വെള്ളതേച്ച ശവ കല്ലറകൾ

നമ്മുടെ കർത്താവു ഈ ലോകത്തിലേക്ക്‌ കടന്നു വന്നപ്പോൾ വളരെ അധികം വെറുത്ത വർ ആയിരുന്നു പരീശൻ മാരും ,ശാസ്ത്രി മാരും..
     പ്രത്യേക വേഷം ധരിച്ചു തിരുവചനം എഴുതിയ തുകൽ പെട്ടികൾ മറ്റുള്ളവർ കാണത്തക്ക വിധത്തിൽ ശരീരത്തിൽ ധരിച്ചു ,പരസ്യമായി തെരുവുകളിൽ പ്രാർത്ഥിക്കുകയും ,തങ്ങളുടെ ഉപവാസങ്ങൾ മറ്റുള്ളവരെ കാണിക്കാൻ പല മര്ഗങ്ങളും സ്വീകരിച്ചു ജനമധ്യത്തിൽ ത്തിൽ പ്രത്യഷപ്പെടുന്നവർ ആയിരുന്നു പരീശൻ മാർ .
        ഭക്തിയുടെ വേഷം ധരിച്ചു നടന്ന ഇവരെ യേശു വിളിച്ചത് വെള്ള തേച്ച ശവ കല്ലറകൾ എന്നാണ്..
     കർത്താവിന്റെ അടുത്തേക്ക് കടന്നു വരുന്ന ജനത്തെ പിന്തിരിപ്പിക്കുവാൻ അവർ ആവോളം ശ്രമിച്ചു..
      ഇന്നും ഇതേ രീതിയിലുള്ള ആള്ക്കാരെ നമുക്ക് കാണാൻ കഴിയും..
      സമാധാനത്തിനും,സൌഗ്യതിനും ,സാന്ത്വനം ത്തിനും കർത്താവിന്റെ അടുക്കലേക്കു കടന്നു വരുന്നവരെ നിയമവും ,പാരമ്പര്യവും ,സാത്താന്റെ വചനങ്ങളും പറഞ്ഞു തടയുവാൻ ഇന്നും അനേകർ ശ്രമിക്കുന്നു...
       ഇങ്ങനെ യുള്ളവർ ആരാണ് എന്ന് തിരിച്ചറിയുക..
    പരിശുധാത്മ ശക്തിയിൽ പ്രവർത്തിക്കുന്നവരെ വിമര്ശിക്കരുത്..വിമർശിച്ചാൽ അത് കർത്താവിനു എതിരെ ആകും എന്ന് ഓർമിക്കുക ..
    പരീശൻ മാരെയും ,ശാസ്ത്രിമാരെയും ,സാത്താന്റെ വചനങ്ങളെയും തിരിച്ചറിഞ്ഞു കാൽവരിയിൽ നമുക്ക് വേണ്ടി യാഗമായി ,മരണത്തെ തോല്പിച്ച ,ഇന്നും ജീവിക്കുന്ന നമ്മുടെ കർത്താവിന്റെ പാത നമുക്ക് പിന്തുടരാം.....

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും