Posts

Showing posts from July, 2016

സെക്സും ,ക്രിസ്തീയ ജീവിതവും...പാർട്ട്.1...

Image
ദൈവം സൃഷ്ടിച്ചിട്ടുള്ള എല്ലാ ജന്മവാസനകളിലും വച്ചു് ഏറ്റവും ശക്തിയുള്ളതാണു് ലൈംഗികവാസന. അതു് സ്‌ഫോടകവസ്തു പോലെയാണു്. വളരെ അനുഗ്രഹം നല്‍കുവാന്‍ കഴിവുള്ള ദൈവികമായ ഒരു അദ്ഭുതദാനമാണതു്. എങ്കിലും അതിന്‍റെ ദുരുപയോഗം എന്തു വലിയ വിപത്താണു് വരുത്തിയിട്ടുള്ളതു്! ഓരോ പുരുഷനിലും സ്ത്രീയിലും ലൈംഗികവാസനകളും ആഗ്രഹങ്ങളും കുടികൊള്ളുന്നുണ്ട്. ഈ വാസനകള്‍ എല്ലാ വ്യക്തികളിലും തുല്യശക്തിയോടെയല്ല കാണപ്പെടുന്നതു്. എന്നാല്‍ യൗവനപ്രാപ്തി മുതല്‍ കുറഞ്ഞതു് ഒരു മുപ്പതു വര്‍ഷത്തേക്കെങ്കിലും എല്ലാ സാധാരണമനുഷ്യവ്യക്തികളിലും അതൊരു വലിയ ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .സ്‌ഫോടകവസ്തുപോലെ ലൈംഗികവാസനയും നന്മയ്ക്കായോ തിന്മയ്ക്കായോ വിനിയോഗിക്കാം. ദൈവമഹത്വത്തിനായോ പിശാചിന്‍റെ ഇച്ഛാനിവൃത്തിക്കായോ അതു തീരുവാന്‍ കഴിയും. സ്‌ഫോടകപദാര്‍ത്ഥം അതില്‍ത്തന്നെ പാപകരമല്ല. അതു് എങ്ങനെ, എന്തു ലക്ഷ്യത്തിനായി, ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണു് നന്മയോ തിന്മയോ സംഭവിക്കുന്നതു. അതുപോലെതന്നെയാണു് ലൈംഗികവാസനയും . ദൈവത്തിന്‍റെ ദാനമായി അതിനെ കൈക്കൊള്ളുകയും ദൈവികനിയന്ത്രണത്തിന്‍കീഴില്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കയും ചെയ്താല്‍ മനുഷ്യന