Posts

Showing posts from August, 2016

"കളകള്‍ കത്തിക്കുന്ന കാലം വരുന്നു "

Image
                                  സമൂഹത്തിൽ തിന്മ അഴിഞ്ഞാടുന്പോഴും, കള്ളത്തരം പ്രവർത്തിക്കുന്നവർ യാതൊരു സഹനങ്ങളുമില്ലാതെ സുഖലോലുപതയിൽ ജീവിക്കുന്നതു കാണുന്പോഴുമൊക്കെ ഒട്ടേറെപ്പേർക്കുണ്ടാകുന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം കണ്ണടച്ച് അനുവദിച്ചു കൊടുക്കുന്നത് എന്ന്? അല്ലെ?. ലോകം ശരിയെന്നു മുദ്രകുത്തി അനുവദിച്ചുതരുന്ന ഒട്ടേറെ കാര്യങ്ങൾ, അത് ദൈവഹിതത്തിനു യോജിച്ചതല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം എടുക്കാൻ ദൈവമക്കൾ നിർബന്ധിതരാകാറുണ്ട്. അതിനാൽത്തന്നെ ദൈവകല്പനകൾ പാലിച്ച്, ദൈവത്തിന്റെതായി ജീവിക്കുക എന്നുവച്ചാൽ പലപ്പോഴും ഒട്ടേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇങ്ങനെയുള്ളവരുടെ സംശയങ്ങളെയെല്ലാം ദൂരീകരിച്ചുകൊണ്ട് യേശു ഈ ഉപമയിലൂടെ ദൈവത്തിന്റെ ക്ഷമ ഒരിക്കൽക്കൂടി നമുക്ക് വെളിപ്പെടുത്തി തരുകയാണ്‌. ദൈവം സർവനന്മകളും തികഞ്ഞ, നല്ല ഫലം പുറപ്പെടുവിക്കുന്ന ഗോതന്പുചെടികളായാണ് ലോകത്തെ സൃഷ്ടിച്ചത്. എന്നാൽ പിശാചു തന്റെ കുതന്ത്രങ്ങളുപയോഗിച്ചു നമ്മുടെ ഇടയിൽ കളവചനം വിതച്ചു. അങ്ങിനെ ആദ്യമായി ആദവും ഹവ്വയും പാപത്തിനടിമയായി. ഇവിടെ ദൈവത്തിനു വേണമെങ്കിൽ ഒരു കാര

മുട്ടുവിൻ തുറക്കപ്പെടും

പ്രാർത്ഥന എന്നാൽ പലർക്കും പലതാണ് - ആരാധിക്കാനും സ്തുതിക്കാനും നന്ദിപറയാനും സഹായം ചോദിക്കാനുമൊക്കെ നമ്മൾ പ്രാർത്ഥനകൾ ഉപയോഗിക്കുന്നു. ഒരു വിശ്വാസിയുടെ എല്ലാ പ്രാർത്ഥനകളും സർവശക്തനായ ദൈവവുമായി നടത്തുന്ന സംഭാഷണങ്ങൾ തന്നെയാണ്. ഏതൊരു സംഭാഷണത്തിനും കുറഞ്ഞത്‌ രണ്ടുപേരെങ്കിലും ആവശ്യമുണ്ട്, രണ്ടുപേരിൽനിന്നും പ്രതികരണങ്ങളും ആവശ്യമുണ്ട്.  ദൈവവുമായുള്ള മൂന്നുതരം സംഭാഷണങ്ങളും അവയ്ക്ക് ദൈവം നൽകുന്ന പ്രതികരണങ്ങളുമാണ് ഈ വചനഭാഗത്തിലൂടെ യേശു നമുക്ക് വെളിപ്പെടുത്തി തരുന്നത്. ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും -------------------------------------------------------- നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു പ്രാർത്ഥനാരീതിയാണിത്. എന്നാൽ, ദൈവത്തോട് ചോദിച്ചിട്ട് ലഭിച്ചതിലും അധികം ലഭിക്കാത്തതിനെക്കുറിച്ചായിരിക്കും നമുക്ക് പറയാനുള്ളത് നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. (യാക്കോബ് 4:3). നന്മയായിട്ടുള്ളത് നമുക്ക് നൽകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ ഹൃദയങ്ങൾ വിശുദ്ധീകരിക്കപ്പെടുന്പോഴാണ് നമ്മിലെ ദുരാശകളും സ്വാർത്ഥതകളും

