കുഷ്ട രോഗിയെ തൊട്ടു സൌഗ്യം ആക്കിയ കർത്താവു."
സമൂഹത്തിൽ വെറുക്ക പ്പെട്ട സമൂഹം..ഇന്നും കുഷ്ഠരോഗികളെ കാണുമ്പോൾ, അവരുടെ ചികിത്സ കേന്ദ്രങ്ങളിലേക്ക് പോകുവാൻ നമുക്ക് അറപ്പാണ്.
കുഷ്ടരോഗിയെ സ്പർശിക്കുന്നവൻ ആശുധരായി തീരും എന്നാണ് യെഹൂധ നിയമം..
വീട്ടുകാരും,നാട്ടുകാരും ,ഉപേഷിച്ച ആരോരും ഇല്ലാത്ത ,എല്ലാവരും വെറുപ്പോടെ പുറം തള്ളിയ ഒരു കുഷ്ഠ രോഗി കർത്താവിന്റെ അടുക്കൽ എത്തുന്നു. അവൻ മുട്ടുകുത്തുന്നു..
" നിനക്ക് മനസുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കാൻ കഴിയും" എന്ന് അപേഷിച്ച കുഷ്ഠ രോഗിയോട് മനസലിഞ്ഞു കർത്താവു അവനെ തൊട്ടു സൌഗ്യം ആക്കി..
ന്യായ പ്രമാണ പ്രകാരം കുഷ്ടരോഗിയെ തൊട്ടാൽ അശുദ്ധനായി തീരും..ഇതു അറിയാവുന്ന കർത്താവു വെറും വാക്ക് കൊണ്ട് അവനെ സൌഗ്യം ആക്കാം മയിരുന്നിട്ടും യേശു അവനെ തൊട്ടു സൌഗ്യം ആക്കി.
കുഷ്ടരോഗിയെ പോലെ അനേകർ നമ്മുടെ സമൂഹത്തിൽ കാണും..ചിലര്ക്ക് സൊന്തം സഭയിൽ ഉള്ളവർ മാത്രം ആണ് സഹോദരങ്ങൾ..
നമ്മുടെ കർത്താവു അതാണോ പഠിപ്പിച്ചത്?.
ഒരു പക്ഷെ ഇതു വായിക്കുന്ന നമ്മളിൽ പലരും സർവ രാലും വെറുക്ക പ്പെട്ടവർ ആയിരിക്കാം..
പെറ്റമ്മ മറന്നാലും നമ്മെ മറക്കാത്ത കർത്താവു കൂടെ യുള്ളപ്പോൾ നമ്മൾ ആരെ ഭയപ്പെടണം...?
അവൻ നമ്മുടെ സകല പ്രശനങ്ങല്ക്കും പരിഹാരം നല്കും....നിചയം..
Comments