Posts

Showing posts from November, 2017

silence ....ധീര രക്ത സാക്ഷികൾ

പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് സിനിമയാണ് ‘സൈലൻസ്.’ ലോകപ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌ക്കോർസെസെ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു നിമിഷത്തെ ചിന്തയിൽനിന്ന് തട്ടിക്കൂട്ടിയ ഒരു സിനിമയല്ല ഇത്. ‘കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ഞാൻ ഈ സിനിമയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു’ എന്ന് അദ്ദേഹം പറയുമ്പോൾ ഈ സിനിമയുടെ പ്രാധാന്യം നമുക്ക് ഊഹിക്കാം. പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ ഷുസാക്കു എൻഡോയുടെ (1974-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് ഏറ്റവും അടുത്ത് പരിഗണിക്കപ്പെട്ട ഒരാളായിരുന്നു എൻഡോ) നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമ രൂപകല്പന ചെയ്തിരിക്കുന്നത്. നോവലിന്റെ പേരും സൈലൻസ് എന്നുതന്നെ. ➕➕പ്രചോദനം എന്തുകൊണ്ടാണ് മാർട്ടിൻ സ്‌ക്കോർസെസെ എന്ന പ്രശസ്ത സംവിധായകൻ ഇതിന് ഈ പ്രാധാന്യം കൊടുത്തത്? കാരണം ഒന്നേയുള്ളൂ, ഇതിൽ ജീവൻ തുടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികളുടെ നിശബ്ദമായ ജീവത്യാഗത്തിന്റെ കഥയാണ് ഈ സിനിമ നമ്മോട് പറയുന്നത്. യേശുവിനോടുള്ള അചഞ്ചലമായ സ്‌നേഹത്തെപ്രതി, ആ വിശ്വാസം ഒരു നിധിപോലെ കാത്തുസൂക്ഷിക്കുവാൻ അവർ തങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് നല്കുവാൻ തയാറായി. പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