"അവളില്‍ നിന്ന് ക്രിസ്തു എന്ന് പേരുള്ള യേശു ജനിച്ചു "

Image
കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് ദൈവമാണ്. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. രണ്ടായിരം വർഷംമുന്പ് ബത് ലെഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്ന ശിശു, ഈ ദൈവത്തെ "എന്റെ പിതാവ്" എന്നുവിളിക്കാൻ അധികാരമുള്ള, ദൈവത്തിന്റെ ഏകജാതനാണ്. പുരുഷനെ അറിയാതിരുന്ന കന്യകയായ മറിയം എന്ന മനുഷ്യസ്ത്രീയിൽ വചനം മാംസമായപ്പോൾ പിറന്നു വീണത്‌ നൂറു ശതമാനം ദൈവമായ യേശുക്രിസ്തുവാണ്‌. തലമുറകൾതോറും നൽകപ്പെട്ടിരുന്ന മനുഷ്യകുലത്തിന്റെ രക്ഷകൻ എന്ന ദൈവത്തിന്റെ വാഗ്ദാനം അതിന്റെ പൂർണ്ണതയിൽ എത്തിയത് മനുഷ്യർക്ക് സങ്കൽപ്പിക്കാൻപോലും സാധിക്കാത്ത സാഹചര്യങ്ങളിലൂടെയാണ്. പെട്ടെന്ന് ഒരു ദിവസം ആകാശത്തിൽനിന്നും തന്റെ സർവമഹത്വത്തിലും പ്രത്യക്ഷനാകുകയല്ല ദൈവം ചെയ്തത്. തന്നെ സമീപിക്കുന്നവരാരും ഭയചകിതർ ആകാതിരിക്കുന്നതിനു നിസ്സഹായതയുടെ പര്യായമായ ശിശുവിന്റെ രൂപത്തിലാണ് ദൈവം ഭൂമിയിലേക്ക്‌ വന്നത്. നൂറു ശതമാനം ദൈവമായ യേശു , ഭൂമിയിൽ മറ്റേതൊരു മനുഷ്യനും പിറക്കുകയും ജീവിക്കുകയും ചെയ്യുന്നതുപോലെ പ്രവർത്തിച്ചതിനാൽ, താൻ നൂറു ശതമാനം മനുഷ്യനാണെന്നും നമ

കാണപ്പെടാത്ത ശവ കല്ലറകള്‍ ...

Image
യഹൂദരുടെ ഇടയിൽ യേശുവിന്റെ വിമർശനങ്ങൾ ഏറ്റവും അധികം കേൾക്കേണ്ടി വന്നിരുന്നത് പരീശന്‍ മാര്‍ക്ക് ആയിരുന്നു.. ഈ വചനഭാഗത്തിൽ, ഇതിനുള്ള കാരണംയേശു വ്യക്തമാക്കുകയാണ്. ഒന്നാമതായി, അവരെക്കുറിച്ച് യേശുവിനുള്ള പരാതി അവർ ദൈവത്തിന്റെ സ്നേഹവും കരുണയും അവഗണിക്കുന്നു എന്നതാണ്. മോശയുടെ നിയമം അനുസരിച്ച് എല്ലാ യഹൂദരും തങ്ങളുടെ വിളവിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും പത്തിലൊന്ന് ദൈവമായ കർത്താവിനുവേണ്ടി മാറ്റിവയ്ക്കണമായിരുന്നു (cf. ആവര്‍ത്തനം14:22,23). ഇതനുസരിച്ച്, പരീശര്‍ തങ്ങൾക്കുള്ളതിന്റെ എല്ലാം പത്തിലൊന്ന് ദേവാലയത്തിനായി മാറ്റി വയ്ക്കുമായിരുന്നു. നിയമാനുഷ്ടാനത്തിൽ കാണിക്കുന്ന ഉത്സാഹം പക്ഷേ അവർ തങ്ങളുടെ ചുറ്റുമുള്ളവരെ സഹായിക്കാൻ കാണിക്കുന്നില്ലായിരുന്നു. ദൈവീക കാര്യങ്ങളിൽ ശ്രദ്ധ കാണിക്കുന്നതിനോപ്പം തന്നെ പ്രാധാന്യമേറിയതാണ് സഹോദരസ്നേഹവും. "കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല" (1 യോഹന്നാൻ 4:20). ഇന്ന് ദൈവീകകാര്യങ്ങളിൽ നമ്മൾ കാണിക്കുന്ന ഉത്സാഹം നമുക്ക് ചുറ്റുമുള്ള ദരിദ്രരേയും പീഡിതരേയും സഹായിക്കാൻ നമ്മൾ കാണിക്കുന്

എന്താണ് ക്രിസ്തു മതത്തിന്റെ കാതൽ.."?

Image
എന്താണ് ക്രിസ്തുമതത്തിന്റെ കാതൽ? ഒട്ടേറെപ്പേരുടെ കാഴ്ചപ്പാടിൽ, ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികൾക്ക് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ബുദ്ധിമുട്ടുള്ള പ്രമാണങ്ങളും ഉപദേശങ്ങളും നൽകുന്ന, രണ്ടായിരം വർഷം പഴക്കമുള്ള ഒരു പ്രസ്ഥാനമാണ് ക്രിസ്തുമതം. എന്നാൽ, ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ച് പീഡകളനുഭവിച്ചു മരിച്ച് അടിസ്ഥാനമിട്ട സഭ സദാചാരം വിളന്പുന്ന കേവലം ഒരു മതം മാത്രമാണോ? നല്ലവരായി എങ്ങിനെ ഭൂമിയിൽ ജീവിക്കാമെന്ന ഉപദേശം അനുയായികൾക്ക് നൽകുന്ന ഒരു തത്വസംഹിത മാത്രമേയുള്ളോ ക്രിസ്തുമതത്തിന്? ക്രിസ്തുമതത്തെ ഒരിക്കലും മറ്റു മതങ്ങളെ വീക്ഷിക്കുന്ന ദൃഷ്ടികോണുകൊണ്ട് നോക്കിക്കാണരുത്. കാരണം, തത്വസംഹിതകളല്ല ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസത്ത; സ്വസ്ഥമായ ജീവിതമോ വേദനകളുടെ അഭാവമോ അല്ല ഒരു ക്രൈസ്തവന്റെ സ്വപ്നം; ഉത്തമപുരുഷസങ്കൽപമല്ല ഒരാളെ ക്രിസ്ത്യാനിയാക്കുന്നത്; പണമോ പ്രശസ്തിയോ കെട്ടിടങ്ങളോ വ്യക്തികളോ അല്ല ക്രിസ്തുമതത്തിന്റെ കേന്ദ്രബിന്ദു; നല്ലവനായി ജീവിച്ച് നല്ലമരണം പ്രാപിക്കുക എന്നതല്ല ക്രിസ്തീയമായ പ്രത്യാശ. യേശുക്രിസ്തുവാണ് ക്രിസ്തീയ ജീവിതത്തിന്റെ മർമ്മം, ജീവിക്കുന്ന ദൈവത്തിന്റെ ശരീരത്തിലെ അവയവങ്ങളാണ് ഓരോ