ത്രിത്വം പാർട്ട് --3
ശാശ്വതം ആയതു (Eternal ...ആദ്യവും അവസാനവും ഇല്ലാത്തത്)
●●●●●●●●●●●●●●●●●●●●
ദൈവത്തെ കുറിച്ച് പറയുമ്പോള്‍ ഒരുകാര്യം ..അവനു ആദ്യം ഇല്ല..അവസാനവും ഇല്ല..ഈ കാര്യം എല്ലാ ദൈവ വിശ്വാസികളും അന്ഗീകരിക്കുന്നത് ആണ്.
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
1)..പിതാവായ ദൈവത്തിനു ആദ്യം ഇല്ല..അവസാനവും ഇല്ല.
---------------------------------
പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. (സങ്കീർത്തനങ്ങൾ --90:2)
ആര്കുംു സംശയം ഇല്ലാത്ത കാര്യം.പിതാവായ ദൈവം ആദിയില്‍ ഉണ്ട്..അവനു അവസാനം ഇല്ല..
●●●●●●●●●●●●●●●●●●●●
2) പുത്രന് ആദ്യം ഇല്ല..അവസാനവും ഇല്ല.
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
a) നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ... (മീഖാ - 5:2)
---------------------------------
b) അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. (വെളിപ്പാടു--1:17)
--------------------------------
c).. നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.(യെശയ്യാ 9:6)
---------------------------------
അപ്പോള്‍ യേശു ആരാണ്?...അവന്‍ ആദ്യനും അന്ത്യനും അല്ലെ?...
●●●●●●●●●●●●●●●●●●
3)... പരിശുധത്മവിനു ആദ്യം ഇല്ല..അവാനം ഇല്ല..
------------------------------
ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും
ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (എബ്രായർ -9:14)
ഈ വേദ ഭാഗത്ത് അപ്പോസ്റൊലനായ പൌലോസ് പറയുന്നു..നിത്യാത്മാവ്...
അപ്പോള്‍ പരിശുതത്മാവ് ആദിയിലെ ഉണ്ട്...അവസാനവും ഇല്ല,...
അപ്പോള്‍ എന്ത് മനസിലായി
●●●●●●●●●●●●●●●●●●●
1)...പിതാവ് ആദ്യനും അന്ത്യനും ആണ്.
2)..പുത്രന്‍ ആദ്യനും അന്ത്യനും ആണ്.
3)..പരിശുധത്മാവ് ആദ്യനും അന്ത്യനും ആണ്..
●●●●●●●●●●●●●●●●●●
ഇനി മനസിലാക്കുക.ചിന്തിക്കുക..പഠിക്കുക.
●●●●●●●●●●●●●●●●●●
Comments