Posts

Showing posts from November, 2016

മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”

Image
പരിശുധത്മവിനാല്‍ നിറഞ്ഞ കര്‍ത്താവാണ് പരീഷിക്കപ്പെടുവനായി മരുഭൂമിയിലേക്ക് ആത്മാവിനാല്‍ നയിക്ക പ്പെടുന്നത് . സാത്താന്റെ വഞ്ചനയില്‍ ആദ്യത്തെ ആദം പരാജയപ്പെട്ട സ്ഥാനത് രണ്ടാമത്തെ ആദം ആയ കര്‍ത്താവു സാത്താനെ പരാജയ പ്പെടുതെണ്ടത് ആവശ്യം ആയിരുന്നു.. അപ്പോസ്തോലനായ യോഹന്നാന്‍ പറയുന്നു  പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.(1 യോഹന്നാൻ 3:8). പിശാചിന്റെ വലയില്‍ വീഴാതെ അവനെ നശിപ്പിക്കുവാന്‍ കഴിയണം എങ്കില്‍ അവന്റെ പരീഷകളെ നേരിട്ട് വിജയിക്കണം.. സാത്താന്‍ നമ്മുടെ ബലഹീനതകള്‍ അറിയുന്നവനും അത് മുതെലെടുക്കാന്‍ ശ്രമിക്കുന്നവനും ആണ്. നാം പരിശുധത്മവില്‍ നിറെഞ്ഞു പുതിയ സൃഷ്ടികള്‍ ആയിതീരുമ്പോള്‍ നമ്മിലെ മാനുഷിക ബലഹീനതകള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും.. അവയെല്ലാം പിശാചിന്റെ തന്ദ്രങ്ങള്‍ ആണ് എന്ന് നാം തിരിച്ചറിയാറില്ല. അത് പുകവലി ആകാം.. മദ്യപാന ശീലം ആകാം ധന മോഹം ആകാം ആസൂയയും ,പിണക്കവും ,പകയും ആകാം ലൈംഗീക മോഹം ആകാം.. ഇവയെല്ലാം ഓരോരുത്തരുടെയും ബലഹീനതകള്‍ അനുസരിച്ച് കടന്നുവരുമ്പോള്‍ നമ്മെ തെറ്റിക്കുവാന്

"പാപത്തില്‍ നിന്ന് ഓടി അകലുക ..ദുരാത്മാക്കളിൽനിന്നും മോചനം നേടുക"

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് പോലും പലപ്പോഴും പിശാച് എന്ന് കേട്ടാൽ തമാശയാണ്, അങ്ങിനെ ഒന്നില്ല എന്ന് വിശ്വസിക്കാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ, ദൈവവചനം പിശാചിനെക്കുറിച്ചും പൈശാചിക ശക്തികളെക്കുറിച്ചും വളരെ വ്യക്തമായ അവബോധം നമുക്ക് നൽകുന്നുണ്ട്. യേശു ക്രിസ്തു തന്നെ നിരവധി തവണ പിശാചിന്റെ പേരെടുത്തു പറഞ്ഞ്, അവനെതിരായുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്നാണ് പിശാചും അവന്റെ കൂട്ടാളികളായ മറ്റ് അശുദ്ധാത്മാക്കളും വെറും സങ്കൽപം മാത്രമാണെന്ന ധാരണ. നമ്മുടെ ലൌകീക തൃഷ്ണകളെ പ്രീതിപ്പെടുത്തുന്നതിനായി നമ്മെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വിവിധ അശുദ്ധാത്മാക്കളാണ്. മറ്റുള്ളവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കാൻ സ്വതവേ മടികാട്ടുന്നത് മനുഷ്യസ്വഭാവത്തിന്റെ ഒരു ഭാഗമാണ്, പ്രവർത്തിക്കുന്നത് പാപമാണെങ്കിൽപോലും. ഇതറിയാവുന്ന ദുരാത്മാക്കൾ അവരെക്കുറിച്ചോ അവർ നല്കുന്ന ദുഷ്ടപ്രേരണകളെക്കുറിച്ചോ മനുഷ്യർക്ക്‌ ഒരിക്കലും സ്വയം വെളിപ്പെടുത്തുന്നില്ല. നമ്മുടെ പാപങ്ങളിലൂടെ നമ്മുടെ ആത്മാവിൽ ഇടം കണ്ടെത്തുന്ന അവർ ക്രമേണ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നു. വിവ