Posts

Showing posts from May, 2021

പുതു ഞായറാഴ്ച ( New Sunday -- The first sunday after Easter )

Image
  പുതു ഞായറാഴ്ച ( New Sunday -- The first sunday after Easter ) (വി: യോഹന്നാൻ 20 : 19 --31 ) "എന്റെ കർത്താവും എന്റെ ദൈവവുമേ " പുതുഞായർ , ഉയര്പ്പു പെരുന്നാളിന് ശേഷം കടന്നുവരുന്ന ആദ്യ ഞായറാഴ്ച ഈ ഞായറാഴ്ച കർത്താവായ യേശുക്രിസ്തു തോമസ് ശ്ലീഹ യിക്കും മറ്റു പത്തു ശിഷ്യന്മാർക്കും പ്രത്യക്ഷപ്പെടുന്നതിനെ പരിശുദ്ധ സഭ ഓർമ്മിക്കുന്നു. കർത്താവായ യേശുവിന്റെ ഉയർപ്പിനു ശേഷം യെഹൂദന്മാർ ഭയന്നിട്ടു കർത്താവിന്റെ ശിഷ്യന്മാർ തങ്ങളുടെ താമസ സ്ഥലത്തിന്റെ വാതിൽ അടച്ചിട്ടു ഇരിക്കുമ്പോൾ കർത്താവു അവരുടെ നടുവിൽ പ്രത്യക്ഷ പ്പെടുകയും നിങ്ങൾക്കു സമാധാനം എന്നു അവരോടു പറയുകയും ചെയ്യുന്നു. എന്നിട്ടു കർത്താവു തന്റെ കൈയും, വിലാപ്പുറവും അവരെ കാണിക്കുന്നു. എന്നിട്ടു പുത്രനെ എങ്ങനെ പിതാവ് അയച്ചതുപോലെ , കർത്താവു തന്റെ ശിഷ്യന്മാരെ അയക്കുന്നു. എന്നിട്ടു കർത്താവു അവരുടെ മേൽ ഊതുകയും അവർക്കു പരിശുദ്ധാത്മാവിനെ നൽകുകയും ചെയ്യുന്നു. പാപങ്ങൾ മോചിക്കുവാനുള്ള അധികാരം അവർക്കു നൽകുകയും ചെയ്യുന്നു. ഈ സംഭവം നടക്കുമ്പോൾ വിശുദ്ധ തോമസ് ശ്ലീഹ അവിടെ ഇല്ലായിരുന്നു. മറ്റുള്ള ശിഷ്യന്മാർ തങ്ങൾ കർത്താവിനെ കണ്ട

*മാലാഖമാർ*(Angels).

Image
  *മാലാഖമാർ* മാലാഖമാരെ കുറിച്ച് വിശുദ്ധ വേദപുസ്തകം ധാരാളമായി സംസാരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിൽ ജീവി ccച്ചിരുന്ന അരിയോപഗസ്‌കാരൻ മോർ ദിവന്യാസിയോസിന്റെ *സ്വർഗ്ഗീയ വിശുദ്ധിയുടെ ക്രമം* ( CELESTIAL HEIRARCHY) എന്ന ഗ്രന്ഥത്തിൽ ആണ് മാലാഖമാരെ കുറിച്ച് ആദ്യമായി എഴുതിയിട്ടുള്ളത്. പിന്നീട് സുറിയാനി സഭാപിതാക്കന്മാരായ മൂശേബർ കീഫയും , മാർ എബ്രോയും മാലാഖമാരെ കുറിച്ച് കൂടുതൽ എഴുതിയിട്ടുണ്ട്. ദൈവമക്കൾ എന്നാണ് വിശുദ്ധ ഗ്രന്ധം ഇവരെ വിളിക്കുന്നത്. മാലാഖമാരെ ദൈവം തന്റെ സ്തുതികൾക്കും ,സേവന തിനുമായി സൃഷ്ടിച്ചതാണ്. ഇവരുടെ സൃഷ്ടി എപ്പോൾ നടന്നു എന്ന് വിശുദ്ധ ഗ്രന്ധം വിവരിക്കുന്നില്ല . പക്ഷെ ഇവർ എങ്ങനെ ഉണ്ടായി എന്ന് കൃത്യമായി വിവരിക്കുന്നു. "കൊലൊസ്സ്യർ 1:16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു". ഇവിടെ സിംഹാസനങ്ങൾ , സുറിയാനിയിൽ *മൗത്‌ബെൻമാർ* എന്നും ഇംഗ്ലീഷിൽ THRONES എന്നും വിളിക്കപ്പ