ്യങ്ങള്‍ക്ക് അല്ല ഉപയോഗിക്കേണ്ടത് എന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചു..
പിശാചിനോട്‌ എതിര്‍ത്ത് അങ്ങയുടെ തിരുവചന പ്രകാരം ജീവിക്കുവാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കേണമേ .
ആമീന്‍.
( തുടരും )

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും