Posts

Showing posts from September, 2016

"മനുഷ്യ പുത്രന്‍ ശബതിനും കര്‍ത്താവാകുന്നു "

Image
ഈ വചനഭാഗം വായിക്കുന്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ ശബത്തില്‍ ഭക്ഷണം കഴിച്ചതാണ് ശിഷ്യർ ചെയ്ത തെറ്റ് എന്നതാണ്. എന്നാൽ, യഹൂദർക്ക് ശബത്തില്‍ ഭക്ഷണം നിഷിദ്ധമായിരുന്നില്ല. കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനയും ഭക്ഷണവും ശബത്തിന്റെ ഒരു വലിയ ഭാഗം തന്നെ ആയിരുന്നു. അതുകൊണ്ട്, കതിരുകൾ പറിച്ചു തിന്ന ക്രിസ്തുശിഷ്യർ ദൈവത്തിന്റെ കല്പന ലംഘിക്കുകയോ, അവരുടെ തെറ്റിനെ യേശു ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ശിഷ്യന്മാർ കതിരുകൾ പറിച്ച പ്രവർത്തിയെയാണ് ശബത്തില്‍ നിഷിദ്ധമായതായി പരീശര്‍ ചൂണ്ടിക്കാട്ടുന്നത്! " ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. (പുറപ്പാട് 20:9), എന്ന ദൈവകല്പന അക്ഷരാർത്ഥത്തിൽ പാലിക്കാനുള്ള ശ്രമം യഹൂദജനത നടത്തിയിരുന്നു. ശബത്‌ ദിവസത്തേക്ക് ആവശ്യമായതെല്ലാം മുൻകൂട്ടി അവർ തയ്യാറാക്കി വച്ചിരുന്നു, ഭക്ഷണം പോലും. എന്നാൽ കാലക്രമേണ, പരീശരും നിയമജ്ഞരും ഈ കല്പന അവരുട

ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ വിവാഹ ജീവിതം...

Image
                                                    സത്യത്തിനായി ദാഹിച്ചിരുന്ന സാധാരണക്കാരായ ജനങ്ങൾ യേശുവിന്റെ അധരങ്ങളിൽ നിന്നും പുറപ്പെടുന്ന വചനം തേടിയെത്തുന്ന കാഴ്ചയാണ് ഒരിക്കൽക്കൂടി ഈ വചനഭാഗത്തിൽ കാണുന്നത്. അതിനിടയിലും പരീശര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങളുമായി യേശുവിനെ പരീക്ഷിക്കാൻ എത്തുന്നുണ്ട്. യേശുവിനെ വാക്കുകൊണ്ട് കുടുക്കിലാക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ എങ്ങിനെയാണ് എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടുന്ന പ്രബോധനങ്ങളാക്കി യേശു മാറ്റുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്സു ഈ വി സുവിശേഷ ഭാഗം. ക്രിസ്തീയ പ്രബോധനങ്ങൾ ലോകത്തിനു മുൻപിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പിന്തുടരേണ്ട ഒരു മാതൃകയാണിത്. നമ്മുടെ വാക്കുകൾ വളച്ചൊടിച്ച് നമ്മിൽ കുറ്റം ആരോപിക്കാൻ ആഗ്രഹിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ആത്മസംയമനം നഷ്ടപ്പെടാതെ പ്രതികരിക്കാൻ നമുക്കാവണം. ലോകത്തിൽ ഇന്നേറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് വിവാഹം. ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സ്നേഹത്തിന്റെ ഒരു ഉടന്പടിയായി വിവാഹത്തെ കാണുന്ന സമൂഹങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.