"യേശു വിനോട് തങ്ങളെ വിട്ടുപോകാൻ ആവശ്യ പ്പെടുന്നവർ.."they began to pray JESUS to depart out of their coasts."

യേശു കടലിനക്കരെ ഗദര ദേശത്ത് എത്തിയ സമയം..

അശുധത്മാവ്  ബാധിച്ച ,  കല്ലറകളിൽ പാർത്തിരുന്ന ഒരു മനുഷ്യൻ അവനെ എതിരേറ്റു..

  അവനെ ആര്ക്കും ബന്ധിക്കാൻ കഴിഞ്ഞുരുന്നില്ല..

അവൻ രാവും പകലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൻ ഉപദ്രവിച്ചും കഴിഞ്ഞു പൊന്നവൻ ആയിരുന്നു..

   യേശുവിനെ കണ്ട ഉടൻ ഓടിച്ചെന്നു നമസ്കരിച്ചു..

    അവൻ നിലവിളിച്ചു..
"അത്യുന്നതനായ ദൈവ പുത്ര എന്നെ ദണ്ടി പ്പിക്കരുതെ "

   "ആശുധത്മാവേ  ഈ  മനുഷ്യനെ വിട്ടു പോകുക.."
യേശു കല്പിച്ചു..

ആശുധത്മാവ് അവനെ വിട്ടുപോയി..
ആ ആത്മാവായ ലെഗ്യോന്റെ ആവശ്യ പ്രകാരം പന്നിക്കൂട്ടതിലേക്ക് ആ ആശുധത്മവിനെ അയച്ചു..

പന്നികളിൽ അശുദ്ധ ആത്മാവ് പ്രവേശിച്ച ഉടൻ അവ കടലിൽ ചാടി ചത്തു .
  ഏകദേശം 2000 പന്നികൾ. ..

ലെഗിയോണ്‍ ആവേശിച്ചിരുന്ന പിശാചുബാധിതൻ  ഒരു വലിയ ശല്ല്യം ആയിരുന്നിരിക്കണം.

അവനെ ബന്ധിക്കുന്നതിനും ഒതുക്കിനിർത്തുന്നതിനും അവർ നടത്തുന്ന നിരവധിയായ ശ്രമങ്ങളിൽനിന്ന് അത് വ്യക്തവുമാണ്. അതുകൊണ്ടുതന്നെ, അവനെ ബാധിച്ചിരുന്ന ആശുദ്ധാത്മാക്കളെ പുറത്താക്കിയ യേശുവിന്റെ പ്രവൃത്തി ആ നാട്ടുകാരുടെ വലിയൊരു പ്രശ്നത്തിന് തീർച്ചയായും പരിഹാരം ഉണ്ടാക്കിയിരിക്കണം.

എന്നാൽ, തങ്ങൾക്കു ഒട്ടേറെ തലവേദന സൃഷ്ടിച്ച ആ വ്യക്തിയെ സുഖപ്പെടുത്തിയ യേശുവിനെ തങ്ങളുടെ പട്ടണത്തിൽ സ്വീകരിക്കാൻ അവർ തയ്യാറായില്ല. പകരം, തങ്ങളുടെ ദേശം വിട്ടുപോകണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

ഇതിനുകാരണം കടലിൽ മുങ്ങിച്ചത്ത രണ്ടായിരം പന്നികൾ ആണെന്ന് നിസ്സംശയം പറയാൻ സാധിക്കും.

യഹൂദർക്ക് നിഷിദ്ധമെങ്കിലും വിജാതീയരുടെ ഇടയിൽ പന്നിമാംസം വളരെ വിലയേറിയ ഒരു വിശിഷ്ടഭോജ്യം ആയിരുന്നു.

തങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിച്ചിരുന്ന ഒരാളുടെ സൌഖ്യത്തെക്കാളും തങ്ങളുടെ മനസമാധാനത്തേക്കാളും അവർ വിലമതിച്ചത് അവരുടെ വരുമാനമാർഗ്ഗത്തെ ആയിരുന്നു.

മനുഷ്യനേക്കാളുപരി പന്നികളെ തിരഞ്ഞെടുത്ത ആ മനുഷ്യരുടെ ചിന്താഗതി ആ മനുഷ്യനെ പിടികൂടിയിരുന്ന ആശുദ്ധാത്മാക്കളുടേതിൽനിന്നും ഒട്ടും വിഭിന്നമായിരുന്നില്ല -

തിരഞ്ഞെടുക്കാൻ നിർബന്ധിതരായപ്പോൾ അവയും മനുഷ്യനെ ഉപേക്ഷിച്ച് പന്നികളെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചത്!

യേശു വിന്റെ സാന്നിധ്യം നമ്മുടെ ലൌകീക ജീവിതത്തിൽ ചില നഷ്ടങ്ങൾക്ക് കാരണമായി മാറാറുണ്ട്.
       സത്യത്തിന്റെയും നീതിയുടെയും മാർഗ്ഗത്തിലൂടെ മാത്രമേ കാര്യങ്ങൾ നടത്തുകയുള്ളൂ എന്നു നിഷ്കർഷിക്കുന്പോൾ ചിലപ്പോൾ ചില വരുമാന മാർഗ്ഗങ്ങൾ നമുക്ക് ഉപേക്ഷിക്കേണ്ടതായി വന്നേക്കാം.

കള്ളത്തരത്തിനു കൂട്ടുനിൽക്കില്ല എന്ന നമ്മുടെ തീരുമാനം ചിലപ്പോൾ മറ്റുള്ളവരെ നമ്മോടൊത്തു വ്യാപാരത്തിൽ ഏർപ്പെടുന്നതിൽനിന്നും പിന്തിരിപ്പിച്ചേക്കാം.

         കൈക്കൂലി കൊടുക്കില്ലെന്നും വ്യാജ്യമായതിനു കൂട്ടുനിൽക്കില്ലെന്നുമുള്ള തീരുമാനം നിരവധി അസൌകര്യങ്ങളും അനാവശ്യമായ തടസ്സങ്ങളും നമ്മുടെ ജീവിതത്തിൽ വരുത്തിവച്ചേക്കാം.

എല്ലാവരും ചെയ്യുന്നതിനാൽ കുഴപ്പമില്ലെന്നും എല്ലായ്പ്പോഴും ശരി മാത്രം ചെയ്യാൻ സാധിക്കുകയില്ലായെന്നും പറഞ്ഞുകൊണ്ട് നമ്മുടെ ലോകം അനുവദിച്ചു തരുന്ന ഒട്ടനവധി കാര്യങ്ങൾ യേശുവിനോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നവർ ഉപേക്ഷിക്കേണ്ടതായിവരും എന്നതാണ് വാസ്തവം.

         ക്രൈസ്തവ കാഴ്ചപ്പാടനുസരിച്ച്, ലൌകീക വസ്തുക്കൾ ഒരു വ്യക്തി ഉപയോഗിക്കേണ്ടതും സ്വരുക്കൂട്ടേണ്ടതും ദൈവത്തിന്റെ സ്നേഹവും കരുണയും അവയിലൂടെ അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കണം. ഈ ലക്ഷ്യത്തെ സഹായിക്കാത്ത എല്ലാ വസ്തുവകകളും സ്ഥാനമാനങ്ങളും ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഉപയോഗശൂന്യമാണ്.

ക്രിസ്തുവിലൂടെ മാത്രം ലഭ്യമാകുന്ന ആത്മാവിന്റെ രക്ഷയാണ് ജീവിതത്തിലെ എല്ലാ സന്പത്തിനെക്കാളും, ജീവനേക്കാളും, വിലയേറിയത്.

യേശുവിനെ പിന്തുടർന്നുകൊണ്ടുള്ള ജീവിതം നമ്മുടെ എല്ലാവിധ ജീവിതാവസ്ഥകളുമായി പൊരുത്തപ്പെട്ടു പോകുന്ന ഒന്നാകണമെന്ന് നിർബന്ധമില്ല. നമ്മുടെ മറ്റു ജോലികളെല്ലാം തീർത്തിട്ട് പിന്നീടു സമയം ബാക്കിയുണ്ടെങ്കിൽ മാത്രം ദൈവാരാധനയ്ക്ക് നീക്കിവയ്ക്കുന്നത് ഒരിക്കലും എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുന്നതിന്റെ ഭാഗമാകുന്നില്ല.

സന്ധ്യാപ്രാർത്ഥനയും വിനോദപരിപാടികളും ഒരേ സമയത്താകുന്പോൾ, പ്രാർത്ഥനാ യോഗങ്ങളും വിരുന്നുസൽക്കാരങ്ങളും ഒരു ദിവസം തന്നെയാകുന്പോൾ, നിർബന്ധമായും പള്ളിയിൽപോകേണ്ട കടമുള്ള അവധി ദിവസത്തിൽ കൂട്ടുകാരോടൊത്തുള്ള ഉല്ലാസയാത്രയ്ക്ക് ക്ഷണം ലഭിക്കുന്പോൾ എല്ലാം ഒരു തിരഞ്ഞെടുപ്പിന് നമ്മൾ നിർബന്ധിതരാകാറുണ്ട്.

രണ്ടായിരം വർഷംമുന്പ് ഒരു തീരുമാനം എടുക്കാൻ നിർബന്ധിതരായ ആ  നാട്ടുകാരുടെ സമാനമായ ഒരു അവസ്ഥയാണ് ഇത്തരത്തിലുള്ള അവസരങ്ങൾ നമ്മുടെ മുന്പിലും കാഴ്ച വയ്ക്കുന്നത് -

നിത്യജീവനെ തിരഞ്ഞെടുക്കാനും, പകരം പന്നികളെ തിരഞ്ഞെടുക്കാനും ഈ സന്ദർഭങ്ങൾ നമുക്ക് അവസരമൊരുക്കുന്നു.

ലൗകീകതയെ ദൈവമായിക്കണ്ട് സ്നേഹിക്കുന്നവർക്ക്, അവയിൽനിന്നും ഹൃദയത്തെ അകറ്റിനിർത്താൻ ആവശ്യപ്പെടുന്ന മറ്റൊരു ദൈവം അരോചകവും അസൌകര്യവും ആകുന്നത് സ്വാഭാവികം മാത്രമാണ്.

നശ്വരമായ അപ്പക്കഷണങ്ങൾക്കായി യേശുവിനെ  തങ്ങളുടെ ജീവിതത്തിൽനിന്നും പുറത്താക്കുന്നവർ, "ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്" (റോമാ 14:17) എന്ന സത്യം മറക്കുന്നു.

ഇന്നു നമ്മുടെ പ്രവർത്തികളും ചിന്തകളും യേശുവിനെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കാൻ സഹായിക്കുന്നതാണോ, അതോ, പുറത്താക്കുന്നവയാണോ എന്നു നമുക്ക് പരിശോധിച്ചു നോക്കാം.

സംബതിനോടും  സ്ഥാനമാനങ്ങളോടുമുള്ള നമ്മുടെ ഭ്രമം നമ്മെ ദൈവത്തിൽനിന്നും സഹോദരരിൽനിന്നും അകറ്റുന്നുവെങ്കിൽ, നിത്യരക്ഷയെന്ന അമൂല്യ സമ്പത്തിനായി  നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തി, നമ്മുടെ ജീവിതവ്യാപാരങ്ങളെ വിശുദ്ധീകരിക്കണമേയെന്നു കരുണാമയനായ ദൈവത്തോടു യാചിക്കാം.

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും