Posts

Showing posts from June, 2016

എതിർപ്പുകളെ വകവെക്കാതെ സുവിശേഷം പ്രചരിപ്പിക്കാം "

Image
ദൈവീകകാര്യങ്ങളിൽ വ്യാപൃതനായപ്പോൾ  യേശു വിന്‌ മാനുഷീകമായ നിരവധി തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. യേശുവിന്റെ പ്രബോധനങ്ങളിലെ സത്യവും സ്നേഹവും തിരിച്ചറിയാൻ ശ്രമിക്കാതെ,യേശുവില്‍ കുറ്റം ആരോപിക്കാൻ മാത്രം ശ്രമിച്ചിരുന്ന യഹൂദ പ്രമാണികൾ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ യേശുവിന് വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുള്ളവരാണ്. എന്നാൽ, ഈ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു എതിർപ്പിനെ നേരിടേണ്ടി വരുന്ന യേശുവിനെ നമ്മൾ കണ്ടുമുട്ടുന്നത്. മുപ്പതു വയസ്സുവരെ നസറത്ത് എന്ന ഒരു കൊച്ചു പട്ടണത്തിൽ ഒരു ചെറിയ കുടുംബത്തിന്റെ ചട്ടക്കൂടിലാണ് യേശു ജീവിച്ചത്. ജോസേഫിനെ ജോലിയിലും മാതാവിനെ വീട്ടുകാര്യങ്ങളിലും സഹായിച്ച് എല്ലാവർക്കും പ്രീതികരമായ ഒരു ജീവിതം നയിച്ചുവന്നിരുന്ന വ്യക്തിയായിരുന്നു യേശു . യേശു വിന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗ്രാമങ്ങൾതോറും സഞ്ചരിച്ച യേശു വിനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു അവർ കരുതി. ദൈവവിചാരം തലക്കുപിടിച്ച് കുടുംബം വിട്ടിറങ്ങിപ്പോയ നസ്രത്തിലെ ഒരു തച്ചൻ ചെറുക്കനെ നേരെയാക്കാനുള്ള സ്വന്തകാരുടെ ശ്രമം ആണ് നമ്മള്‍

നിത്യ രക്ഷ മറ്റുള്ളവർക് കൂടി നേടി കൊടുക്കാം "

Image
വളരെ നിഷ്ടൂരമായ ശിക്ഷാരീതികളിൽ ഒന്നാണ് കഴുത്തിൽ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തിൽ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവർക്ക് പാപം ചെയ്യാൻ പ്രേരണ നൽകുന്നതിലും ഭേദപ്പെട്ടത് എന്ന യേശുവിന്റെ താക്കീത്, നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ തടസമാകാതെ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ യേശു നമുക്ക് വ്യക്തമാക്കി തരുന്നു. എന്തൊക്കെ പ്രവർത്തികളാണ് ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവനാക്കി മാറ്റുന്നത്? മറ്റുള്ളവരുടെ അജ്ഞതയെയും ബലഹീനതകളെയും നിസ്സഹായാവസ്ഥയും മുതലെടുക്കുന്ന ഏതൊരു പ്രവർത്തിയും ദുഷ്പ്രേരണ ആണ്. നമ്മുടെ എന്തെങ്കിലും സ്വകാര്യ ലാഭത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്പോൾ മാത്രമല്ല, മറ്റുള്ളവരുടെ ഇല്ലായ്മകൾ നമുക്കുള്ളതിലൂടെ പെരുപ്പിച്ചു കാട്ടിയും അവർക്ക് ദുഷ്പ

"വിലപിക്കുന്നവർ ഭാഗ്യവാൻ മാർ.."

Image
വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും." (മത്തായി 5:4) പാപകരമായ ലോകത്തിൽ ജീവിക്കുന്പോഴും വിശുദ്ധിയിലേക്കുള്ള പടവുകൾ എങ്ങിനെ കയറാം എന്നുള്ള ചോദ്യത്തിന് ഏറ്റവും വ്യക്തമായ ഉത്തരമാണ് യേശുവിന്റെ മലയിലെ പ്രസംഗം. യേശുവിന്റെ ആഗമനംവരെ, ദൈവഹിതമനുസരിച്ചുള്ള ഒരു ജീവിതരീതിയെക്കുറിച്ചു യഹൂദജനം അറിഞ്ഞിരുന്നത്, പ്രവാചകന്മാരിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ദൈവദാസരിലൂടെയും ആയിരുന്നു. എന്നാൽ, അവരിലൂടെ വെളിപ്പെട്ടുകിട്ടിയ കല്പനകളും നിർദ്ദേശങ്ങളും പലപ്പോഴും ഭയത്തിന്റെ പുറങ്കുപ്പായം അണിഞ്ഞവ ആയിരുന്നു. പ്രവാചകരിലൂടെയും പ്രമാണങ്ങളിലൂടെയും വെളിപ്പെടാതെപോയ ദൈവസ്നേഹം യഹൂദർക്ക് മാത്രമല്ല, ലോകമെന്പാടുമുള്ള ജനതകൾക്ക് യുഗാന്ത്യംവരെ നിലനിൽക്കുന്ന തരത്തിൽ വെളിപ്പെടുത്തികൊടുക്കുക എന്ന ക്ലേശകരമായ ദൗത്യം തന്റെ ഏകാജാതനെയാണ് പിതാവായ ദൈവം ഭരമേല്പ്പിച്ചത് . വിശുദ്ധിയിലേക്കുള്ള വഴി മനുഷ്യരുടെ പ്രവർത്തികളിലോ നേട്ടങ്ങളിലോ അധിഷ്ടിതമല്ലെന്നും, ദൈവത്തിന്റെ സ്നേഹം ഒന്നുമാത്രമാണ് മനുഷ്യരെ രക്ഷിച്ച് സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ പങ്കാളികളാക്കുന്നതെന്നുമുള്ള സന്ദേശം യേശു മലയിലെ പ്രസംഗത്തിലൂടെ വ്യക്തമായി നമ്മുടെ മുന്പിൽ

ആത്മാവിനെ നഷ്ടപ്പെടുത്തരുത്."....

Image
സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?" (മർക്കോസ് 8:35 - 37) നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം എന്താണ്? എവിടെ മുതൽ മുടക്കിയാലാണ് നമുക്ക് ഏറ്റവും അധികം ആദായം ലഭിക്കുക? നമ്മുടെ സമയവും വസ്തുവകകളും സമർത്ഥമായി നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ ഭാവിജീവിതം സുഗമമാക്കണം എന്ന ചിന്ത മനുഷ്യന്റെ പൊതുവായ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ, എന്താണ് ലാഭകരം എന്ന മനുഷ്യരുടെ സങ്കല്പത്തെ യേശു ചോദ്യം ചെയ്യുകയാണ്. നമ്മുടെ ജീവിതം സംബന്ധിച്ച് നാമെടുക്കുന്ന ഓരോ തീരുമാനവുമാണ് ഒരു വ്യക്തി എന്ന നിലയിൽ നാമെന്തായിത്തീരുന്നു എന്നു നിർണ്ണയിക്കുന്ന പ്രധാന ഘടകം. നമ്മുടെ തീരുമാനങ്ങളെ രണ്ടുവിധത്തിൽ സ്വാധീനിക്കാൻ നമുക്ക് സാധിക്കും എന്നാണ് യേശു വ്യക്തമാക്കുന്നത് - ഒന്നുകിൽ നമുക്ക് ലോകത്തിൽ കാണപ്പെടുന്നതും നശ്വരവുമായ എല്ലാം വെട്ടിപ്പിടിക്കുന്

"Don't be afraid; just believe." ഭയപ്പെടേണ്ട

Image
യേശു മരിച്ചവരെ ഉയിർപ്പിക്കുന്ന മൂന്നു സംഭവങ്ങൾ സുവിശേഷത്തിൽ നമ്മൾ കാണുന്നുണ്ട്. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിൽ ആയിരുന്നു ഈ മൂന്നത്ഭുതങ്ങളും നടന്നത്. മരിച്ചതിന്റെ നാലാംദിവസം കല്ലറയിൽനിന്നാണ് ലാസറിനെ ഉയിർപ്പിച്ചതെങ്കിൽ, മരണത്തിനു പിറ്റേന്ന് സംസ്കരിക്കാനായി കൊണ്ടുപോകുന്ന വഴിയിലാണ് യേശു  ഏകമകനെ ഉയിർപ്പിച്ചത്. ലാസറിലൂടെ ദൈവത്തിന്റെ അപരിമിതമായ ശക്തി വെളിപ്പെട്ടപ്പോൾ, വിധവയുടെ മകനിൽ ദൈവത്തിനു മനുഷ്യരോടുള്ള അനുകന്പയാണ് തെളിഞ്ഞു നിന്നത് മരിച്ചിട്ട് മണിക്കൂറുകൾപോലുമാകാത്ത ബാലികയുടെ ജീവൻ തിരിച്ചുനൽകുന്ന യേശുവിൽ നമുക്ക് വ്യക്തമായി കാണാൻ കഴിയുന്ന വികാരം സ്നേഹത്തിന്റെതാണ്. കാരണം, ഈ അത്ഭുതത്തിലൂടെ ദൈവത്തിന്റെ ശക്തിയോ കരുണയോ ഒന്നും ലോകത്തിനു വെളിപ്പെടുത്താൻ യേശു ആഗ്രഹിക്കുന്നില്ല. തന്റെ എല്ലാ പ്രവൃത്തികളിലൂടെയും ശിഷ്യന്മാർക്ക് പുതിയ തിരിച്ചറിവുകൾ നൽകുകയും ജനങ്ങളോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തിരുന്ന യേശു, ഈ അത്ഭുതത്തിനു സാക്ഷികളാകാൻ തന്റെ ഉറ്റ സുഹൃത്തുക്കളെയും ബാലികയുടെ മാതാപിതാക്കളെയും മാത്രമേ അനുവദിക്കുന്നുള്ളൂ. ഈയൊരു സംഭവംമൂലം ആ മകളെ ആരും ഒരു അത്ഭുതജീവിയെപ്പോലെ വീക്ഷിക്കാതിരിക്കുന