പുളിച്ച മാവിനെ സൂഷിക്കുക.

യേശു  ഏഴപ്പം നാലായിരം പേർക്കായി വീതിച്ചു നല്കിയതിനു പിന്നാലെയാണ് സ്വർഗ്ഗത്തിൽ നിന്നും ഒരടയാളം വേണമെന്ന ആവശ്യവുമായി പരീശർ  എത്തിയത്. അവരുടെ കാപട്യത്തിലും ഹൃദയകാഠിന്യത്തിലും മനസ്സുമടുത്ത യേശു  അവരോട് വാദപ്രതിവാദത്തിനു മിനക്കെടാതെ വഞ്ചിയിൽ കയറി ഗലീലി തടാകത്തിന്റെ മറുകരയ്ക്ക് പോകുകയാണ് ചെയ്തത്.
           ആ യാത്രക്കിടയിൽ യേശു  തന്റെ ശിഷ്യർക്ക് വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് നല്കുകയാണ്: ചുരുക്കം ചിലരുടെ ദുരുദ്ദേശം കലർന്ന ചിന്തകളും തീരുമാനങ്ങളും വലിയൊരു ജനസമൂഹത്തെ എങ്ങിനെ സത്യത്തിൽനിന്നകറ്റി നിത്യനാശത്തിന്റെ കെണിയിലേക്ക് തള്ളിയിടുന്നു എന്നാണ് യേശു  അവർക്ക് മനസ്സിലാക്കി കൊടുത്തത്..

ലക്ഷക്കണക്കിനു വരുന്ന യഹൂദജനത്തിന്റെ വളരെ ചെറിയ ഒരു ശതമാനം ആളുകൾ മാത്രമേ പരീശൻ മാർ ആയിട്ട് ഉള്ളു.യെഹൂദ  ജനത്തിന് ആവശ്യമായ ആത്മീയനേതൃത്വം നല്കുകയായിരുന്നു പരീശൻ മാരുടെ  ചുമതല. എന്നാൽ, സ്വന്തം താല്പര്യങ്ങൾക്കും സൌകര്യങ്ങൾക്കും അനുസൃതമായി ദൈവവചനത്തെയും കല്പനകളെയും വ്യാഖ്യാനിച്ച നിയമജ്ഞരോട് കൂട്ടുചേർന്ന പരീശർ  ജനത്തിന്റെ ആത്മീയ നന്മകളെക്കാളും പ്രാധാന്യം നല്കിയിരുന്നത് അവരുടെ ഇഷ്ടങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നതിനാണ്. കാര്യസാധ്യത്തിനായി അവർ ചെയ്തിരുന്നത്, തങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ദൈവത്തിന്റെ വചനം വ്യാഖ്യാനിച്ച് അവ മാത്രം ജനങ്ങളെ പഠിപ്പിക്കുകയും, അവർക്ക് പ്രയോജനം ചെയ്യാത്ത വചനഭാഗങ്ങളുടെ നേരെ കണ്ണടയ്ക്കുകയുമായിരുന്നു.

ഒരല്പം പുളിമാവ് ചേർത്ത് കുറേനേരം വയ്ക്കുമ്പോൾ  വളരെയധികം മാവ് പുളിക്കുന്നതുപോലെ, ചെറിയ ഒരു ശതമാനം വരുന്ന ഫരിസേയരുടെ ദുർവ്യാഖ്യാനങ്ങൾ കാലക്രമേണ ഭൂരിഭാഗം വരുന്ന സമൂഹത്തെ ദൈവത്തിൽ നിന്നകറ്റി ദുർമോഹികളും സ്വാർത്ഥരുമാക്കിത്തീർത്തു. പരീശരുടെ  സ്വാധീനത്തിന്റെ ഫലമായി, നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും, യഹൂദജനത്തിലെ ഭൂരിഭാഗത്തിനും യേശുവിൽ വിശ്വസിക്കാൻ സാധിച്ചില്ല. അപ്പത്തെക്കുറിച്ച്‌ ആകുലപ്പെട്ടിരുന്ന തന്റെ ശിഷ്യരുടെ ഹൃദയത്തിലും സമൂഹത്തിലാകെ പടർന്നുപിടിച്ചിരുന്ന അപകടകരമായ ആ പുളിപ്പിന്റെ അംശങ്ങൾ ഉണ്ടെന്നു മനസ്സിലാക്കിയാണ് യേശു  അവരോട് ജാഗരൂകരായി ഇരിക്കാൻ   ആവശ്യപ്പെടുന്നത്.

പരീഷരെ പോലെ  ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ എന്ന ഭാവേന, ദൈവവചനത്തെ താന്താങ്ങളുടെ ഇഷ്ടവും സൌകര്യവും സാഹചര്യവും അനുസരിച്ച് വ്യാഖ്യാനം ചെയ്ത് ദൈവജനത്തെ സത്യദൈവത്തിൽനിന്നും അവിടുത്തെ ശരീരമാകുന്ന സഭയിൽനിന്നും അകറ്റാൻ ശ്രമിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിലും ഉണ്ട്. എണ്ണത്തിൽ കുറവെങ്കിലും, നമ്മുടെ കർത്താവ് മുന്നറിയിപ്പുതന്ന പുളിമാവ് പോലെതന്നെയാണ് ഇവരും - അവരോടൊപ്പം ഇടപഴകുന്നവരെയെല്ലാം അവർ കാലക്രമേണ ദൈവത്തിൽനിന്നകറ്റി അവരുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കും.

  സത്യവിശ്വാസം ലോകത്തിന്റെ അതിരുകളോളം എത്തിക്കുന്നവർ എന്നു ഭാവിക്കാറുണ്ടെങ്കിലും, യേശുവിനെ അറിയാത്തവരോട് വചനം പറയാൻ അവർ താല്പര്യം കാട്ടാറില്ല. യേശുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച വിശ്വാസികളോട് അവരുടെ വിശ്വാസം തെറ്റാണെന്നു പറഞ്ഞു തർക്കിക്കാനാണ് അവർ സമയം കണ്ടെത്തുന്നത്.
    അങ്ങനെ യുള്ളവരെ
തിരിച്ചറിയുക..
  നമ്മുടെ ഇടയിൽ ഉള്ള പുളിച്ച മാവിനെ തിരിച്ചറിയുക..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും