എതിർപ്പുകളെ വകവെക്കാതെ സുവിശേഷം പ്രചരിപ്പിക്കാം "

ദൈവീകകാര്യങ്ങളിൽ വ്യാപൃതനായപ്പോൾ  യേശു വിന്‌ മാനുഷീകമായ നിരവധി തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്.

യേശുവിന്റെ പ്രബോധനങ്ങളിലെ സത്യവും സ്നേഹവും തിരിച്ചറിയാൻ ശ്രമിക്കാതെ,യേശുവില്‍ കുറ്റം ആരോപിക്കാൻ മാത്രം ശ്രമിച്ചിരുന്ന യഹൂദ പ്രമാണികൾ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ യേശുവിന് വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുള്ളവരാണ്.

എന്നാൽ, ഈ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു എതിർപ്പിനെ നേരിടേണ്ടി വരുന്ന യേശുവിനെ നമ്മൾ കണ്ടുമുട്ടുന്നത്.

മുപ്പതു വയസ്സുവരെ നസറത്ത് എന്ന ഒരു കൊച്ചു പട്ടണത്തിൽ ഒരു ചെറിയ കുടുംബത്തിന്റെ ചട്ടക്കൂടിലാണ് യേശു ജീവിച്ചത്. ജോസേഫിനെ ജോലിയിലും മാതാവിനെ വീട്ടുകാര്യങ്ങളിലും സഹായിച്ച് എല്ലാവർക്കും പ്രീതികരമായ ഒരു ജീവിതം നയിച്ചുവന്നിരുന്ന വ്യക്തിയായിരുന്നു യേശു .

യേശു വിന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗ്രാമങ്ങൾതോറും സഞ്ചരിച്ച യേശു വിനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു അവർ കരുതി.

ദൈവവിചാരം തലക്കുപിടിച്ച് കുടുംബം വിട്ടിറങ്ങിപ്പോയ നസ്രത്തിലെ ഒരു തച്ചൻ ചെറുക്കനെ നേരെയാക്കാനുള്ള സ്വന്തകാരുടെ ശ്രമം ആണ് നമ്മള്‍ കാണുന്നത്..

"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോസ് 16:15), എന്ന യേശുവിന്റെ വിളി എല്ലാ വിശ്വാസികൾക്കും ഒരുപോലെ ബാധകമായ ഒന്നാണ്.

എന്നാൽ, ഭൂമിയിൽ ജീവൻ നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ കുടുംബജീവിതം എന്ന വിളിയും അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

. നാമായിരിക്കുന്ന ജീവിത അവസ്ഥകളിൽ, നമ്മുടെ വാക്കുകളും പ്രവർത്തികളുംകൊണ്ട്, ദൈവരാജ്യത്തിന്റെ ദൂത് പ്രഘോഷിക്കുവാൻ വിളിക്കപ്പെട്ടവരാണ് നമ്മിൽ ഏറെപ്പേരും.

കേൾക്കുന്പോൾ എളുപ്പമുള്ളത്‌ എന്നു തോന്നുമെങ്കിലും, നമ്മുടെ അനുദിന ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കുക ക്ലേശകരമായ ഒരു കാര്യമാണ്.

കാരണം, ലോകം ശരിയെന്നു  പല കാര്യങ്ങളും  ഇതിനു വേണ്ടി നമുക്ക്  ഉപെഷിക്കെണ്ടാതായി വരും..

ജോലിസ്ഥലത്തും മറ്റു പൊതുവ്യാപാരങ്ങളിലും, മറ്റുള്ളവർക്ക് പ്രത്യക്ഷത്തിൽ ഹാനികരമല്ലാത്ത തെറ്റുകൾപോലും - കൈക്കൂലി, കൃത്യനിഷ്ഠതയില്ലായ്മ, ആത്മാർത്ഥതയോടെ ജോലി ചെയ്യാതിരിക്കുക - മറ്റുള്ളവരോടു ചേർന്ന് ചെയ്യാൻ വിസമ്മതിക്കുന്പോൾ എതിർപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്.

മദ്യപാനം, പുകവലി, പരദൂഷണം തുടങ്ങിയ തെറ്റായ ശീലങ്ങൾ വേണ്ടെന്നു വയ്ക്കുന്നതുമൂലം സുഹൃദ് വലയങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന അവസരങ്ങളും കുറവല്ല.

ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക്‌ അനുസൃതമായി ജീവിക്കുന്പോൾ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളെയും സഹിഷ്ണുതയോടെ സൌമ്യമായി നേരിടാൻ കഴിയുന്പോഴാണ് ദൈവരാജ്യത്തിന്റെ സന്ദേശം നമ്മുടെ കുടുംബാംഗങ്ങളിലേക്കും സഹപ്രവർത്തകരിലേക്കും സുഹൃത്തുക്കളിലേക്കും ഫലപ്രദമായി എത്തിക്കാൻ നമുക്കാവുന്നത്.

യേശുവിനെ പോലെ എതിര്‍പ്പുകളെ വകവെക്കാതെ നമുക്ക് സുവിശേഷം പ്രചരിപ്പിക്കാം..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും