Posts

Showing posts from October, 2016

"കാണാതെ പോയ ആടിനെ തേടി വന്ന നമ്മുടെ നാഥന്‍"

നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നതിൽ ഉത്സുകരായിരുന്ന പരീശന്‍ മാരും നിയമജ്ഞരുമൊക്കെ, സമൂഹത്തിലെ പാപികളെ നോക്കിയിരുന്നത് അവജ്ഞയോടെ ആണ്.  അവരെ പാപത്തിൽ നിന്നകറ്റാനോ നല്ല വഴികൾ കാണിച്ചു കൊടുക്കാനോ അല്ല ആ പ്രമാണികൾ സമയം കണ്ടെത്തിയിരുന്നത്, പാപികളിൽ കൂടുതൽ കൂടുതൽ കുറ്റങ്ങളാരോപിച്ച് അവരെ സമൂഹത്തിൽനിന്നും അകറ്റുന്നതിനാണ്. എന്നാൽ കര്‍ത്താവായ യേശുവാകട്ടെ, കഴിയുന്ന അവസരങ്ങളിലെല്ലാം പാപികളെ തന്റെ അടുത്തേക്ക് സ്വീകരിക്കുകയും അവരോടോത്ത് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. കൂട്ടംവിട്ടു വഴ ിതെറ്റിപ്പോയ ആടിനോടാണ് കര്‍ത്താവായയേശു പാപികളെ ഉപമിക്കുന്നത്. കൂട്ടംവിട്ട ആട് ഇടയന്റെ സംരക്ഷണവലയത്തിന്റെ പുറത്തായി പോകുന്നു. ഇത്തരത്തിലുള്ള ആടുകളെ ആക്രമിച്ചു കൊല്ലാൻ മറ്റു വന്യജീവികൾക്ക് എളുപ്പമാണ്.  സാധാരണ ഇടയന്മാർ ആടിനെ നഷ്ടപ്പെട്ടതറിയുന്നത്‌ സന്ധ്യാസമയത്ത് അവയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചതിനു ശേഷം എണ്ണി നോക്കുന്പോഴാണ്.  ആടൊന്നിനെ നഷ്ടമായതായി കണ്ടാൽ, ഉടൻതന്നെ ഇടയന്മാരിലൊരാൾ അതിനെ അന്വേഷിച്ചുപോകുമായിരുന്നു. ഇതുപോലെത്തന്നെയാണ് സ്വർഗ്ഗത്തിലെ അവസ്ഥയെന്നാണ് യേശു പഠിപ്പിക്കുന്നത്.  പാപം ചെയ്ത് ദൈവ

"യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ "

Image
യേശുക്രിസ്തുവിനെവിനെ കാണാന്‍ ആഗ്രഹിക്കുന്ന,കാണുന്ന അനേകരെ സുവിശേഷത്തില്‍ കാണാം. കര്‍ത്താവായയേശുവിന്റെ ജനനസമയത്ത് അവിടുത്തെ തിരഞ്ഞെത്തിയ ആട്ടിടയരും വിജ്ഞാനികളും മുതൽ യേശുവിനെ അന്വേഷിച്ച് മരത്തിൽ കയറിയ സാക്കായി വരെ ഒട്ടേറെപ്പേർ യേശുവിനെ നേരിൽ കാണുവാനും അവനെപ്പറ്റി കൂടുതൽ അറിയുവാനും ആഗ്രഹിച്ചവരാണ്. മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത കര്‍ത്താവായയേശുവിൽ ഉണ്ടെന്നു മനസ്സിലാക്കി, അതെന്തെന്നു ഗ്രഹിക്കുവാനും, അതുവഴി അവിടുത്തെ കൂടുതൽ അറിയുവാനും ഉള്ള ആഗ്രഹം അവരിലെല്ലാം ഉണ്ടായിരുന്നു. ഇപ്രകാരം യേശുവിനെ അന്വേഷിച്ചവർ അവിടുത്തെ കണ്ടെത്തിയപ്പോൾ, ആ കണ്ടെത്തൽ അവരുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്കും കാരണമായി ഭവിച്ചു. യേശുവിന്റെ അത്ഭുതപ്രവർത്തികളെക്കുറിച്ച് കേട്ടറിഞ്ഞ ഇടപ്രഭുവായ ഹെരോദാവിന്റെ പ്രതികരണമാണ് ഈ വചനഭാഗത്തിലൂടെ നമ്മൾ കാണുന്നത്. മറ്റുള്ളവർ സന്തോഷത്തോടെയും ആകാംഷയോടെയും കര്‍ത്താവായയേശുവിനെ തിരഞ്ഞെങ്കിൽ, ഹെരോദാവു യേശുവിനെ അന്വേഷിക്കുന്നത് ഭയത്തോടെയും ഉത്‌ക്കണ്‌ഠയോടെയുമാണ്. സ്നാപകയോഹന്നാൻ ഒരു ദൈവപുരുഷനാണെന്നു അറിയാമായിരുന്നു. എങ്കിലും തന്റെ തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയ സ്നാപകനെ ഹ

"വിളിക്കപ്പെട്ടവര്‍ അനേകര്‍ തിരെഞ്ഞെടുക്ക പ്പെട്ടവരോ ചുരുക്കം "

Image
യേശുവിന്റെ പ്രശസ്തമായ വിവാഹ വിരുന്നിന്റെ ഉപമ. ഈ ഉപമക്ക് രണ്ടു ഭാഗങ്ങള്‍ . ആദ്യഭാഗത്തിൽ നമ്മൾ കാണുന്നത് വിവാഹത്തിന് മുൻകൂട്ടി ക്ഷണിക്കപ്പെട്ടവരെയാണ്. സ്വർഗ്ഗരാജ്യത്തിൽ നടക്കുന്ന വിരുന്നിലേക്ക് നേരത്തെതന്നെ ക്ഷണിക്കപ്പെട്ടിരുന്നവരാണ് യഹൂദജനം, അബ്രാഹത്തിലൂടെ തന്റെ തിരഞ്ഞെടുക്കപെട്ടവരായി ദൈവം പേരുവിളിച്ചു മാറ്റി നിർത്തിയ ജനമായിരുന്നു യഹൂദർ. എന്നാൽ, രക്ഷയുടെ പൂർത്തീകരണമായി യേശു ഭൂമിയിലേക്ക്‌ വന്നപ്പോൾ അവിടുത്തെ അംഗീകരിക്കാൻ അവർ വിസമ്മതിച്ചു. യേശുവിന്റെ ആഗമനത്തിനു മുന്നോടിയായി ദൈവം അയച്ച പ്രവാചകന്മാരെ അവർ അവമാനിച്ചു, ചിലരെ കൊന്നുകളഞ്ഞു. അതിനാൽ ആദികാലം മുതൽ ദൈവം തന്റെ ജനത്തിനായി ഒരുക്കിയ രക്ഷ അവരിൽനിന്നും എടുക്കപ്പെട്ടു. രണ്ടാമത്തെ ഭാഗത്തിൽ ദൈവം തന്റെ ഭ്രുത്യരെ അയച്ച് ലോകത്തുള്ള എല്ലാവരെയും സ്വര്ഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. ദുഷ്ടനെന്നോ ശിഷ്ടനെന്നോ ഭേദമില്ലാതെ എല്ലാവരെയും വിരുന്നിനു വിളിക്കുന്നത്‌വഴി ദൈവത്തിന്റെ രക്ഷയ്ക്ക് ലോകം മുഴുവനിലുമുള്ള ജനതതി യോഗ്യരായി. ഇന്നത്തെ ലോകത്തിൽ നാമോരോരുത്തരെയും സ്വർഗ്ഗീയ സൌഭാഗ്യങ്ങൾക്ക്‌ അർഹരാക്കുന്നതു ദൈവം തന്റെ പുത്രനായ ക്രിസ്തു വഴ